അമേരിക്കന്‍ ആയുധങ്ങളും വാഹനങ്ങളും ഇനി താലിബാന്; കാല്‍ക്കല്‍ വച്ച് സൈനികര്‍, വീഡിയോ
കാബൂള്‍: അമേരിക്കന്‍ സൈന്യം കൈമാറിയ ആയുധങ്ങളും വെടിക്കോപ്പുകളും സൈനിക വാഹനങ്ങളുമെല്ലാം താലിബാന് ലഭിച്ചു. അഫ്ഗാന്‍ സൈനികര്‍ ഇതെല്ലാം തിലാബാന് മുമ്പില്‍ വച്ച് കീഴടങ്ങി. ഇതിന്റെ വീഡിയോ താലിബാന്‍ പുറത്തുവിട്ടു. ഷോക്കിങ് എന്നാണ് അമേരിക്കന്‍ സൈനിക കമാന്റര്‍ ഇതിനോട് പ്രതികരിച്ചത്. അമേരിക്കന്‍ സൈന്യം ബഗ്രാം വ്യോമതാവളം കഴിഞ്ഞാഴ്ച ഒഴിയകയും സൈനികര്‍ രാജ്യം വിടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ വീഡിയോ താലിബാന്‍ പുറത്തുവിട്ടിരിക്കുന്നത്....

അമേരിക്കന്‍ സൈന്യം അര്‍ധരാത്രി പറയാതെ ക്യാമ്പ് വിട്ടു എന്നാണ് അഫ്ഗാന്‍ കമാന്റര്‍ പറഞ്ഞത്. എന്നാല്‍ പുതിയ വീഡിയോ ആശങ്കപ്പടുത്തുന്നതാണെന്ന് യുഎസ് കമാന്റര്‍ ജനറല്‍ ഓസ്റ്റിന്‍ സ്‌കോട്ട് മില്ലര്‍ പറഞ്ഞു. താലിബാന്‍ അഫ്ഗാനിലെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കി.

ഇതോടെ മധ്യ ഏഷ്യന്‍ രാജ്യങ്ങളോട് ചേര്‍ന്ന മേഖലയില്‍ വിന്യസിച്ചിരുന്ന അഫ്ഗാന്‍ സൈനികര്‍ അയല്‍ രാജ്യങ്ങളില്‍ അഭയം തേടി. 1000ത്തോളം അഫ്ഗാന്‍ സൈനികരാണ് താജിക്കിസ്താനിലേക്ക് കടന്നത്. ഇനിയും സൈനികര്‍ ഭയന്ന് ഓടുകയാണ്. ഇനിയുള്ള വരവ് തടയാല്‍ താജിക്കിസ്താന്‍ സര്‍ക്കാര്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചു.

ആയിരക്കണക്കിന് അഫ്ഗാന്‍ സൈനികരാണ് താലിബാന് കീഴടങ്ങുന്നത്. അവര്‍ ഉപയോഗിക്കുന്ന സൈനിക ഉപകരണങ്ങളെല്ലാം താലിബാന് കൈമാറി. അമേരിക്കന്‍ സൈനികരുടെ വാഹനങ്ങളും ആയുധങ്ങളുമാണ് താലിബാന്റെ കൈയ്യിലെത്തിയിരിക്കുന്നത്. കീഴടങ്ങാനെത്തുന്നവരെ സ്വീകരിക്കുന്ന വീഡിയോ ആണ് താലിബാന്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒട്ടേറെ അഫ്ഗാന്‍ സൈനിക ക്യാമ്പുകള്‍ താലിബാന്‍ പിടിച്ചു. അവിടെയുള്ള ആയുധങ്ങളെല്ലാം അവര്‍ കൈവശപ്പെടുത്തി. താലിബാന്‍ വീണ്ടും അഫ്ഗാന്റെ ഭരണം പിടിക്കുമെന്നാണ് കരുതുന്നത്. മൂന്നിലൊന്ന് ജില്ലകളും അവരുടെ നിയന്ത്രത്തിലായി. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടെയാണ് കൂടുതല്‍ ജില്ലകള്‍ താലിബാന് പിടിച്ചത്.

കൂടുതല്‍ പ്രദേശങ്ങളിലും അഫ്ഗാന്‍ സൈന്യം അങ്ങോട്ട് ചെന്ന് കീഴടങ്ങുകയാണ്. വൈകാതെ കാബൂള്‍ താലിബാന്‍ പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയും പാകിസ്താനും താലിബാനുമായി സഹകരിക്കാനാണ് സാധ്യത. ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. സുരക്ഷ കണക്കിലെടുത്ത് ഇന്ത്യക്കാരെ അഫ്ഗാനില്‍ നിന്ന് തിരിച്ചുവിളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

1996 മുതല്‍ 2001 വരെ അഫ്ഗാനില്‍ ഭരണം നടത്തിയത് താലിബാനാണ്. ന്യൂയോര്‍ക്കിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന് ശേഷമാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്ക് അധിനിവേശം തുടങ്ങിയത്. അല്‍ഖാഇദ നേതാവ് ഒസാമ ബിന്‍ലാദനെ പിടിക്കുകയായിരുന്നു ലക്ഷ്യം. ബിന്‍ ലാദനെ പാകിസ്താന്‍ തലസ്ഥാനത്ത് വച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വെടിവച്ച് കൊന്നു.

അഫ്ഗാനിലെ സുരക്ഷ അവതാളത്തിലാക്കിയാണ് അമേരിക്കന്‍ സൈനികരുടെ പിന്‍മാറ്റം. അമേരിക്കന്‍ സൈന്യം പിന്‍വലിയുന്നതിന് മുമ്പ് ദോഹയില്‍ വച്ച് താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നു. ചൈനയും പാകിസ്താനും ഇന്ത്യയും താലിബാനുമായി ചര്‍ച്ച നടത്തി എന്ന വിവരങ്ങളും പുറത്തുവന്നു. മുമ്പ് റഷ്യന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് വിട്ടുപോയപ്പോള്‍ അവരുടെ ആയുധം സായുധസംഘങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു. സമാനമായ അവസ്ഥയാണിപ്പോള്‍.
Kabul militia surrendering with their weapons to the Taliban in Parwan Province on 16th June. pic.twitter.com/K1tp4VIlFn
— Death Symphony (@photo_military) June 19, 2021
As #Taliban took control of nine districts in #Badakhshan the corrupt elites and high ranked officials are rushing to escape in @BakhtarAirlines .👇 pic.twitter.com/GHTFw5qPDC
— Rahim لغماني (@RahimLaghmani) July 3, 2021












Click it and Unblock the Notifications