Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനും ബഹ്റൈനും പിന്നാലെ ഫൈസർ വാക്സിന് അനുമതി നൽകി സൗദിയും.. ഉടൻ വിതരണം

സൗദി; ബ്രിട്ടനും ബഹ്റൈനും പിന്നാലെ യുഎസ് കമ്പനിയായ ഫൈസർ ബയോടെക്കിന്റ കൊവിഡ് പ്രതിരോധ വാക്സിന് അംഗീകാരം നൽക് സൗദി അറേബ്യ.സൗദി ഫുഡ്ആന്റ് ഡ്രഗ് വിഭാഗമാണ് വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. ഇതോടെ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

Recommended Video

cmsvideo
    Saudi Arabia agreed Britain's Pfizer vaccine | Oneindia Malayalam
    covid vaccine

    നവംബർ 24 നായിരുന്നു കൊവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി തേടി കമ്പനി സൗദി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചത്. ഉടൻ തന്നെ മന്ത്രാലയം വാക്സിന്റെ ഫല പ്രാപ്തി സംബന്ധിച്ചും പരീക്ഷണങ്ങളുടെ വിശദമായ അവലോകനവും നടത്തി, സൗദി പ്രസ് ഏജൻസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ബന്ധപ്പെട്ട ആഗോള മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി ഇറക്കുമതി നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.

    ഇറക്കുമതി ചെയ്യു േമ്പാഴെല്ലാം സാമ്പിളുകൾ പരിശോധിച്ച് വാക് സി െൻറ ഗുണനിലവാരം ഉറപ്പുവരുത്തും.വാക് സിൻ എപ്പോൾ രാജ്യത്ത് എത്തുമെന്നും എന്നുമുതൽ വിതരണം ആരംഭിക്കുമെന്നുമുള്ള വിവരങ്ങൾ ആരോഗ്യമന്ത്രാലയം പിന്നീട് വ്യക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.അതേസമയം വാക്സിൻ എത്തിയാൽ വിദേശികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്സിൻ നൽകുമെന്ന് നേരത്തേ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. വാക്സിൻ സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കുമെന്നായിരുന്നു ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍അസീരി അറിയിച്ചത്.

    അടുത്ത വർഷം അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകൾക്കും വാക്സിൻ നൽകും. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് തിരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.വാക്സിൻ വിതരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായാണ് രജിസ്ട്രേഷൻ നടപടികൾക്കും സൗദി മന്ത്രാലയം നടപടി തുടങ്ങിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+