കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനിൽ തീ; കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അബുദാബിയിൽ തിരിച്ചിറക്കി...

അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി

Google Oneindia Malayalam News
Air India express311331

അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്.

ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ IX348 വിമാനത്തിന്റെ പൈലറ്റ് തീജ്വാല കാണുകയും അബുദാബിയിലേക്ക് തിരിക്കുകയുമായിരുന്നു.

മൊത്തം 184 യാത്രക്കാരാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഉണ്ടായിരുന്നത്, ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയും ചെയ്തു.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, എല്ലാ യാത്രക്കാരും സുരക്ഷിതരായിരുന്നു.എയർ ഇന്ത്യ എക്സ്പ്രസ് B737-800 എയർക്രാഫ്റ്റ് VT-AYC ഓപ്പറേറ്റിംഗ് ഫ്ലൈറ്റ് IX 348 (അബുദാബി-കാലിക്കറ്റ്) എഞ്ചിൻ തീപിടിച്ചതിനെത്തുടർന്ന് എയർടേൺബാക്കിൽ ഉൾപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസ്താവനയിൽ പറഞ്ഞു.
പറക്കുന്നതിനിടെ സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിൽ എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. യന്ത്രത്തകരാറിനെ തുടർന്നാണ് ഷാർജാ- നെടുമ്പാശേരി വിമാനം അടിയന്തരമായി ഇറക്കിയത്.

193 യാത്രക്കാരും പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാറുണ്ടായത്. വിമാനം സുരക്ഷിതമായി ഇറക്കേണ്ട സംവിധാനമാണ് ഹൈഡ്രോളിങ് സിസ്റ്റം. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം വൈകിയ സാഹചര്യത്തിൽ നെടുമ്പാശേരിയിലെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയിക്കുകയായിരുന്നു, തുടർന്ന് ആംബുലൻസുകളും പൊലീസ് സന്നാഹവും നെടുമ്പാശേരിയിൽ എത്തിയിരുന്നു. എന്നാൽ 8.35ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്

English summary
Air India Express bound for Kozhikode was diverted to Abu Dhabi after an engine fire was noticed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X