കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഏഷ്യ വിമാനത്തിന്റെ വാതില്‍ കടലില്‍ കണ്ടെത്തി

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത: കാണാതായ എയര്‍ഏഷ്യ വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തിയതായി വീണ്ടും റിപ്പോര്‍ട്ട്. വിമാനത്തിന്റെ വാതിലെന്ന് കരുതുന്ന വസ്തുവും എമര്‍ജന്‍സി സ്ലൈഡിനോട് സാമ്യമുള്ള വസ്തുവും ആണ് കണ്ടെത്തിയിട്ടുള്ളത്.

വിമാനത്തിന്റെ അവശിഷ്ടമെന്ന് കരുതുന്ന പത്ത് വലിയ വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ പറയുന്നത്. നിരവധി ചെറിയ വസ്തുക്കളും കടലില്‍ ഒഴുകി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

AirAsia Flight

വിമാനം റഡാറില്‍ നിന്ന്‌ അപ്രത്യക്ഷമായ സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഈ വസ്തുക്കള്‍ കണ്ടെത്തിയിട്ടുള്ളത് എന്നത് പ്രതീക്ഷ നല്‍കുന്നതാണ്. തിരച്ചില്‍ സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരു എഎഫ്പി ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ച ചിത്രത്തില്‍ ലൈഫ് ജാക്കറ്റിനോട് സാമ്യമുള്ള വസ്തുവും കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തിയ വസ്തുക്കളില്‍ വിമാനത്തിന്റെ വാതിലിനോട് സാമ്യമുള്ള ഒരു വസ്തുവുണ്ടെന്ന് ഇന്തോനേഷ്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അഗസ് ദ്വി പുത്രാന്തോ പറഞ്ഞു. എമര്‍ജന്‍സി സ്ലൈഡ്, സമചതുരത്തിലുള്ള ഒരു പെട്ടി എന്നിവയുടെ ചിത്രങ്ങള്‍ ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം ഡിസംബര്‍ 28 ന് രാവിലെയാണ് അപ്രത്യക്ഷമായത്. വിമാനത്തില്‍ 162 പേര്‍ ഉണ്ടായിരുന്നു. ജാവ കടലിന് മുകളിലെത്തിയപ്പോഴാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

English summary
AirAsia flight QZ5801: Items resembling slide, plane door seen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X