നവല്‍നിയെ കൊന്നത് കെജിബി സ്‌റ്റൈലില്‍? നെഞ്ചില്‍ ഒറ്റകുത്തിന് മരിച്ച് വീഴും; വെളിപ്പെടുത്തല്‍
മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും, വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനുമായ അലക്‌സി നവല്‍നിയെ ക്രൂരമായി വധിച്ചതെന്ന് വെളിപ്പെടുത്തല്‍. കെജിബിയുടെ പഴയ രീതിയിലാണ് ഈ കൊലപാതകം നടത്തിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ വ്‌ളാദിമിര്‍ ഒസെച്ച്കിന്‍ പറഞ്ഞു. നെഞ്ചില്‍ ഒരൊറ്റ ഇടിയിലൂടെ നവല്‍നി മരിച്ച് വീണതായിരിക്കുമെന്നാണ് ഇയാള്‍ പറയുന്നത്.
ഇത് കെജിബി എതിരാളികളെ ഇല്ലാതാക്കാന്‍ പണ്ട് മുതലേ ചെയ്യുന്ന ഒരു രീതിയാണെന്നും ഒസെച്ച്കിന്‍ പറയുന്നു. അതേസമയം നവല്‍നിയുടെ മൃതദേഹം ഇതുവരെയും കുടുംബത്തിന് വിട്ടുകൊടുത്തിട്ടില്ല. ആര്‍ക്ടിക്ക് പീനല്‍ കോളനിയിലാണ് നവല്‍നി കൊല്ലപ്പെട്ടത്. നവല്‍നിയുടേത് സ്വാഭാവിക മരണമായിരുന്നുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

മുപ്പത് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഈ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കെജിബി സ്‌പെഷ്യല്‍ ഫോഴ്‌സ് ഡിവിഷന്‍സിന്റെ പഴയ ശൈലിയിലാണ് നവല്‍നിയെ കൊലപ്പെടുത്തിയത്. ഒസെച്ച്കിന്‍ പറഞ്ഞു. മനുഷ്യാവകാശ ഗ്രൂപ്പായ ഗുലാഗുവിന്റെ സ്ഥാപകനാണ് ഒസെച്ച്കിന്‍. നെഞ്ചില്‍ ഒരു ഇടിയാണ് ഉണ്ടാവുക.
ഏകദേശം നമ്മുടെ ശരീരത്തിന്റെ നടുവിലായി വരുമിത്. അവര്‍ ഒരാളെ കൊല്ലാന്‍ പരിശീലിക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ് കാലത്ത് ലോകത്തെ തന്നെ വിറപ്പിച്ച സുരക്ഷാ സര്‍വീസായിരുന്നു കെജിബി. 1991 ഡിസംബര്‍ മൂന്നിനാണ് കെജിബിയെ പിരിച്ചുവിട്ടത്.
കെജിബി പിന്നീട് ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസായും, പിന്നീട് ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസായും മാറിയിരുന്നു. ഇത്തരമൊരു ആക്രമണത്തിന് മുമ്പ്, കൊടും തണുപ്പില്‍ നവല്‍നിയെ മണിക്കൂറുകളോളം നിര്‍ത്തിയിരുന്നതായും, അതിലൂടെ അദ്ദേഹം ദുര്‍ബലനായി പോയെന്നും ഒസെച്ച്കിന്‍ വെളിപ്പെടുത്തി.
ഇത്തരമൊരു കാലാവസ്ഥയില്‍ ശരീരത്തിലെ രക്തയോട്ടം വളരെ പതിയെയായിരിക്കും. അങ്ങനെയുള്ളപ്പോള്‍ ഒരാളെ വധിക്കുക എളുപ്പമാണ്. സെക്കന്‍ഡുകള്‍ കൊണ്ട് അത് സാധ്യമായിരിക്കും. പ്രത്യേകിച്ച് കൊല്ലാനെത്തിയ ആള്‍ക്ക് പരിചയസമ്പത്തുണ്ടെങ്കില്‍ അത് വളരെ എളുപ്പത്തില്‍ കഴിഞ്ഞിട്ടുണ്ടാവുമെന്നും ഒസെച്ച്കിന്‍ പറഞ്ഞു.
അതേസമയം നവല്‍നിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്നാണ് പാരാമെഡിക് നേരത്തെ വെളിപ്പെടുത്തിയത്. ഇയാള്‍ പേരുവെളിപ്പെടുത്തിയിട്ടില്ല. സാധാരണ ഫോറിന്‍ മെഡിസിന്‍ ബ്യൂറോയിലേക്കാണ് ജയിലില്‍ മരിച്ച ഒരാളുടെ മൃതദേഹം ക കൊണ്ടുപോകേണ്ടത്. എന്നാല്‍ നവല്‍നിയുടെ മൃതദേഹം ചില കാരണങ്ങളാല്‍ ക്ലിനിക്കല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
ശരീരത്തില്‍ പാടുകളുണ്ടായിരുന്നു. ആരെങ്കിലും ബലംപ്രയോഗിച്ചതിന്റെ ലക്ഷണങ്ങളാണ് ഇതെന്നും പാരാമെഡിക്ക് പറയുന്നു. ശവസംസ്‌കാരം പൊതുപരിപാടിയായി നടത്തിയില്ലെങ്കില്‍ നവല്‍നിയുടെ മൃതദേഹം ജയിലില്‍ തന്നെ അടക്കം ചെയ്യുമെന്ന് റഷ്യന്‍ അധികൃതര്‍ അദ്ദേഹത്തിന്റെ അമ്മയ്ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും നവല്‍നിയുടെ ടീം പറഞ്ഞു












Click it and Unblock the Notifications