കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ പുടിന്‍ വിമര്‍ശകന്‍ ഗുരുതരാവസ്ഥയില്‍.... ജര്‍മനിയിലേക്ക് മാറ്റാന്‍ അനുവാദമില്ല, ദുരൂഹത!!

Google Oneindia Malayalam News

മോസ്‌കോ: റഷ്യയില്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി ഗുരുതരാവസ്ഥയില്‍ തുടരുന്നു. വ്‌ളാദിമിര്‍ പുടിന്റെ രൂക്ഷ വിമര്‍ശകനായ നവല്‍നിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ലോകരാജ്യങ്ങള്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് വിഷം നല്‍കിയെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അനറ്റോളി കലിനിന്‍ചെങ്കോ വിഷം കുത്തിവെച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തുന്നത്. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. രോഗിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ കുടുംബാംഗങ്ങളോട് മാത്രമാണ് വെളിപ്പെടുത്തുകയെന്നും കലിനിന്‍ചെങ്കോ പറഞ്ഞു.

1

ജര്‍മനി നവല്‍നിയെ കൊണ്ടുവരാനായി വിമാനം റഷ്യയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ കൊണ്ടുപോകാനാവില്ലെന്നാണ് ഡോക്ടറുടെ നിലപാട്. ഗുരുതരമായി ആരോഗ്യനില തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ജര്‍മനിയിലേക്ക് കൊണ്ടുപോകുന്നത് അപകടകരമാണെന്ന് കലിനിന്‍ചെങ്കോ പറഞ്ഞു. സൈബീരിയന്‍ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ് അലക്‌സി നവാല്‍നി. കടുത്ത പുടിന്‍ വിമര്‍ശകനുമാണ് അദ്ദേഹം. ഡോക്ടര്‍മാര്‍ നവല്‍നിയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് കലിനിന്‍ചെങ്കോ പറഞ്ഞു. വെന്റിലേറ്ററിലാണ് ഇപ്പോള്‍ നവല്‍നി ഉള്ളത്.

നവല്‍നിയുടെ വക്താവ് കിരാ യാര്‍മിഷ് അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നുണ്ട്. മാരക വിഷബാധയേറ്റിട്ടുണ്ട് നവല്‍നിക്കെന്ന് നേരത്തെ യാര്‍മിഷ് ട്വീറ്റ് ചെയ്തിരുന്നു. ടോമ്‌സ്‌ക് നഗരത്തില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് നവല്‍നി ഗുരുതരാവസ്ഥയിലേക്ക് വീഴുന്നത്. വിമാനത്തില്‍ വെച്ച് എങ്ങനെ ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന് യാര്‍മിഷ് ചോദിക്കുന്നു. അതേസമയം വിമാനത്തില്‍ കയറുന്നതിന് മുമ്പ് അദ്ദേഹം ചായ കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ വിഷം കലര്‍ത്തിയിരുന്നോ എന്ന സംശയം ബാക്കിയാണ്. നവല്‍നിക്ക് ഈ ചായ നല്‍കിയ ആളെ പിന്നീട് കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം പുടിന്റെ വിമര്‍ശകര്‍ തുടര്‍ച്ചയായി മരിച്ച് വീഴുന്നത് റഷ്യയില്‍ പതിവാണ്. ഇത് പുടിന്റെ ചാരന്മാര്‍ തന്നെ അവരെ ഇല്ലാതാക്കുന്നതാണെന്ന് വിമര്‍ശനം ശക്തമാണ്. ലോകരാജ്യങ്ങള്‍ക്കും ഇതേ വിമര്‍ശനമുണ്ട്. ഫ്രാന്‍സും ജര്‍മനിയും ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പുടിന്റെ വക്താവ് ദിമിത്ര പെസ്‌കോവ് അദ്ദേഹം വളരെ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്. അതേസമയം പുടിന് പങ്കുണ്ടെന്ന വാദങ്ങളെ പെസ്‌ക്കോവ് തള്ളി. അഴിമതി വിരുദ്ധ അന്വേഷണങ്ങളിലൂടെ നൂറുകണക്കിന് ആളുകളെയാണ് നവല്‍നി ശത്രുക്കളാക്കിയത്. ഓണ്‍ലൈനില്‍ ഇതെല്ലാം വലിയ തരംഗമായിരുന്നു.

English summary
alexei navalny not airlift to germany, his health condition is not stable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X