കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ പ്രശ്‌നമുണ്ടാക്കി, അറബ് ലോകം തകിടം മറിച്ചു; എല്ലാത്തിനും പിന്നില്‍ ഖത്തര്‍? ഇരട്ട നിലപാട്

പാലസ്തീനിലെ ഹമാസിനെയും സര്‍ക്കാരിനെയും പ്രതിരോധങ്ങളെയും ഖത്തര്‍ പിന്തുണയ്ക്കുന്നു. അതേസമയം തന്നെ അവര്‍ ഇസ്രായേലി മന്ത്രിമാരെ ഖത്തറിലേക്ക് വിളിച്ച് സല്‍ക്കരിക്കുകയും ചെയ്യുന്നു.

  • By Ashif
Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണ മുന്നേറ്റങ്ങള്‍ക്ക് എപ്പോഴും തടസമായിരുന്നത് ഖത്തറായിരുന്നു. 1990കള്‍ക്ക് ശേഷം നിരവധി തവണയാണ് ജിസിസിയിലെ രാജ്യങ്ങളുമായി പ്രശ്‌നമുണ്ടായത്. അതിന് കാരണമാകട്ടെ ഖത്തറിന്റെ ഇരട്ട നിലപാടുകളും.

കുവൈത്തിന്റെയും സൗദിയുടെയും ഇടപെടലിന്റെ ഫലമായി പലപ്പോഴും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാറാണ് പതിവ്. ഖത്തര്‍ ഇരട്ട നിലപാട് ഒഴിവാക്കണമെന്നാണ് കഴിഞ്ഞദിവസം സൗദിയും യുഎഇയും ആവശ്യപ്പെട്ടത്. അതിന് കാരണവും നിരവധിയാണ്.

മൊത്തം പ്രശ്‌നക്കാര്‍

മൊത്തം പ്രശ്‌നക്കാര്‍

ഗള്‍ഫില്‍ മാത്രമല്ല അറബ് ലോകത്തെ മൊത്തം പ്രശ്‌നങ്ങള്‍ക്ക് പിന്നിലും ഖത്തര്‍ നേരിട്ടോ പരോക്ഷമായോ ഇടപെട്ടിരുന്നുവെന്നതാണ് സത്യം. 2014ല്‍ ഇപ്പോഴത്തെതിന് സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. അന്ന് സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറില്‍ നിന്നു നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുകയായിരുന്നു.

ഈജിപ്തില്‍ ബ്രദര്‍ഹുഡ്

ഈജിപ്തില്‍ ബ്രദര്‍ഹുഡ്

ഈജിപ്തില്‍ ബ്രദര്‍ഹുഡിന്റെ പിന്തുണയുള്ള മുഹമ്മദ് മുര്‍സി അധികാരത്തിലെത്തിയപ്പോള്‍ എല്ലാ പിന്തുണയും നല്‍കിയവരാണ് ഖത്തര്‍. ഇക്കാര്യത്തിലാണ് 2014ലെ നയതന്ത്ര യുദ്ധം ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്തത്.

വ്യത്യസ്തമാണ് ഇപ്പോള്‍

വ്യത്യസ്തമാണ് ഇപ്പോള്‍

എന്നാല്‍ അന്നത്തെ പ്രശ്‌നങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഇപ്പോഴത്തെ സാഹചര്യം. അന്ന് നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുക മാത്രമാണ് ചെയതത്. എന്നാല്‍ ഇന്ന് ഗതാഗത നിയന്ത്രണവും ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൂഥികളെ പിന്തുണയ്ക്കുന്നു

ഹൂഥികളെ പിന്തുണയ്ക്കുന്നു

സൗദി ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം ചെറുതല്ല. അല്‍ഖാഇദ, യമനിലെ ഹൂഥികള്‍ എന്നിവരെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. ഇറാന്റെ പിന്തുണയുള്ള ഷിയാ വിഭാഗമാണ് ഹൂഥികള്‍. ഇറാന്‍ വഴി ഖത്തര്‍ അവരെ പിന്തുണയ്ക്കുന്നുവെന്നാണ് സൗദിയുടെ ആരോപണം.

ഹൂഥികള്‍ക്കെതിരേ യുദ്ധം ചെയ്യുന്നു

ഹൂഥികള്‍ക്കെതിരേ യുദ്ധം ചെയ്യുന്നു

അതേസമയം, ഹൂഥികള്‍ക്കെതിരേ യമനില്‍ ആക്രമണം നടത്തുന്ന സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയില്‍ ഖത്തറുമുണ്ടെന്നതാണ് തമാശ. ഒരേ സമയം ഹൂഥികളെ സഹായിക്കുകയും അവര്‍ക്കെതിരേ യുദ്ധം ചെയ്യുകയും ചെയ്യുന്നു.

അല്‍ജസീറ പ്രയോഗം

അല്‍ജസീറ പ്രയോഗം

അല്‍ജസീറ ടിവിയുടെ വരുമാന സ്രോതസാണ് ഖത്തര്‍. ഖത്തര്‍ ഭരണാധികാരികളുടെ പിന്തുണയുള്ള അല്‍ ജസീറ മുസ്ലിം ലോകത്തെ എല്ലാ പ്രശ്‌നങ്ങളിലും ജനകീയ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യുക. അല്‍ ജസീറ ഉപയോഗിച്ചാണ് ഖത്തര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് സൗദിയും യുഎഇയും ബഹ്‌റൈനും ആരോപിക്കുന്നു.

മുല്ലപ്പൂ വിപ്ലവത്തിന് വളം നല്‍കി

മുല്ലപ്പൂ വിപ്ലവത്തിന് വളം നല്‍കി

2011ലുണ്ടായ മുല്ലപ്പൂ വിപ്ലവത്തിന് വളം നല്‍കിയത് അല്‍ ജസീറ ചാനലായിരുന്നു. തുണീഷ്യയിലുണ്ടായ പ്രശ്‌നങ്ങള്‍ പെരുപ്പിച്ച റിപ്പോര്‍ട്ട് ചെയ്യുകയാണ് അല്‍ജസീറ ചെയ്തതെന്നാണ് ആരോപണം. തുടര്‍ന്ന് ആ രാജ്യത്ത് ഭരണമാറ്റം സംഭവിക്കുകയും ബ്രദര്‍ഹുഡ് പിന്തുണയുള്ള അന്നഹ്ദ അധികാരത്തിലെത്തുകയും ചെയ്തു.

ഈജിപ്തിലും ആവര്‍ത്തിച്ചു

ഈജിപ്തിലും ആവര്‍ത്തിച്ചു

പിന്നീട് പ്രശ്‌നങ്ങള്‍ ഈജിപ്തിലേക്ക് എത്തിയപ്പോഴും സമാനമായ രീതിയാണ് അല്‍ജസീറ സ്വീകരിച്ചത്. സൗദി അറേബ്യ അല്‍ജസീറ ചാനലിന് മുമ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അല്‍ ജസീറയെ ഉപയോഗിച്ച് ജനവികാരം ഇളക്കി വിട്ട് അറബ് ലോകത്ത് അസ്ഥിരത പടര്‍ത്തിയതു ഖത്തറാണെന്ന് സൗദിയും ഈജിപ്തും ആരോപിക്കുന്നു.

 യുഎസ്സിനെയും ഇസ്രായേലിനെയും എതിര്‍ക്കുന്നു

യുഎസ്സിനെയും ഇസ്രായേലിനെയും എതിര്‍ക്കുന്നു

അല്‍ ജസീറയുടെ ഈ നിലപാടുകള്‍ ചിലപ്പോള്‍ അംഗീകാരം ലഭിക്കുന്നതുമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരാണ് അവര്‍ നിലകൊള്ളുന്നത്. മാത്രമല്ല, ഇസ്രായേലി അധിനിവേശത്തെ എപ്പോഴും എതിര്‍ക്കുന്നു. ജിഹാദി പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

അമേരിക്കന്‍ സൈനിക താവളം ഖത്തറില്‍!!

അമേരിക്കന്‍ സൈനിക താവളം ഖത്തറില്‍!!

ഇങ്ങനെ അമേരിക്കന്‍ നടപടിയെ അല്‍ജസീറ ഉപയോഗിച്ച് ഖത്തര്‍ എതിര്‍ക്കുമ്പോള്‍ തന്നെയാണ് ഖത്തറില്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമുള്ളതെന്നും ഓര്‍ക്കണം. ഇറാഖ് ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യയിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഉയര്‍ന്നത് ഈ താവളത്തില്‍ നിന്നു കൂടിയായിരുന്നു.

അമേരിക്കക്ക് പൂര്‍ണ പിന്തുണ

അമേരിക്കക്ക് പൂര്‍ണ പിന്തുണ

ഖത്തറിന്റെ മൗന സമ്മതത്തോടെയാണ് അമേരിക്ക ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് വ്യക്തമാണ്. ഇറാഖിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ ഖലീല്‍ സല്‍മിയും ഭാര്യയും സംഘടിപ്പിച്ച പശ്ചിമേഷ്യയെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതും ഖത്തറാണ്.

ഇസ്രായേലിനും ഓഫീസ്

ഇസ്രായേലിനും ഓഫീസ്

പാലസ്തീനിലെ ഹമാസിനെയും സര്‍ക്കാരിനെയും പ്രതിരോധങ്ങളെയും ഖത്തര്‍ പിന്തുണയ്ക്കുന്നു. അതേസമയം തന്നെ അവര്‍ ഇസ്രായേലി മന്ത്രിമാരെ ഖത്തറിലേക്ക് വിളിച്ച് സല്‍ക്കരിക്കുകയും ചെയ്യുന്നു. ഇസ്രായേലിന്റെ സാമ്പത്തിക സഹകരണ ഓഫീസ് ഖത്തറിലാണ്.

താലിബാനും ഓഫീസ്

താലിബാനും ഓഫീസ്

ഹമാസ് നേതാവ് ഖാലിദ് മിശ്അലും ബ്രദര്‍ഹുഡിന്റെ ആത്മീയ സ്രോതസ്സായ പണ്ഡിതന്‍ യൂസഫുല്‍ ഖറദാവിയും ഖത്തര്‍ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, അവര്‍ ഇസ്രായേലിനെയും സ്വാഗതം ചെയ്യുന്നു. അഫ്ഗാന്‍ താലിബാന്റെ ഓഫീസും ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇറാനുമായി രഹസ്യചര്‍ച്ച

ഇറാനുമായി രഹസ്യചര്‍ച്ച

ഇറാന്റെ സൈനിക കമാന്ററുമായി ആഴ്ചകള്‍ക്ക് മുമ്പ് ബഗ്ദാദില്‍ വച്ചു കൂടിക്കാഴ്ച നടത്തി ഖത്തര്‍ മന്ത്രി. കൂടാതെ ഇക്വഡോറില്‍ കഴിഞ്ഞ മാസം നടന്ന പരിപാടിക്കിടെ ഖത്തര്‍ മന്ത്രി ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി നേതാവും മന്ത്രിയുമായ പ്രമുഖനുമായും കൂടിക്കാഴ്ച നടത്തി. വളരെ വിചിത്രമാണ് ഖത്തറിന്റെ നിലപാടുകള്‍. ഒരേ സമയം രണ്ട് നിലപാട്.

English summary
Qatar behind all Gulf-Arab crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X