കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനം

ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം നേടാന്‍ ഖത്തറിനെ സഹായിച്ചത് കയറ്റുമതിയിലെ വര്‍ധനവാണ്‌

Google Oneindia Malayalam News

ദോഹ: അറബ് മേഖലയിലെ കൊച്ചുരാജ്യമാണ് ഖത്തര്‍. എന്നാല്‍ സമ്പത്തില്‍ പശ്ചിമേഷ്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ആദ്യ നാലില്‍വരും. മികച്ച വരുമാനമാണ് ഖത്തറിന്റെ മേന്മ. ലോകത്ത് പ്രകൃതി വാതകം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഖത്തറാണ്. അതുതന്നെയാണ് അവരുടെ ആസ്തിയില്‍ മുഖ്യഘടകവും.

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഒരുക്കത്തിന് വേണ്ടി മാത്രം 20000 കോടി ഡോളര്‍ ഖത്തര്‍ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍. ഇത്രയും വലിയ സംഖ്യ വിശാലമായ സൗകര്യമുള്ള രാജ്യങ്ങള്‍ പോലും ചെലവാക്കാന്‍ മടിക്കുമ്പോഴാണ് ഖത്തറിന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നത്. ഇതിനെല്ലാം പുറമെയാണ് ഡിസംബറില്‍ 2820 കോടി റിയാലിന്റെ വ്യാപാര മിച്ചം വന്നിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന കണക്കുകളാണ് ഖത്തറിന്റെ കാര്യത്തിലുള്ളത്...

കോടികളുടെ ലാഭം

കോടികളുടെ ലാഭം

കയറ്റുമതിയും ഇറക്കുമതിയും പരസ്പരം ഒത്തുനോക്കി ലാഭം വരുന്നത് കണക്കാക്കിയാണ് രാജ്യത്തിന്റെ ധനശേഷി നിശ്ചയിക്കുക. 2022 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഖത്തറിന് വ്യാപാരത്തില്‍ മിച്ചം വന്നത് 2820 കോടി റിയാലാണ്. ഖത്തറിന്റെ പ്ലാനിങ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വാര്‍ഷിക കണക്കില്‍ 10 ശതമാനത്തിന്റെയും മാസം അടിസ്ഥാനമാക്കിയ കണക്കില്‍ 7.6 ശതമാനത്തിന്റെയും വര്‍ധനവാണിത്.

ചൈനയിലേക്കും ഇന്ത്യയിലേക്കും

ചൈനയിലേക്കും ഇന്ത്യയിലേക്കും

ഇറക്കുമതിയേക്കാള്‍ കയറ്റുമതി വര്‍ധിച്ചിരിക്കുകയാണ് ഖത്തറില്‍. ഇതാണ് ഖത്തറിന് വരുമാനം കൂടാന്‍ കാരണം. പ്രകൃതി വാതകവും എണ്ണയും കയറ്റുമതി ചെയ്തത് വഴി 2620 കോടി റിയാലിന്റെ മിച്ചമാണ് ലഭിച്ചത്. ഖത്തറിന്റെ കയറ്റുമതി പ്രധാനമായും ചൈനയിലേക്കും ഇന്ത്യയിലേക്കുമാണ്. ഖത്തറിന്റെ മൂന്നിലൊന്ന് കയറ്റുമതിയും ഈ രണ്ടു രാജ്യങ്ങളിലേക്കായിരുന്നു.

ഇന്ത്യ വാങ്ങിയത് 420 കോടി...

ഇന്ത്യ വാങ്ങിയത് 420 കോടി...

840 കോടി റിയാലിന്റെ കയറ്റുമതിയാണ് ഖത്തര്‍ ചൈനയിലേക്ക് നടത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് 420 കോടി റിയാലിന്റെയും. 2022ന്റെ മൂന്നാം പാദത്തില്‍ 3000 കോടി റിയാലിന്റെ ബജറ്റ് മിച്ചമാണ് ഖത്തറില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. ഈ പാദത്തില്‍ മൊത്തം വരുമാനം 8180 കോടി റിയാലാണ്. ഇതില്‍ 7630 കോടിയും എണ്ണ, പ്രകൃതി വാതകം എന്നിവയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. എണ്ണ ഇതര വരുമാനം 550 കോടിയും.

സമ്പത്തില്‍ നാലാം സ്ഥാനം

സമ്പത്തില്‍ നാലാം സ്ഥാനം

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് നാലാം സ്ഥാനമാണുള്ളത്. ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍, അയര്‍ലാന്റ് എന്നിവയ്ക്ക് ശേഷം ഖത്തറാണ്. എണ്ണയും വാതകവും കയറ്റുമതി ചെയ്ത് ഖത്തര്‍ 70 ശതമാനം വരുമാനമുണ്ടാക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തറിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 60 ശതമാനം വരുമിത്. 113675 ഡോളറാണ് ഖത്തറിന്റെ ആളോഹരി ജിഡിപി.

അത്ഭുതങ്ങളുടെ നാടായി

അത്ഭുതങ്ങളുടെ നാടായി

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടത്തുന്നതിന് ഖത്തര്‍ കോടികളാണ് ചെലവഴിച്ചത്. എട്ട് സ്‌റ്റേഡിയങ്ങള്‍ ഖത്തര്‍ നിര്‍മിച്ചു. ഇതിലൊന്ന് പുനരുപയോഗിക്കാന്‍ സാധിക്കുന്ന കണ്ടെയ്‌നറുകള്‍ കൊണ്ടായിരുന്നു. ഫൈനല്‍ മല്‍സരം കഴിയുന്നതിന് മുമ്പ് തന്നെ ഇവ അഴിച്ചുമാറ്റുകയും ചെയ്തു. വളരെ വ്യത്യസ്തമായ രീതിയില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥ്യം അരുളിയ ഖത്തറിനെ ഫിഫ അധ്യക്ഷന്‍ ഉള്‍പ്പെടെ വാനോളം പുകഴ്ത്തിയിരുന്നു.

മറ്റുള്ളവര്‍ പിന്മാറേണ്ടി വന്നു

മറ്റുള്ളവര്‍ പിന്മാറേണ്ടി വന്നു

സൗദി സഖ്യം ചുമത്തിയ ഉപരോധം മറികടക്കാന്‍ ഖത്തറിനെ സഹായിച്ചത് അവരുടെ സമ്പത്തിന്റെ ബലമായിരുന്നു. അതിവേഗം ലോകരാജ്യങ്ങളുമായി ബന്ധപ്പെട്ട് ചരക്കുകള്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു ഖത്തര്‍. പാല്‍ ആവശ്യം പരിഹരിക്കാന്‍ പശുക്കളെ യൂറോപ്പില്‍ നിന്ന് ഇറക്കിയ ഖത്തറിന്റെ നടപടി വലിയ വാര്‍ത്തയായിരുന്നു. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ സൗദി സഖ്യം ഉപരോധം പിന്‍വലിക്കുകയായിരുന്നു.

സ്വര്‍ണവില ജനുവരിയില്‍ മാത്രം 1520 രൂപ കൂടി; ഇന്ന് കുറഞ്ഞു... പുതിയ വില അറിയാംസ്വര്‍ണവില ജനുവരിയില്‍ മാത്രം 1520 രൂപ കൂടി; ഇന്ന് കുറഞ്ഞു... പുതിയ വില അറിയാം

യുഎഇക്ക് ഏഴാം സ്ഥാനം

യുഎഇക്ക് ഏഴാം സ്ഥാനം

ലോകരാജ്യങ്ങളുടെ സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനം ഖത്തറിനാണെങ്കില്‍ ഏഴാം സ്ഥാനമാണ് യുഎഇക്കുള്ളത്. ഖത്തറിന് ശേഷം സ്വിറ്റ്‌സര്‍ലാന്റ്, നോര്‍വെ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാലാണ് യുഎഇ. 77272 ഡോളറാണ് യുഎഇയുടെ ആളോഹരി ജിഡിപി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്രകൃതി വാതകം, ടൂറിസം എന്നിവയാണ് യുഎഇയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍.

സൗദിയിലേക്ക് മലയാളികള്‍ ഒഴുകും!! സൗജന്യവിസ അനുവദിച്ച് തുടങ്ങി... 3 മാസം പരിധി, 4 ദിവസം താമസംസൗദിയിലേക്ക് മലയാളികള്‍ ഒഴുകും!! സൗജന്യവിസ അനുവദിച്ച് തുടങ്ങി... 3 മാസം പരിധി, 4 ദിവസം താമസം

English summary
Amazing Numbers Of Qatar; Trade Surplus of This Gulf Country Surges to hit 28.2 bn Riyal in December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X