ഇന്ത്യ- പാക് സംഘര്‍ഷ തീവ്രത കുറയ്ക്കണമെന്ന് അമേരിക്ക, ഭീകരസംഘടനകള്‍ക്കെതിരെ പൊരുതാന്‍ പാകിസ്താന്‍
വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ച ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാകിസ്താന് സന്ദേശവുമായി അമേരിക്ക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവുവരുത്തണമെന്നും വൈറ്റ് ഹൗസ് ആഹ്വാനം ചെയ്യുന്നു.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ വിമര്‍ശനവുമായെത്തിയ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പവും അമേരിക്ക ഉണ്ടായിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നടപടിയെ വിമര്‍ശിച്ച അമേരിക്ക ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തില്‍ 38 ഭീകരരെ വധിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തണമെന്ന ആഹ്വാനത്തോടെ രംഗത്തെത്തുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അസ്വാരസ്യങ്ങളെ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിച്ചത് അതീവ സുരക്ഷാ മേഖലയായ ഉറി ഭീകരാക്രമണമായിരുന്നു.

ജെയ്‌ഷെ മുഹമ്മദ്
ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ചിട്ടുള്ള പാക് ഭീകരസംഘടനകളായ ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘനടകള്‍ക്കെതിരെ പാകിസ്താന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് അമേരിക്ക പാകിസ്താന് മുന്നില്‍ വയ്ക്കുന്ന ആവശ്യം.

പാക് നയം
അതിര്‍ത്തി കടന്നുള്ള ഭീകരാവദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നയം നിര്‍ത്തലാക്കി പാക് ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അമേരിക്ക കരുതുന്നത്.

അമേരിക്ക ഉറപ്പുനല്‍കുന്നു.
ഇന്ത്യയ്‌ക്കെതിരെയുള്ള തീവ്രവാദത്തോട് പൊരുതാന്‍ പിന്തുണ പ്രഖ്യാപിച്ച അമേരിക്ക ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അമേരിക്ക ഉറപ്പുനല്‍കുന്നു.

സുരക്ഷ
ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം തന്നെ പാകിസ്താനുമായി തീരുമാനിച്ചുറപ്പിച്ച സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്ക ബന്ധം പുലര്‍ത്തുമെന്നും അമേരിക്കന്‍ പ്രസ് സെക്രട്ടറി ഏണസ്റ്റ് പറയുന്നു.

ഭീകരാക്രമണ പരമ്പര
2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണ പരമ്പര എന്നിവയ്ക്ക് പിന്നില്‍ പാക് അതിര്‍ത്തി കടന്നെത്തുന്ന ലഷ്‌കറെ ത്വയ്ബയുടെ പങ്ക് നേരത്തെ തന്നെ വെളിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 20 സൈനികരെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയ ഉറി ഭീകരാക്രമണം.

ഭീകരാക്രമണം
സെപ്തംബര്‍ 29ന് പുലര്‍ച്ചെ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തില്‍ 38 ഭീകരരെ വധിച്ചിരുന്നു. ഉറി ഭീകരാക്രമണത്തിന് ശേഷം ഏറെ തയ്യാറെടുപ്പുകളോടെ ഇന്ത്യ പാകിസ്താന് നല്‍കിയ തിരിച്ചടിയായാണ് സര്‍ജിക്കല്‍ ആക്രമണം വിലയിരുത്തപ്പെടുന്നത്.

സൈനിക ബ്രിഗേഡ്
ജമ്മു കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണം ഇന്ത്യയ്ക്ക് ഒരു ദശാബ്ദത്തിനിടെയേറ്റ തിരിച്ചടിയായിരുന്നു. ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വെളിപ്പെട്ട ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി നിര്‍ണ്ണായക തെളിവുകള്‍ കൈമാറിയിരുന്നു.












Click it and Unblock the Notifications