ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് അംഗീകാരം നല്‍കാനൊരുങ്ങി അമേരിക്ക, വാക്‌സിന്‍ പ്രതിരോധം വര്‍ധിപ്പിക്കും
വാഷിംഗ്ടണ്‍: അമേരിക്കന്‍ അധികൃതര്‍ കൊവിഡ് ബൂസ്റ്റര്‍ ഷോട്ടുകള്‍ അംഗീകൃതമാക്കാന്‍ ഒരുങ്ങുകയാണ്. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്കോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കോ ആണ് ബൂസ്റ്റര്‍ ഷോട്ട് നല്‍കുക. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും പുതിയ മാര്‍ഗമായിട്ടാണ് ബൂസ്റ്റര്‍ ഷോട്ടുകളെ കാണുന്നത്. എന്താണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കാം. വാക്‌സിന്‍ നല്‍കുന്ന സംരക്ഷണം കുറച്ച് കാലം കഴിഞ്ഞാല്‍ കുറഞ്ഞ് തുടങ്ങും. ഇത് ഉറപ്പുള്ള കാര്യമാണ്. എന്നാല്‍ ഇതിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നവയാണ് ടെറ്റനസ് ബൂസ്റ്റര്‍. ഓരോ പത്ത് വര്‍ഷത്തേക്കുമാണ് ഇത് ഉപയോഗിക്കാമെന്ന് വിദഗ്ധര്‍ പറയുന്നത്.

കൊവിഡിന്റെ കാര്യത്തില്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം പരിശോധിച്ച് വരികയാണ്. കൊവിഡ് വാക്‌സിന്റെ പ്രതിരോധ ശേഷി എത്ര കാലം നിലനില്‍ക്കുമെന്ന കാര്യം ഡോക്ടര്‍മാര്‍ പരിശോധിച്ച് കൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖല വളരെ ഗൗരവത്തോടെ കാണുന്നതാണ് ഇത്. എത്ര കാലം കൊവിഡിനെ തടഞ്ഞ് നിര്‍ത്താന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്ന് അറിഞ്ഞിട്ട് വേണം ബൂസ്റ്ററുകള്‍ പ്രയോഗിക്കാന്‍. അതേസമയം അമേരിക്കയില്‍ അനുമതി നല്‍കിയിട്ടുള്ള എല്ലാ വാക്‌സിനുകള്‍ക്കും ശക്തമായ പ്രതിരോധ ശേഷിയുണ്ട്. കൊവിഡിന്റെ ഗുരുതര സാഹചര്യങ്ങളെ നിയന്ത്രിക്കാനും മരണത്തെ തടഞ്ഞ് നിര്‍ത്താനും വാക്‌സിനുകള്‍ക്ക് സാധിക്കും.
അതേസമയം ഇത്രയൊക്കെയാണെങ്കില്‍ ലാബ് ടെസ്റ്റുകളില്‍ ഈ വാക്‌സിനുകളുടെ പ്രതിരോധം കുറഞ്ഞുവരുമെന്ന് പറയുന്നുണ്ട്. എന്നാല്‍ പ്രതിരോധം പൂര്‍ണമായും ഇല്ലാതാവില്ല. പക്ഷേ കൊവിഡിനെതിരെ ഇതിനുള്ള പ്രതിരോധ ശേഷി കുറയും. അതുകൊണ്ട് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ദീര്‍ഘകാലമെടുക്കും. കൊവിഡ് ബാധിച്ചാല്‍ ഭേദമാകാനും സമയമെടുക്കും. ഡെല്‍റ്റ വേരിയന്റ് കൂടി വന്നതോടെ ബൂസ്റ്ററിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ഇപ്പോഴുള്ള വാക്‌സിന്‍ പെര്‍ഫോമന്‍സ് ഡാറ്റ ഡെല്‍റ്റ വരുന്നതിന് മുമ്പുള്ളതാണ്. ഡെല്‍റ്റ അ തിവേഗം പടരുന്ന കൊവിഡാണ്. അതുകൊണ്ട് വാക്‌സിന്‍ പ്രതിരോധ ശേഷം എത്രത്തോളമുണ്ടെന്ന് പറയാനാവില്ല. എത്രയും വേഗം ബൂസ്റ്റര്‍ എടുക്കാനാവും യുഎസ് സര്‍ക്കാര്‍ നിര്‍ദേശിക്കുക.
ഇസ്രയേല്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ 510 വയസ്സ് കഴിഞ്ഞവര്‍ക്കാണ് നല്‍കുന്നത്. ഇവര്‍ വാക്‌സിനെടുത്ത് അഞ്ച് മാസം കഴിഞ്ഞോയെന്നും പരിഗണിക്കും. ഫ്രാന്‍സും ജര്‍മനിയും ബൂസ്റ്ററുകള്‍ ചിലയാളുകള്‍ക്ക് മാത്രം നല്‍കിയേക്കും. യൂറോപ്പ്യന്‍ മെഡിസിന്‍ ഏജന്‍സി ഡാറ്റകള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിലൂടെ ബൂസ്റ്റര്‍ ഷോട്ടുകള്‍ ആവശ്യമാണോ എന്ന് കണ്ടെത്താന്‍ സാധിക്കും. ബൂസ്റ്റര്‍ നല്‍കണമെങ്കില്‍ ആദ്യ ഡോസ് എപ്പോള്‍ നല്‍കിയെന്ന് അറിയണം. അതിനനുസരിച്ചാണ് ബൂസ്റ്റര്‍ ഷോട്ട് നല്‍കുക. ഫൈസര്‍, മോഡേണ വാക്‌സിനുകളുടെ രണ്ടാം ഡോസ് ലഭിച്ച് എട്ട് മാസങ്ങള്‍ കഴിഞ്ഞ് ബൂസ്റ്റര്‍ എടുക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഒറ്റ ഷോട്ട് വാക്‌സിനുകളായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കാര്യങ്ങളും യുഎസ് പരിശോധിക്കുന്നുണ്ട്. ഈ വാക്‌സിന് എടുത്ത ശേഷം ബൂസ്റ്ററുകള്‍ എപ്പോള്‍ നല്‍കാനാവുമെന്നാണ് പരിശോധിക്കുന്നത്. ആദ്യമായി വാക്‌സിന്‍ ലഭിച്ചവര്‍ തന്നെയാവും യുഎസ്സില്‍ ബൂസ്റ്ററുകളും ലഭിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്‌സിംഗ് ഹോം ജീവനക്കാര്‍, പ്രായമേറിയ പൗരന്മാര്‍ എന്നിവര്‍ക്കാണ് ബൂസ്റ്ററുകള്‍ നല്‍കുക. ഡിസംബറില്‍ ആദ്യമായി വാക്‌സിന്‍ നല്‍കിയത് ഈ വിഭാഗത്തിനായിരുന്നു. ട്രാന്‍സ്പ്ലാന്‍ഡ് ചെയ്തവരും, പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും വാക്‌സിന്‍ കൊണ്ട് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നു. ഇവര്‍ക്ക് രണ്ടാം ഷോട്ട് എടുത്ത് 28 ദിവസത്തിനുള്ളില്‍ മൂന്നാം ഡോസ് നല്‍കും.
Recommended Video
അതേസമയം സാധാരണ തരത്തില്‍ പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് ബൂസ്റ്ററുകള്‍ നല്‍കും. നിലവിലുള്ള സംരക്ഷണം വര്‍ധിപ്പിക്കാനാണ് ബൂസ്റ്ററുകള്‍. ബൂസ്റ്ററുകളെ കുറിച്ച് ഇപ്പോഴും സംശയമുണ്ട്. ഗുരുതര രോഗം ബാധിച്ചവരെ ഇത് സഹായിക്കുമോ എന്നത് അടക്കമാണ് പരിശോധിക്കുന്നത്. എല്ലാ രാജ്യങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കിയാല്‍ മാത്രമേ പുതിയ വേരിയന്റുകളെ തടയാന്‍ സാധിക്കും. ബൂസ്റ്റര്‍ ഷോട്ടുകള്‍ വാക്‌സിന്‍ ക്ഷാമത്തെ ഒന്ന് കൂടി കടുപ്പമാക്കി മാറ്റാനാണ് സാധ്യത. വാക്‌സിനേഷന്‍ ചെയ്യാത്തവരെ വാക്‌സിനേറ്റ് ചെയ്യിക്കുക എന്നതാണ് ഇപ്പോഴുള്ള ഏക മാര്‍ഗം. ഡെല്‍റ്റ വേരിയന്റിനെ അടക്കം തടയാനുള്ള മാര്‍ഗമാണിത്. ഓരോ വ്യക്തിക്കും രോഗം വരുമ്പോള്‍ അത് ജനിതക മാറ്റം വൈറസിന് സംഭവിക്കാനുള്ള സാധ്യത ശക്തമാക്കുകയാണ്.












Click it and Unblock the Notifications