Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യയെ ചോരക്കളമാക്കാന്‍ ട്രംപ്..ഐസിസിനെ തുടച്ചുനീക്കാന്‍ പുതിയ പദ്ധതി തയ്യാര്‍!!

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്‌റ്റേറ്റിനെ ലോകത്ത് നിന്നും തുടച്ചുനീക്കാന്‍ ഉറച്ചാണ് ട്രംപിന്റെ അമേരിക്കയുടെ നീക്കങ്ങള്‍. ഐഎസ്സിനെ തുടച്ച് നീക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് തയ്യാറാക്കിയ പദ്ധതി പ്രതിരോധ വകുപ്പ് സെക്രട്ടറി ജിം മാറ്റിസ് സമര്‍പ്പിച്ചു കഴിഞ്ഞു. ഐസിസ് മാത്രമല്ല അമേരിക്കയുടെ പദ്ധതിയുടെ ലക്ഷ്യം. അല്‍ഖ്വയ്ദ അടക്കമുള്ള എല്ലാ ഭീകരസംഘടനകളെയും അമേരിക്ക ഉന്നം വെയ്ക്കുന്നുണ്ട്.

isis

ഐസിസ് അടക്കമുള്ള ഭീകരസംഘടനകള്‍ വേരുറപ്പിച്ചിരിക്കുന്ന ഇറാന്‍, ഇറാഖ്, പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം മാറ്റിസിന്റെ ഉന്മൂലന പദ്ദതിയുടെ പരിധിയില്‍ വരുന്നതാണ്. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതിയുടെ പ്രാഥമിക രൂപമാണ് പ്രതിരോധ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ അന്തിമ രൂപം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷവാകും തയ്യാറാക്കുക.

isis

ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇറാഖ്, സിറിയ അടക്കമുള്ള രാജ്യങ്ങള്‍ ആറുമാസത്തിനകം തിരിച്ചുപിടിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. നിലവില്‍ ഇറാഖിലും സിറിയയിലും അമേരിക്കയുടെ ആറായിരത്തോളം സൈനികരാണ് ഉള്ളത്. ഐഎസിനെ ഒഴിപ്പിക്കാന്‍ അമേരിക്ക ഇവിടങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചേക്കും. അധികാരത്തില്‍ എത്തിയാല്‍ ഐസിസിനെ തുടച്ചുനീക്കുമെന്നത് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+