കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ പൂട്ടാന്‍ യുഎസ്.... കയറ്റുമതിയിലും വന്‍ നിയന്ത്രണം, ട്രംപ് പണി തുടങ്ങി, സൈനിക ഉപകരണങ്ങള്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ പ്രതികാര നടപടി ശക്തമാക്കി അമേരിക്ക. ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വന്‍ നിയന്ത്രണങ്ങളാണ്‌കൊണ്ടുവരുന്നത്. സെമി കണ്ടക്ടര്‍ പ്രൊഡക്ഷന്‍ ഉപകരണങ്ങളുടെ കയറ്റുമതിയാണ് നിയന്ത്രിക്കുന്നത്. ഇത് യുഎസ് സാങ്കേതിക വിദ്യ ചൈനയിലെത്താതെ തടയുന്നതിന് വേണ്ടിയാണ്. ഇതോടെ യുഎസ് കമ്പനികള്‍ക്ക് പല ഉപകരണങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടി വരും. ഈ കമ്പനികള്‍ ചൈനീസ് സൈന്യത്തെ പിന്തുണയ്ക്കുന്നവരാണെന്ന് സൂചനയുണ്ട്. അതേസമയം വ്യക്തികള്‍ക്കുള്ള ഉപയോഗത്തിനാണെങ്കിലും ഈ ഉല്‍പ്പന്നങ്ങള്‍ ചൈനയിലേക്ക് അയക്കണമെങ്കില്‍ നിയന്ത്രണമുണ്ടാവും.

1

വ്യക്തികള്‍ക്ക് നല്‍കിയിരുന്ന ഇളവുകളും അമേരിക്ക വെട്ടിക്കുറയ്ക്കുകയാണ്. ചൈനയ്‌ക്കെതിരെ വ്യാപാര യുദ്ധം പല ഘട്ടത്തിലും വരുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. വിമാനത്തിന്റെ വിവിധ ഭാഗങ്ങളും സ്വകാര്യ വിമാന വിപണിയെയും ഇത് ബാധിക്കും. അതിലുപരി ഇലക്ട്രോണിക്ക് മേഖലയെയും ബാധിക്കും. ഇതോടെ വിവിധ രാജ്യങ്ങളെയും ഇത് ബാധിക്കും. റഷ്യയെയും വെനസ്വലയെയും ഇത് ബാധിക്കും. ചൈനയ്ക്കാണ് യുഎസ്സിന്റെ നിയമങ്ങള്‍ കൂടുതല്‍ തിരിച്ചടിയാവുക. യുഎസില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉപകരണങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചൈന ഉപയോഗിക്കുന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇത് ഉപയോഗിച്ച് ചൈന പലര്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നു എന്നും യുഎസ് ആരോപിക്കുന്നു.

ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളുണ്ട്. അവര്‍ യുഎസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് വില്‍ക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ ചൈന മറ്റ് മാര്‍ഗങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് വാഷിംഗ്ടണ്‍ വാണിജ്യകാര്യങ്ങളുടെ അഭിഭാഷകന്‍ കെവിന്‍ വൂള്‍ഫ് പറഞ്ഞു. ചൈനയുടെ ബിസിനസ് താല്‍പര്യങ്ങളും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചാണ് പോകുന്നതെന്ന് അതുകൊണ്ട് ഈ നടപടികള്‍ യുഎസ് അംഗീകരിക്കില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം ട്രംപിന്റെ പ്രതികാര നടപടിയാണ് ഇതെന്ന വിമര്‍ശനം ശക്തമാണ്.

കൊറോണവൈറസുമായി ബന്ധപ്പെട്ടാണ് ട്രംപ് ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചത്. ചൈന ലോകത്തില്‍ നിന്ന് പല വിവരങ്ങളും മറച്ചുവെച്ചെന്നും, ഇതാണ് കൊറോണയുടെ വ്യാപനത്തിന് കാരണമായതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പുറമേ ചൈനയ്‌ക്കെതിരെ ഇന്റലിജന്‍സ് ഏജന്‍സികളെ കൊണ്ട് അന്വേഷണം ആരംഭിപ്പിക്കുകയും ചെയ്തു. ആഗോള തലത്തില്‍ ചൈനയ്‌ക്കെതിരെ നിയമനടപടിക്കും ട്രംപ് ശ്രമിക്കുന്നുണ്ട്. ജര്‍മനിയേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം യുഎസ് ആവശ്യപ്പെടുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ചൈനീസ് ബന്ധം ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗും ട്രംപ് അവസാനിപ്പിച്ചിരുന്നു. യുഎസ് പാത പിന്തുടര്‍ന്ന് ബ്രിട്ടന്‍, ജര്‍മനി, ഓസ്‌ട്രേലിയ എന്നിവരും ചൈനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

English summary
america to impose new exports rules against china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X