കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊസൂളിൽ നടന്നത് മനുഷ്യാവകാശ ലംഘനം!!! അന്വേഷണം ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണൽ!!!

യുദ്ധവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം വേണം

  • By Ankitha
Google Oneindia Malayalam News

മൊസൂൾ: ഇറാഖിലെ യുദ്ധത്തിൽ പങ്കെടുത്ത എല്ലാ കക്ഷികളും കടുത്ത മനുഷ്യവകാശ ലംഘനം നടത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണ്ടെത്തൽ.യുദ്ധവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

islamic state

ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നു മൊസൂലിനെ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി നടന്ന ആക്രമണത്തിലും പ്രത്യാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിച്ച ഐസിസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു.

യുഎസ് സൈനികരു ഉൾപ്പെടുന്നു

യുഎസ് സൈനികരു ഉൾപ്പെടുന്നു

ഐസിസിനെതിരായ പോരാട്ടത്തില്‍ ഇറാഖി സേനയും പിന്തുണച്ച അമേരിക്കന്‍ സൈനികരും യുദ്ധക്കുറ്റത്തില്‍ പങ്കാളികളായതായും സംഘടന കണ്ടെത്തിയിട്ടുണ്ട്.

ഇറഖി സൈന്യത്തിനെതിരെ വിമർശനം

ഇറഖി സൈന്യത്തിനെതിരെ വിമർശനം

മൊസൂളിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ സാധാരണക്കാരെ രക്ഷിക്കാന്‍ ഇറാഖി സൈന്യം മുന്‍കരുതലെടുത്തില്ലെന്നും സംഘടന വിമര്‍ശമുണ്ട്.

ഒമ്പതു മാസത്തെ പേരാട്ടം

ഒമ്പതു മാസത്തെ പേരാട്ടം

ഒമ്പതു മാസം നീണ്ടു നിന്ന കനത്ത പോരാട്ടത്തിനെടുവിലാണ് ഇറഖ്-യുഎസ് സൈന്യം മൊസൂൾ ഭീകരരിൽ നിന്ന് മെസൂൾ പിടിച്ചെടുത്തത്.മൊസൂള്‍ വീഴുന്നത് ഐസിസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലാണ്. ഒന്‍പതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍, സൈന്യം തിരിച്ചുപിടിച്ചത്.

ആയിരകണക്കിന് ജീവനുകൾ നഷ്ടമായി

ആയിരകണക്കിന് ജീവനുകൾ നഷ്ടമായി

മൊസൂളിൽ ഐസിസുമായുള്ള നീണ്ട ഏറ്റുമുട്ടലിൽ ആയിരക്കണക്കിന് ജനങ്ങളാണ് കൊല്ലപ്പെട്ടത്. പത്ത് ലക്ഷത്തോളം പേര്‍ പലായനം ചെയ്തു. ഇപ്പോള്‍ ഐസിസ് ഭീകരരെ തുരത്തിയിരിക്കുന്നു. അവസാനഘട്ട തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സൈനിക വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

മൂന്നു വർഷത്തിനു മുൻപ് നഗരം പിടിച്ചെടുത്തു

മൂന്നു വർഷത്തിനു മുൻപ് നഗരം പിടിച്ചെടുത്തു

മൂന്ന് വർഷങ്ങൾക്കു മുൻപാണ് ഇറാഖിലെ ഏറ്റവു വലിയ പ്രദേശങ്ങളിലൊന്നായ മൊസൂൾ ഐസിസ് പിടിച്ചെടുക്കുന്നത്. മൊസൂളിനെ ഐസിസിന്റെ തലസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത്

ചരിത്രത്തിലെ നാഴികകല്ല്

ചരിത്രത്തിലെ നാഴികകല്ല്

ഐസിസിൽ നിന്നും സൈന്യം മെസൂളിനെ മോചിപ്പിച്ചത് ഐഎസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലാണ്. ഒരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളില്‍ ഐസിസ് ഭീകരര്‍ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ ഐക്യരാഷ്ട്രസംഘടന രംഗത്തുവന്നിരുന്നു.

ഭീകരര്‍ക്ക് എന്തു സംഭവിച്ചു

ഭീകരര്‍ക്ക് എന്തു സംഭവിച്ചു

ഐസിസ് ഭീകരര്‍ക്ക് എന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. പലരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റു പലരും പലായനം ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്

English summary
Amnesty International has said it had identified a pattern of attacks by Iraqi forces and the US-led military coalition backing them that violated international humanitarian law and may amount to war crimes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X