കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രമെഴുതി ഇന്ത്യന്‍ വംശജ അനിത ആനന്ദ്, കാനഡയില്‍ പ്രതിരോധ മന്ത്രി, രണ്ടാമത്തെ മാത്രം വനിത

Google Oneindia Malayalam News

ഒട്ടാവ: കാനഡയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വംശജ അനിത ആനന്ദ്. കാനഡയുടെ പ്രതിരോധ മന്ത്രിയായി അനിതയെ നിയമിച്ചിരിക്കുകയാണ് ജസ്റ്റിസ് ട്രൂഡോ. ദീര്‍ഘകാലമായി പ്രതിരോധ മന്ത്രിയായിരുന്ന ഹര്‍ജിത് സജ്ജന് പകരമാണ് അവര്‍ ചുമതലയേറ്റെടുക്കുന്നത്. നേരത്തെ സൈന്യത്തിലെ ലൈംഗിക അതിക്രമങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സജ്ജന്‍ വന്‍ പരാജയമായിരുന്നു. പ്രതിരോധ മന്ത്രിക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതും കൂടി പരിഗണിച്ചാണ് സജ്ജനെ മാറ്റി അനിതല്‍ ആനന്ദിനെ കൊണ്ടുവന്നതെന്നാണ് സൂചന. ഭൂരിപക്ഷം കിട്ടാതിരുന്ന സാഹചര്യത്തില്‍ ട്രൂഡോ ജനകീയ മുഖം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്.

ആന്റണിക്കെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയിലേക്ക്, മരയ്ക്കാറിന് വാങ്ങിയ അഡ്വാന്‍സിന് പലിശ വേണംആന്റണിക്കെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയിലേക്ക്, മരയ്ക്കാറിന് വാങ്ങിയ അഡ്വാന്‍സിന് പലിശ വേണം

1

ഒരു മാസം മുമ്പായിരുന്നു ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയത്. വലിയ ആവശ്യങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയെ മാറ്റിയത്. അതേസമയം ഹര്‍ജിത് സജ്ജനെ ഇന്റര്‍നാഷണല്‍ ഡെവലെപ്‌മെന്റ് മന്ത്രിയായി നിയമിച്ചിട്ടുണ്ട്. ലിംഗ തുല്യത കൂടി ഉറപ്പുവരുത്തിയുള്ളതാണ് പുതിയ ക്യാബിനറ്റ്. 38 അംഗങ്ങളാണ് ഉള്ളത്. കാനഡയുടെ ചരിത്രത്തില്‍ ക്യാബിനറ്റ് മന്ത്രിയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ മാത്രം മന്ത്രിയാണ് അനിത ആനന്ദ്. 2019ല്‍ പബ്ലിക് സര്‍വീസ് ആന്‍ഡ് പ്രൊക്യൂയര്‍മെന്റ് മന്ത്രിയാകുന്ന ആദ്യത്തെ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളയാളാണ് അവര്‍.

നേരത്തെ കൊവിഡ് വാക്‌സിന്‍ ശേഖരണത്തില്‍ അടക്കം മികച്ച ട്രാക്ക് റെക്കോര്‍ഡ് അനിതയ്ക്കുണ്ട്. കിം കാംബെല്‍ 1990കളില്‍ കാനഡയുടെ പ്രതിരോധ മന്ത്രിയായിരുന്നിട്ടുണ്ട്. അതിന് ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് അവര്‍. ജസ്റ്റന്‍ ട്രൂഡോ നേരത്തെ അനിതയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിരുന്നു. തമിഴ്-പഞ്ചാബ് വേരുകളണ്ട് അനിത ആനന്ദിന്. വിദേശകാര്യ മന്ത്രി മാര്‍ക്ക് ഗര്‍ണിയോയെയും ട്രൂഡോ തിരിച്ചുവിളിച്ചിട്ടില്ല. പകരം മെലാനി ജോളിയെയാണ് നിയമിച്ചത്. അതേസമയം സൈന്യത്തിലെ പീഡനത്തിലെ ഇരകള്‍ക്കൊപ്പമാണ് തങ്ങളെന്നുള്ള ശക്തമായ സന്ദേശം നല്‍കാനും അനിതയുടെ നിയമനം കൊണ്ട് ട്രൂഡോയ്ക്ക് സാധിക്കും.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

കനേഡിയന്‍ സൈന്യം രാജ്യത്ത് വലിയ വിമര്‍ശനങ്ങളും രാഷ്ട്രീയ സമ്മര്‍ദങ്ങളും നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇവരുടെ രീതികള്‍ മാറണമെന്ന ആവശ്യവും ശക്തമാണ്. കോര്‍പ്പറേറ്റ് അഭിഭാഷകയായി മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട് അനിത. ഇവര്‍ക്ക് പുറമേ സജ്ജനും ബര്‍ദിഷ് ചാഗറുമാണ് നേരത്തെയുള്ള മന്ത്രിസഭയില്‍ നിന്ന് വിജയിച്ച ഇന്ത്യന്‍ വംശജരായ മന്ത്രിമാര്‍. ഓക് വില്ലയില്‍ നിന്ന് 46 ശതമാനം വോട്ടുകള്‍ നേടിയാണ് അനിത വിജയിച്ചത്. കാനഡയുടെ വാക്‌സിന്‍ മന്ത്രി എന്ന പേര് അവര്‍ക്ക് വലിയ ആരാധകരെ രാജ്യത്തുണ്ടാക്കി കൊടുത്തിരുന്നു. 2019ല്‍ മന്ത്രിയായ ശേഷം വളരെ പെട്ടെന്നായിരുന്നു അവരുടെ വളര്‍ച്ച.

200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന

English summary
anita anand appointed as defence minister in canada second women in the history of canada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X