Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയിലെ രതിദേവത അനീറ്റ എക്ബര്‍ഗ് അന്തരിച്ചു

ന്യൂയോര്‍ക്ക്: ലോക സനിമിമയിലെ രതി ദേവത എന്നറിയപ്പെട്ടിരുന്ന അനീറ്റ എക്ബര്‍ഗ് അന്തരിച്ചു. 83 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.

ഇറ്റാലിയന്‍ സംവിധായകന്‍ ഫെഡറിക്കോ ഫെല്ലിനിയുടെ ലാ ഡോള്‍സ് വിറ്റ എന്ന സിനിമയാണ് അനീറ്റയെ ലോക പ്രശസ്തയാക്കിയത്. ചിത്രത്തില്‍ സില്‍വിയ എന്ന കഥാപാത്രത്തെയാണ് അനീറ്റ അവതരിപ്പിച്ചത്.

റോമിലെ ട്രെവില്‍ ഫൗണ്ടെയ്‌ന്റെ മുന്നില്‍ മാറിടം പാതി പ്രദര്‍ശിപ്പിച്ചുകൊണ്ട് നില്‍ക്കുന്ന അനീറ്റയായിരുന്നു അക്കാലത്തെ ഏറ്റവും ചൂടന്‍ ചിത്രങ്ങളിലൊന്ന്. ഫെല്ലിനിയുടെ സിനിമയിലെ ഏറ്റവും മികച്ച ദൃശ്യമായും ഇത് വിശേഷിപ്പിക്കപ്പെട്ടു.

1931 ല്‍ സ്വീഡനിലാണ് അനീറ്റ ജനിച്ചത്. മോഡലിങിലായിരുന്നു തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് അമേരിക്കയില്‍ എത്തിയതിന് ശേഷമാണ് അനീറ്റ സിനിമയുടെ ലോകത്തെത്തുന്നത്.

മിസ് സ്വീഡന്‍

മിസ് സ്വീഡന്‍

മിസ് സ്വീഡന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അനീറ്റയുടെ ജീവതം മാറുന്നത്. മോഡലിങില്‍ നിന്ന് സിനിമയിലേക്കുള്ള വഴിയായിരുന്നു അത്.

ലോകസുന്ദരിയാവാന്‍

ലോകസുന്ദരിയാവാന്‍

ലോക സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അനീറ്റ അമേരിക്കയിലേക്ക് തിരിക്കുന്നത്. എന്നാല്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും അനീറ്റയുടെ വിധി ആ മത്സരം മാറ്റി എഴുതി.

മെര്‍ലിന്‍ മണ്‍റോ

മെര്‍ലിന്‍ മണ്‍റോ

പാരമൗണ്ട് സിനിമ നിര്‍മാണ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതോടെ മെര്‍ലിന്‍ മണ്‍റോ എന്ന് വരെ അനീറ്റയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.

വിവാദ നായിക

വിവാദ നായിക

അനീറ്റയുടെ ജീവിതവും സിനിമകളും എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. അവരുടെ പ്രണയങ്ങളും വിവാഹങ്ങളും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

പാപ്പരാസികളുടെ തുടക്കം

പാപ്പരാസികളുടെ തുടക്കം

സെലിബ്രിറ്റികളുടെ രഹസ്യങ്ങള്‍ ചുഴഞ്ഞെടുക്കാന്‍ വേണ്ടി മഞ്ഞപ്പത്രക്കാരുടെ പാച്ചില്‍ തുടങ്ങുന്നത് അനീറ്റയില്‍ നിന്നായിരുന്നു.

ജീവിതാവസാനം

ജീവിതാവസാനം

സമ്പത്തും പ്രശസ്തിയും കുമിഞ്ഞ് കൂടിയ യൗവ്വനകാലം പോലെ ആയിരുന്നില്ല അനീറ്റയുടെ വാര്‍ദ്ധക്യം. ഏറെ പ്രതിസന്ധികളിലൂടെ അവര്‍ക്ക് കടന്നുപോകേണ്ടി വന്നു.

രോഗബാധിത

രോഗബാധിത

വര്‍ഷങ്ങളായി വീല്‍ ചെയറിലായിരുന്നു ജീവിത്. വളര്‍ത്തുനായയെ തട്ടി താഴെ വീണ് ഇടുപ്പെല്ല് പൊട്ടിയതോടെ ആയിരുന്നു ഇത്.

ചികിത്സ

ചികിത്സ

കഴിഞ്ഞ ക്രിസ്മസ് ദിനം തൊട്ട് അനീറ്റ ആശുപത്യില്‍ ചികിത്സയില്‍ ആയിരുന്നു. ജനുവരി 11 ഞായറാഴ്ചയാണ് അവരുടെ അഭിഭാഷകന്‍ മരണവാര്‍ത്ത അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+