വംശീയവാദത്തിനെതിരേ എഴുന്നേറ്റു നില്ക്കൂ; ബ്രിട്ടനില്‍ പടുകൂറ്റന്‍ റാലി
ലണ്ടന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരേ ബ്രിട്ടനില്‍ പടുകൂറ്റന്‍ പ്രകടനം. തണുത്തുറഞ്ഞ കാലാവസ്ഥയെ അവഗണിച്ചാണ് രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുന്ന വംശീയതയുടെയും ഇസ്ലാം ഭീതിയുടെയും തീവ്രവലതുപക്ഷത്തിന്റെയും ഭീഷണിക്കെതിരേ പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്.
വംശീയതയ്ക്കെതിരേ എഴുന്നേറ്റു നില്ക്കൂ എന്ന ആഹ്വാനവുമായി സംഘടിപ്പിച്ച റാലിയില്‍ അണിനിരക്കുന്നതിന് ഓക്സ്ഫോര്‍ഡ് സര്‍ക്കസില്‍ ജനങ്ങള്‍ ഒഴുകിയെത്തി. അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും സ്വാഗതം, വംശീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ഇസ്ലാം ഭീതിയെ പടികടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി വൈറ്റ്ഹാളിലേക്ക് ജനങ്ങള്‍ മാര്‍ച്ച് ചെയ്തു.

രാജ്യത്ത് വംശീയവാദം ശക്തിയാര്‍ജ്ജിച്ച് വരികയാണെന്നും ഓരോ സ്ഥലത്തും പല രീതികളിലായതിനാല്‍ അത് അത്ര പ്രകടമാവുന്നില്ലെന്നേയുള്ളൂ എന്നും റാലിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ദേശീയവാദികള്‍ സമൂഹത്തിന്റെ മുന്‍നിരയിലെത്തിയിരിക്കുന്നു. അവര്‍ പാര്‍ലമെന്റിലും അധികാരത്തിലുമുണ്ട്. ഇത് തങ്ങളുടെ വംശീയ നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കിയിരിക്കുന്നു. വംശീയാക്രമണങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഇതാണ് വ്യക്തമാക്കുന്നത് - റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
രാജ്യത്തെ തീവ്രവലതുപക്ഷം കൂടുതല്‍ സംഘടിതരും ശക്തരുമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് മെട്രോപൊളിറ്റന്‍ പോലിസിലെ ഭീകരവിരുദ്ധ വിഭാഗം തലവനായി വിരമിച്ച മാര്‍ക്ക് റൗളി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ നാല് വന്‍ വംശീയാക്രമണങ്ങള്ക്കുള്ള പദ്ധതി പോലിസ് കണ്ടെത്തി തടഞ്ഞതായി അദ്ദേഹം പറഞ്ഞിരുന്നു.
മുസ്ലിം വിരോധം, അഭയാര്‍ഥി വിരോധം തുടങ്ങിയ രീതിയിലാണ് രാജ്യത്ത് വംശീയതയും സെമിറ്റിക് വിരോധവും ശക്തിപ്രാപിച്ചുവരുന്നതെന്ന് സിവില്‍ ലിബര്‍ട്ടീസ് വിഭാഗം തലവന്‍ ക്ലോഡ് മൊറായിസ് അഭിപ്രായപ്പെട്ടു. 2016നും 17നുമിടയില്‍ ബ്രിട്ടനില്‍ 80,393 വംശീയാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications