16 കാരി വിദ്യാര്‍ത്ഥിനി അമ്മയായി; കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു!
വാഷിങ്ടണ്‍: പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ വിദ്യാര്‍ഥിനിയായ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. അന്റോണിയോ ലോപ്പസ് എന്ന പതിനാറുകാരിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അമേരിക്കന്‍ സ്റ്റേറ്റായ നബ്രാസ്‌ക്കയിലെ ഒമാഹയിലാണ് സംഭവം.
വീട്ടിനുള്ളില്‍ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ തന്റെ അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിങിന്റെ രണ്ടാം നിലയില്‍ നിന്നും ജനലിലൂടെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വിലിച്ചെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പിന്നീട് ലോപ്പസ് മാതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് താഴെ തിരഞ്ഞ് കുഞ്ഞിനെ കണ്ടെത്തുകയും കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു.

ചാപിള്ള
മാസം തികയാതെയാണ് കുഞ്ഞ് പിറന്നതെങ്കിലും ചാപിള്ളയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കൊണ്ടുപോകുന്നതിനും മുമ്പ്
കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട്‌പോകുന്നതിനും മുമ്പ് തന്നെ മരിച്ചിരുന്നതായി പാരാമെഡിക് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്.

മുത്തച്ഛന്‍
കൊച്ചുമകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞത്. എന്നാല്‍ മറ്റ് ബന്ധുക്കള്‍ക്ക് അറിയാമോ എന്ന കാര്യം വ്യക്തമല്ല.

ഫേസ്ബുക്ക്
സംഭവം നടന്ന ദിവസം പാരാമെഡിക്‌സ് വിഭാഗം വീട്ടില്‍ എത്തുന്നതിന് 32 മിനിറ്റ് മുമ്പായി സഹായം അഭ്യര്‍ത്ഥിച്ച് കരയുന്ന മൂന്ന് ഇമോജികള്‍ ലോപ്പസ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു.












Click it and Unblock the Notifications