രാജകുമാരിയാവണ്ടാ...!!! പകരം പ്രണയിച്ച പുരുഷനെ മതി!!!കാമുകന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച് രാജകുമാരി

  • Posted By:
Subscribe to Oneindia Malayalam

ടോക്കിയോ: പ്രണയിച്ച പുരുഷനു വേണ്ടി രാജകീയ പദവി ഉപേക്ഷിച്ച് സാധാരണക്കാരിയാവുകയാണ് ജപ്പനീസ് രാജകുടംബത്തിലെ രജകുമാരി.
തന്റെ പ്രണയത്തിനു വേണ്ടി സര്‍വ്വതും അവഗണിച്ചു സാധാരണക്കാരനായ യുവാവിനെ വിവാഹം ചെയ്യാനള്ള തയ്യാറെടുപ്പിലാണ് ജപ്പാനീസ് ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചുമകളായ മാകോയെന്ന 25 കാരി. തന്റെ സുഹ്യത്തും സാധാരണ കുടുംബത്തിലെ അംഗവുമായി കിയ കൊമു വിനെയാണ് രാജകുമാരി വിവാഹം കഴിക്കുന്നത്. ഇതിനായി രാജകുടുംബത്തില്‍ നിന്നും പുറത്തുപോകേണ്ടതുണ്ട്. അതിന്റെ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് മാകോ.

ജപ്പാനിലെ രാജകീയ നിയമപ്രകാരം രാജകുടുംബത്തിലുള്ളവര്‍ രാജകുടുംബങ്ങളില്‍ നിന്നോ അല്ലെങ്കില്‍ സമ്പന്ന കുടുംബങ്ങളില്‍ നിന്നു മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളു.അതെസമയം ഒരു സാധാരണ കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ അവര്‍ രാജകുടുംബത്തില്‍ നിന്ന് പുറത്തു പോകുകയും അവര്‍ സാധാരണക്കാരായി മാറുകയും ചെയ്യും. ഇതിനും മുന്‍പ് ജപ്പാന്‍ രാജകുടുംബത്തില്‍ നിന്നു സമാനമായ സംഭവം നടന്നിട്ടുണ്ട്. മാകോയുടെ അമ്മായി സയാകോ സാധാരണക്കാരനെ വിവാഹം കഴിച്ചു രാജകുടുംബത്തില്‍ നിന്നും പുറത്തു പോയിരുന്നു.

japanees queen

ടോക്കിയേവിലെ ഇന്റര്‍ നാഷണല്‍ ക്രിസ്റ്റന്‍ യുണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇവര്‍ രണ്ടും പ്രണയത്തിലാകുന്നത്.മാകോയുടെ ആഗ്രഹം രാജകുടുംബം അംഗീകരിച്ചിട്ടുണ്ട്. വളരെ ആര്‍ഭാടത്തോടെ തന്നെയായണ് മാകോയെ വിവാഹം ചെയ്ത് അയക്കുന്നത്.വിവാഹ ശേഷം മാകോ കുടുംബവുമായുള്ള എല്ലാബന്ധവും അവസാനിപ്പിക്കുമെന്നും രാജകുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

English summary
In Japan, women can't ascend to the throne, nor can they retain their royal status if they marry a commoner.These archaic laws have been questioned before and are sure to be questioned again now that popular Japanese Princess Mako of Akishino has reportedly fallen in love with a commoner and plans to marry next year.
Please Wait while comments are loading...