പണം തിരിച്ചുകിട്ടാന്‍ തോക്കുചൂണ്ടി ബാങ്കിലെത്തി യുവാവ്: സോഷ്യല്‍ മീഡിയയില്‍ ഹീറോ, സംഭവിച്ചത് ഇങ്ങനെ
ബെയ്‌റൂട്ട്: ലെബനനിലെ ബെയ്‌റൂട്ടില്‍ ഒരു യുവാവിന്റെ അപ്രതീക്ഷിത നീക്കം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ജയിലില്‍. എന്നാല്‍ രാജ്യത്താകെ അദ്ദേഹം വലിയ ഹീറോയായി മാറിയിരിക്കുകയാണ്. തോക്കുചൂണ്ടി ഇയാള്‍ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടതാണ് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പോലീസുകാര്‍ക്ക് കാര്യമെന്തെന്ന് ആദ്യം മനസ്സിലായില്ല.

പിന്നീടാണ് ഇത് മോഷണ ശ്രമമാണെന്നും, ഇയാള്‍ക്ക് കിട്ടാനുള്ള പണമാണ് ഇതെന്നും മനസ്സിലായത്. എന്തായാലും പോലീസുകാര്‍ ഇയാളെ വെറുതെ വിട്ടിട്ടില്ല. ജയിലില്‍ അടച്ചിരിക്കുകയാണ്. പക്ഷേ നാട്ടുകാര്‍ കായംകുളം കൊച്ചുണ്ണിയെ പോലെ ഇയാളെ ആഘോഷിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

ബെയ്‌റൂട്ടിലെ ഒരു ബാങ്കിനെ ആറ് മണിക്കൂറോളമാണ് തോക്കുചൂണ്ടി ഈ യുവാവ് ബന്ദിയാക്കി നിര്‍ത്തിയത്. ഇതിനുള്ള കാരണം സ്വന്തം സമ്പാദ്യം പിന്‍വലിക്കാന്‍ സാധിക്കാത്തതാണ്. സംഭവം ലെബനനില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ഇയാളെ ഹീറോയായി ആളുകള്‍ വാഴ്ത്തുകയാണ്. അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.

ലെബനനിലെ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ജനങ്ങള്‍ക്ക് പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം. ബാങ്കിലേക്ക് ഇയാള്‍ തോക്കുമായിട്ടാണ് എത്തിയത്. അതിന് ശേഷം ഇവിടെയാകെ പെട്രോള്‍ ഒഴിച്ചു. തുടര്‍ന്നാണ് പണം ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുകയ്ക്കായിട്ടാണ് ഇയാള്‍ എത്തിയത്. എന്നാല്‍ പിന്‍വലിക്കാനുള്ള നിയന്ത്രണം ഉള്ളത് കൊണ്ട് ഇയാള്‍ക്ക് നേരത്തെ പണം ലഭിച്ചിരുന്നില്ല.

തെരുവില്‍ ഇയാള്‍ക്ക് വേണ്ടി വലിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. നിങ്ങളൊരു ഹീറോയാണെന്ന് ആളുകള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതേസമയം ഇയാളെ ഒടുവില്‍ പോലീസ് കീഴടക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അതേസമയം ചര്‍ച്ചകള്‍ക്കൊടുവില്‍ ഇയാള്‍ക്ക് പണം പിന്‍വലിക്കാനുള്ള അനുമതി ലഭിച്ചു. 35000 ഡോളര്‍ പിന്‍വലിക്കാനാണ് അനുമതി. ഇയാളുടെ സേവിംഗ്‌സില്‍ നിന്നാണ് ഈ തുക പിന്‍വലിക്കുക.

എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്‌സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങള്‍!!
പിതാവിന്റെ ചികിത്സയ്ക്കായിട്ടുള്ള തുകയ്ക്കാണ് ഈ കടുംകൈ ഇയാള്‍ ചെയ്തത്. പത്തോളം പേരെയാണ് ഇയാള്‍ തടങ്കലിലാക്കിയത്. അവസാനം ഇയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ബാസ്സം അല്‍ ഷെയ്ഖ് ഹുസൈന്‍ എന്നാണ് തോക്കുധാരിയുടെ പേര്. ഫുഡ് ഡെലിവെറി ഡ്രൈവറാണ് ഇയാള്‍. പോലീസ് ബാസ്സമിനെ അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്റെ ഭര്‍ത്താവ് ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ് ചെയ്തതെന്ന് ഭാര്യ മരിയം ചെഹാദി പറഞ്ഞു.

2,10000 ഡോളര്‍ ഇയാളുടെ ബാങ്കിലുണ്ടായിരുന്നു. പിതാവിന്റെ ചികിത്സയ്ക്ക് അടയ്ക്കാന്‍ 5,500 ഡോളര്‍ മാത്രം മതിയായിരുന്നു. അതിന് വേണ്ടിയാണ് ഈ കഷ്ടപ്പാടുണ്ടായിരുന്നു. ജനങ്ങളുടെ പണം പിടിച്ചുവെക്കുന്നതില്‍ ലെബനനില്‍ വലിയ തോതില്‍ പ്രതിഷേധമുണ്ട്. വിദേശത്തേക്ക് പണം അയക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. ലോകത്തെ കടുത്ത സാമ്പത്തിക മാന്ദ്യങ്ങളിലൊന്നാണ് ലെബനന്‍ നേരിടുന്നത്. ജീവിതച്ചെലവും രാജ്യത്ത് വര്‍ധിച്ച് വരികയാണ്. അവശ്യ സാധനങ്ങളും മരുന്നുകളും രാജ്യത്ത് കിട്ടാനില്ല.












Click it and Unblock the Notifications