അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് തടഞ്ഞു; യുഎസിൽ വനിത ജഡ്ജി അറസ്റ്റിൽ
വിസ്കോൻസെൻ സംസ്ഥാനത്ത് നിന്നുള്ള വനിത ജഡ്ജിനെ അറസ്റ്റ് ചെയ്ത് എഫ് ബി ഐ. ജഡ്ജി ഹന്ന ഡ്യുഗനാണ് ഇന്നലെ അറസ്റ്റിലായത്. ഇമിഗ്രേഷൻ ഏജന്റുമാരെ തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. രേഖകളില്ലാത്ത കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതിനാണ് ജഡ്ജിക്കെതിരെ നടപടിയെടുത്തതെന്ന് എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.
മിൽവാക്കി എന്ന സ്ഥലത്തെ ജഡ്ജിയാണ് ഹന്ന ഡ്യൂഗൻ. ഏപ്രിൽ 18 ന് തന്റെ കോടതിയിൽ വെച്ച് ഒരാളെ ഇമിഗ്രേഷൻ ഏജന്റുമാർക്ക് കൈമാറാൻ അവർ വിസമ്മതിച്ചുവെന്നും ജൂറി വാതിലിലൂടെ പോകാൻ അനുവദിച്ചുവെന്നുമാണ് യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആരോപണം. അതേസമയം ഉദ്യോഗസ്ഥർ അനധികൃത കുടിയേറ്റക്കാരനെ പിന്തുടർന്ന് പിടികൂടിയെന്നും അധികൃതർ അധികൃതർ പറഞ്ഞു. എന്നാൽ പൊതുജനങ്ങൾക്ക് അപകടമാകുന്ന നടപടിയാണ് ജഡ്ജിൽ നിന്നും ഉണ്ടായതെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കുറ്റപ്പെടുത്തി.
അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് വനിത ജഡ്ജി ദേഷ്യപ്പെട്ടു. നടപടി അസംബന്ധമാണെന്നും കുറ്റപ്പെടുത്തിയെന്നും വകുപ്പ് പറഞ്ഞു.

അറസ്റ്റിന് പിന്നാലെ ഹന്ന ഡ്യൂഗനെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. മെയ് 15 ന് കേസിൽ വാദം നടക്കും. അന്ന് ഹാജരാകാനും ഡ്യൂഗനോട് കോടതി ആവശ്യപ്പെട്ടു. ജഡ്ജിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വലിയ പ്രതിഷേധമാണ് കോടതിക്ക് പുറത്ത് അരങ്ങേറിയത്. ജഡ്ജിനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി പേർ മുദ്രാവാക്യം വിളിച്ചു. അതേസമയം അനധികൃത കുടിയേറ്റക്കാർക്കെതിരായ ഇത്തരം നടപടികൾ കോടതി മുഖേന നടത്തുന്നത് പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് അഭിഭാഷകർ നൽകുന്നത്. കുറ്റങ്ങളോട് പ്രതികരിക്കാനും നിയമനടപടികളോട് ഭയവും അവർക്കുണ്ടാകുമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
അതിനിടെ ഭരണകുടത്തിന്റെ നടപടിയെ വിമർശിച്ച് മിൽവാക്കി കൗണ്ടി എക്സിക്യൂട്ടീവ് ഡേവിഡ് ക്രൗളി രംഗത്തെത്തി. 'എഫ് ബി ഐ ഡയറക്ടർ പട്ടേലിന്റെ പ്രതികരണം സൂചിപ്പിക്കുന്നത് യഥാർത്ഥ നീതി നടപ്പാക്കുന്നതിനേക്കാൾ അവർക്ക് പ്രധാനം ഇത്തരത്തിൽ ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളെ ഉപയോഗിച്ച് തങ്ങളോട് വിയോജിക്കുന്ന ആളുകളെ ഭയപ്പെടുത്തുന്നതിലാണ് എന്ന്', ക്രൗളി കുറ്റപ്പെടുത്തി.
ട്രംപ് ഭരണകുടം അധികാരത്തിലേറിയത് മുതൽ ഫെഡറൽ ജഡ്ജുമാരുമായി കൊമ്പുകോർക്കുന്നുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ടും പ്രസിഡന്റിന്റെ അമിതാധികാരം ഉപയോഗപ്പെടുത്തുന്നതിനെതിരേയുമുള്ള കോടതി വിധികളാണ് ട്രംപിനെ ചൊടിപ്പിച്ചത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications