കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഹാഫിസ് സയീദിനും അവകാശം!! സയീദിനെ പിന്തുണച്ച് പാക് സൈനിക മേധാവി

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഹാഫിസ് സയീദിനെ പിന്തുണച്ച് പ്രസ്താവനയുമായി പാക് സൈനിക മേധാവി ഖമര്‍ ബജ് വ. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഹാഫിസ് സയീദിന് കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സജീവ ഇടപെടല്‍ നടത്താമെന്നാണ് പാക് സൈനിക തലവന്‍ ഖമര്‍ ബജ് വയുടെ പ്രസ്താവന. ഇസ്ലാമാബാദില്‍ സെനറ്റ് കമ്മറ്റിയ്ക്ക് മുമ്പാകെ സംസാരിക്കുമ്പോഴായിരുന്നു ഖമര്‍ ബജ് വ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

qamar-javed-bajwa-

ഹാഫിസ് സയീദിന്‍റെ രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു സൈനിക മേധാവിയുടെ പ്രതികരണം. കശ്മീര്‍ പ്രശ്നത്തെക്കുറിച്ചും പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് സെനറ്റര്‍ മുഷാഹിദുള്ളാ ഖാന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റേത് ഇന്ത്യന്‍ പൗരനേയും പോലെ ഹാഫിസ് സയീദിനും കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സജീവ ഇടപെടല്‍ നടത്താമെന്നും ബജ് വ പറഞ്ഞു. ഹാഫിസ് സയീദിന്‍ഖെ ജമാഅത്ത് ഉദ് ദവ എന്ന ഭീകര സംഘടയെ പിന്തുണച്ച് മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് രംഗത്തെത്തിയതിന് പിന്നാലെയാണ് പാക് സൈനിക മേധാവിയുടെ പ്രതികരണവും പുറത്തുവരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pakistan Army Chief General Qamar Javed Bajwa on Wednesday backed Mumbai attack mastermind and JU(D) chief Hafiz Saeed and said that he can play an 'active' role in 'resolving' the 'Kashmir issue', as every other citizen of Pakistan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്