മോദി അമേരിക്കയിൽ: നിര്‍ണായക മോദി-ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, സുപ്രധാന കരാറുകള്‍ ഒപ്പുവയ്ക്കും!!

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: അമേരിക്കൻ സന്ദർശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടൺ ഡിസിയിലെത്തി. ജോയിന്‍റ് ബേസ് ആൻഡ്രൂസിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യൻ ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികളുമെത്തിയിരുന്നു. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അ‍ഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്നതായിരിക്കും മോദി- ട്രംപ് കൂടിക്കാഴ്ച. ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി അധികാരത്തിലെത്തിയ ശേഷം യുഎസ് നയതന്ത്ര കാര്യങ്ങള്‍ മാറിവരുന്ന സാഹചര്യത്തിൽ ഇരു രാഷ്ട്രങ്ങളുടേയും തലവൻമാർ തമ്മിലുള്ള കൂടിക്കാഴ്ട ഏറെ നിർണായകമാണ്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തെത്തിയ ശേഷം ഇരുവരും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ലിസ്ബണ്‍, പോര്‍ച്ചുഗല്‍ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മോദി അമേരിക്കയിലെത്തുന്നത്.

വിവാദങ്ങൾക്ക് പുല്ലുവില; ജാനു കാർ വാങ്ങിയത് ഇങ്ങനെയാണ്... കൃത്യമായ കണക്കുണ്ട്, കേട്ട് ഞെട്ടരുത്!!

modipm

ഖത്തറിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്ന് സുഷമാ സ്വരാജ്

ഇതിനകം മൂന്ന് തവണ ഫോണില്‍ സംഭാഷണം നടത്തിയ മോദിയും ട്രംപും പ്രതിരോധ സഹകരണം, സാമ്പത്തിക ബന്ധം, സിവില്‍ ന്യൂക്ലിയര്‍ കരാര്‍, തീവ്രവാദം, ഊര്‍ജ്ജം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഇതിനെല്ലാം പുറമേ എച്ച് വണ്‍ ബി വിസ വിഷയവും യുഎസ് സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാവും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ യുഎസിലെത്തിയ മോദി ട്രംപിന് പുറമേ 20 യുഎസിലെ മുന്‍നിര കമ്പനികളുടെ സിഇഒമാരുമായും കൂടിക്കാഴ്ച നടത്തും.

English summary
This would be PM Modi's fourth visit to the US, where he forged a close relationship with former US President Barack Obama and called the US "an indispensable partner". However, this is his first visit to US after the Trump administration came to power early this year.
Please Wait while comments are loading...