കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇമ്രാന്‍ ഖാനെ വെടിവച്ചത് കൊല്ലാന്‍, കാരണം...': ആക്രമിയായ യുവാവിന്റെ വീഡിയോ പുറത്ത്

Google Oneindia Malayalam News

ഇസ്ലമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെടിവച്ചത് കൊലപ്പെടുത്തുന്നതിന് വേണ്ടിയാണ് അറസ്റ്റിലായ യുവാവ് പറഞ്ഞു. പാകിസ്ഥാനിലെ ഗുജ്റന്‍വാലയില്‍ ഇന്ന് വൈകുന്നേരം നടന്ന ഒരു റാലിയിലാണ് ഇയാള്‍ ഇമ്രാന്‍ ഖാനെതിരെ വെടിയുതിര്‍ത്തത്. ഇമ്രാന്‍ ഖാന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പറഞ്ഞു.

ലാഹോറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഗുജ്റന്‍വാലയ്ക്ക് സമീപം വസീറാബാദില്‍ ഒരു രാഷ്ട്രീയ റാലിക്കിടെ കാലിന് വെടിയേറ്റ ഇമ്രാന്‍ ഖാന്‍ (70) അപകടനില തരണം ചെയ്‌തെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തുന്നതിന് വേണ്ടിയാണ് വെടിവച്ചത്. അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല, അദ്ദേഹത്തെ റാലിക്കിടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് അയാള്‍ പറഞ്ഞു.

imran

ഞാന്‍ ഒറ്റയ്ക്കാണ് വന്നത്. തന്റെ പിറകില്‍ ആരുമില്ല. താന്‍ വസീറാബാദിലേക്ക് ബൈക്കില്‍ വന്ന് വാഹനം അമ്മാവന്റെ കടയില്‍ വച്ചിരിക്കുകയായിരുന്നുവെന്നും വെടിവെപ്പ് നടത്തിയയാള്‍ പറഞ്ഞു. അതേസമയം, ആക്രമണം നടക്കുന്ന സമയത്ത് തോക്കുമായി രണ്ട് പേരുണ്ടായിരുന്നെന്നും ഒരാളുടെ കൈവശം ഓട്ടോമാറ്റിക്ക് റൈഫിളുമാണ് ഉണ്ടായിരുന്നതെന്നാണ് പാക് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍

ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം പുതിയ തെരഞ്ഞെടുപ്പിനായി ലാഹോറില്‍ നിന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് നയിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതേസമയം, ആക്രമണത്തില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ നാല് നേതാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ കൊല്ലപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

അതേസമയം, വെടിവയ്പ്പില്‍ പാകിസ്ഥാന്‍ പ്രദാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് തേടാന്‍ ആഭ്യന്തരമന്ത്രി റാന സനഉല്ലായോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആക്രമണത്തെ പാക് സൈന്യവും അപലപിച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അദ്ദേഹത്തിന്റെ വലതുകാലിലാണ് വെടിയേറ്റത്.

വെടിയേറ്റതിന് പിന്നാലെ കാലില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് റിയല്‍ ഫ്രീഡം ലോംഗ് മാര്‍ച്ചിനിടെയാണ് സംഭവം. റാലിയുടെ ഭാഗമായി കണ്ടെയിനറില്‍ ഇമ്രാന്‍ ഖാന്‍ സഞ്ചരിക്കുന്നതിനിടെയാണ് വേടിവയ്പ്പ് ഉണ്ടായത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 28ന് ആണ് ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ നിന്ന് ഇസ്ലമാബാദിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം ഇമ്രാന്‍ ഖാന്‍ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

English summary
Assailant Says he shot Pakistan's former prime minister Imran Khan to kill him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X