കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബശ്ശാറുല്‍ അസദിന് സ്വപ്‌ന നേട്ടം; വിമത ശബ്ദത്തിന്റെ ജന്‍മസ്ഥലത്ത് സിറിയന്‍ സൈന്യം പതാകനാട്ടി

  • By Desk
Google Oneindia Malayalam News

ദമസ്‌ക്കസ്: എട്ടു വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷത്തിന്റെ പ്രഭവ കേന്ദ്രമായ തെക്കന്‍ സിറിയയിലെ ദര്‍ആയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് ചരിത്രനേട്ടം. വര്‍ഷങ്ങളായി വിമതനിയന്ത്രണത്തിലായിരുന്ന പ്രദേശം പിടിച്ചെടുത്ത സിറിയന്‍ സൈന്യം അവിടെ വിജയപതാക നാട്ടി. 2011 മുതല്‍ വിമത കേന്ദ്രമായി പ്രവര്‍ത്തിച്ച പ്രദേശത്തെ സര്‍ക്കാര്‍ പോസ്‌റ്റോഫീസില്‍ സൈന്യം ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടി വി ചാനല്‍ സംപ്രേഷണം ചെയ്തു.

റഷ്യ-ഇറാന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം മൂന്നാഴ്ചയായി നടത്തിയ ശക്തമായ ആക്രമണത്തിനൊടുവിലാണ് തെക്കന്‍ പ്രവിശ്യയായ ദര്‍ആ കീഴടക്കിയത്. ഇസ്രായേല്‍-ജോര്‍ദാന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശം സിറിയയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ പ്രദേശമാണ്. അന്താരാഷ്ട്ര വാണിജ്യത്തിന്റെ പ്രധാന കവാടം കൂടിയാണ് പ്രദേശം.

syria

ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ തമ്പടിച്ചിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളങ്ങളായിരിക്കും ഇനി സിറിയന്‍ സൈന്യത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു. എന്നാല്‍ ഇതിനോട് ഇസ്രായേല്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ സിറിയയുടെ ആളില്ലാ ഡ്രോണ്‍ പ്രവേശിച്ചുവെന്നാരോപിച്ച് മൂന്ന് സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചിരുന്നു.

എട്ട് വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷത്തിനൊടുവില്‍ റഷ്യയുടെയും ഇറാന്റെയും സൈനിക പിന്തുണയോടെ സിറിയയുടെ ഏതാണ്ടെല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കാന്‍ ബശ്ശാറുല്‍ അസദിന്റെ സൈന്യത്തിന് സാധിച്ചു. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഏതാനും പ്രദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വിമതരുടെ നിയന്ത്രണത്തിലുള്ളത്. കിഴക്കന്‍ പ്രദേശം കുര്‍ദുകളുടെ നിയന്ത്രണത്തിലുമാണ്.

ദര്‍ആയിലെ വിമതര്‍ക്കു മേല്‍ സൈനിക വിജയം നേടാന്‍ സിറിയയ്ക്ക് സാധിച്ചതോടെ വിമതവിഭാഗങ്ങളുമായി അനുരഞ്ജന ചര്‍ച്ച നടത്തണമെന്ന അമേരിക്ക ഉള്‍പ്പെടെയുള്ള ആവശ്യം അപ്രസക്തമായി. പലയിടങ്ങളിലും വിമതര്‍ ആയുധംവച്ച് കീഴടങ്ങുകയാണ് ചെയ്തത്.

English summary
The Syrian government raised the national flag on Thursday over areas of Deraa city that have been in rebel hands for years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X