ആസ്ട്രാസെനെക്ക ബൂസ്റ്റര്‍ വാക്‌സിന്‍ ഒമൈക്രോണെ പ്രതിരോധിക്കും, ഇന്ത്യക്ക് പ്രതീക്ഷ, കാരണം ഇതാണ്
ദില്ലി: ഒമൈക്രോണ്‍ ലോകത്താകെ ഭീതി പരത്തുന്ന സാഹചര്യത്തില്‍ പുത്തന്‍ പ്രതീക്ഷയുമായി ഒരു വാക്‌സിന്‍. ഓക്‌സ്‌ഫോര്‍ഡിന്റെ ആസ്ട്രാസെനെക്ക വാക്‌സിന്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ആസ്ട്രാസെനെക്കയുടെ ബൂസ്റ്റര്‍ ഡോസുകളാണ് ഒമൈക്രോണിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒമൈക്രോണിനെതിരെ ശരീരത്തിലെ ആന്റിബോഡികളെ വര്‍ധിപ്പിക്കാന്‍ ആസ്ട്രാസെനെക്ക ബൂസ്റ്റര്‍ ഡോസുകള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നു. നിലവില്‍ അതിവേഗം പടരുന്ന ഈ വേരിയന്റുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് ഈ പഠനം. ഇന്ത്യക്ക് അടക്കം ഇത് ഗുണം ചെയ്യും. കൊവിഷീല്‍ഡായി ഇന്ത്യയില്‍ നല്‍കുന്ന ആസ്ട്രാസെനെക്കയുടെ വാക്‌സിനാണ്.
വിവാഹത്തിന് ശേഷം നിരാശ, എല്ലാ ദിവസവും അത് ചെയ്യാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞെന്ന് ജെനീലിയ
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ലബോറട്ടറിയാണ് ആസ്ട്രാസെനെക്ക വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഈ വാക്‌സിന്‍ കണ്ടെത്തിയവരല്ല ഇപ്പോള്‍ പഠനം നടത്തിയ സംഘം. ആസ്ട്രാസെനെക്കയുടെ മൂന്നാം ഡോസ് ലഭിച്ചതിന് ശേഷമുള്ള ഫലങ്ങളാണ് പഠനത്തിന്റെ ഭാഗമാക്കിയത്. രണ്ടാം ഡോസ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് ഡെല്‍റ്റ വേരിയന്റിനെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കും. അതേസമയം ഒരിക്കല്‍ കൊവിഡിന്റെ ഏതെങ്കിലുമൊരു വകഭേദം വന്ന് അത് ഭേദമായവര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവരില്‍ കാണാന്‍ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കായിട്ടുള്ള ആവശ്യം ശക്തമായി വരികയാണ്. ഒമൈക്രോണ്‍ കേസുകള്‍ രാജ്യത്ത് കൂടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. സര്‍ക്കാര്‍ പരീക്ഷണാര്‍ത്ഥത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉപയോഗിച്ച ശേഷം, അതിന്റെ പ്രതിരോധ ശേഷി അടക്കമുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ പഠനം അടക്കം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാനാണ് സാധ്യത. ജനുവരിയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാക്‌സിനേഷന്‍ ഇപ്പോഴും പൂര്‍ണതയിലെത്തിയിട്ടില്ല. അത് കഴിയാതെ ബൂസ്റ്റര്‍ ഡോസുകള്‍ തുടങ്ങുന്നത് വലിയ ആശങ്കയുമാണ്.
മോഡേണ, ഫൈസര്‍, എന്നീ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ക്കും ഒമൈക്രോണിനെതിരെ പ്രതിരോധ ശേഷി ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇതുവരെ വന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള സംരക്ഷണമല്ല ഉള്ളത്. ഡെല്‍റ്റ വേരിയന്റിനെതിരെയും ഇത് തന്നെയായിരുന്നു കണ്ടത്. ഇന്ത്യയില്‍ 85 ശതമാനവും കൊവിഷീല്‍ഡ് വാക്‌സിനാണ് നല്‍കിയത്. മൊത്തം നല്‍കിയിരിക്കുന്ന വാക്‌സിനിന്റെ 85 ശതമാനമാണിത്. അതേസമയം ഇന്ത്യക്ക് ഇത് ഗുണം ചെയ്യുമോ എന്ന ആശങ്ക വിദ്ഗധര്‍ നേരത്തെ പങ്കുവെച്ചിരുന്നു. കാരണം ഒരേ ഡോസിന്റെ തന്നെ ബൂസ്റ്റര്‍ ഡോസുകള്‍ ഗുണം ചെയ്യില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന വാക്‌സിന്‍ അല്ലാതെ മറ്റൊരു വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് ഉപയോഗിക്കുന്നതാണ് നല്ലത്.
ദിവസങ്ങള്‍ക്ക് മുമ്പ് ആസ്ട്രാസെനെക്ക ഒമൈക്രോണെ പ്രതിരോധിക്കുന്നതിനായുള്ള വാക്‌സിന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒമൈക്രോണ്‍ വ്യാപനം ശക്തമായതോടെ യൂറോപ്പിലെ നിരവധി രാജ്യങ്ങള്‍ പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെയും വാക്‌സിനേറ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. കുട്ടികളില്‍ കൊവിഡ് പടരുന്നത് കുറവായത് കൊണ്ട് പതിനെട്ട് വയസ്സിന് മുകളിലുള്ളവരെ മാത്രമേ പല രാജ്യത്തും വാക്‌സിനേറ്റ് ചെയ്തിരുന്നിട്ടുള്ളൂ. പിന്നീട് ചില രാജ്യങ്ങള്‍ പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസ്സു വരെയുള്ളര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയിരുന്നു. അതേസമയം വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഒമൈക്രോണ്‍ വലിയ ഭീഷണിയാവുമെന്നാണ് മുന്നറിയിപ്പ്.
ആറ് മുതല്‍ പത്ത് വയസ്സ് വരെയുള്ള വിഭാഗങ്ങളില്‍ ഒമൈക്രോണ്‍ ബാധിക്കുന്നത് രണ്ടിരട്ടിയായിട്ടുണ്ടെന്ന് ഫ്രാന്‍സില്‍ നടന്ന പഠനം പറയുന്നു. കാരണം ഇവരില്‍ വാക്‌സിന്‍ നല്‍കിയിരുന്നില്ല. ദക്ഷിണാഫ്രിക്കയിലും സമാന ട്രെന്‍ഡായിരുന്നു കണ്ടിരുന്നത്. ഇറ്റലിയില്‍ പുതുതായി രേഖപ്പെടുത്തിയ ഒമൈക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും സ്‌കൂള്‍ കുട്ടികളും പതിനെട്ട് വയസ്സിന് താഴെയുള്ളവരുമാണ്. അഞ്ച് വയസ്സ് മുതലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ജര്‍മനിയും ഗ്രീസും സ്‌പെയിനും അമേരിക്കയും ഈ പട്ടികയിലേക്ക് വന്നിരിക്കുകയാണ്. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ 1.19 ലക്ഷം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇത് ഒമൈക്രോണിനെ തുടര്‍ന്നാണ്.
ഇതര മതക്കാരിയെ പ്രണയിച്ചു, മതം വിലക്കിയപ്പോള്‍ വിളിച്ചിറക്കി, പ്രണയത്തിലും ഹീറോയായി പിടി തോമസ്