കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂ ഇയര്‍ ആഘോഷത്തിനിടെ നോട്ട് വിതറി, തിക്കിലും തിരക്കിലും 35 മരണം

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയിലെ ഷാങ്ഹായില്‍ പുതുവത്സര ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചു. 42 പേര്‍ക്ക് പരിക്കേറ്റു. ഷാങ്ഹായിലെ തടാകക്കരയില്‍ ഒരുക്കിയ പുതുവത്സര ആഘോഷ പരിപാടിയ്ക്കിടെയാണ് അപകടം ഉണ്ടായത്. ആഘോഷം നടക്കുന്ന തിന് തൊട്ടടുത്തുള്ള ബാറില്‍ നിന്നും ആരോ നോട്ടുകള്‍ വാരി വിതറി. ഈ നോട്ടുകള്‍ ശേഖരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായതും ആളുകള്‍ മരിച്ചതും. എന്നാല്‍ വാരി വിതറിയ നോട്ടുകള്‍ വ്യാജമായിരുന്നു.

നോട്ട് വാരി വിതറിയതാണ് അപകടത്തിന് ഇടയാക്കിയത് എന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളും മറ്റ് ചില മാധ്യമങ്ങളുമാണ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഷാങ്ഹായിലെ ചെന്‍ യി സ്‌ക്വയറിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പുതുവത്സരപ്പിറവിയില്‍ തന്നെ ഇത്തരമൊരു ദുരന്തം നടന്നത് ചൈനയുടെ ആഘോഷങ്ങളുടെ മാറ്റ് കുറച്ചു.

Sydney

ചവി്‌ട്ടേറ്റ് ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ പരിക്കാണ് മരണത്തിന് ഇടയാക്കിയത്. തിരക്ക് നിയന്ത്രിയ്ക്കാന്‍ ട്രാഫിക് പൊലീസ് കൈകള്‍ ചേര്‍ത്ത് മനുഷ്യ മതില്‍ തീര്‍ത്തെങ്കിലും ആളുകളെ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല.സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരവിട്ടു. അന്വേഷണം ആരംഭിച്ചതായി ഷാങ്ഹായ് ഭരണകൂടം അറിയിച്ചു.

English summary
Thirty-five people have been killed in a stampede during New Year's celebrations in downtown Shanghai, China's state-run Xinhua News Agency is reporting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X