കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ മരണത്തില്‍ വീണ്ടും അന്വേഷണം; ദുരൂഹത നീങ്ങിയില്ല, മൃതദേഹം എത്താന്‍ വൈകും

തിങ്കളാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എംബസി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതിന് സാധ്യത കുറവാണെന്നാണ് ദുബായ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Google Oneindia Malayalam News

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തടുരുന്നതിനാല്‍ വിശദമായ അന്വേഷണത്തിന് ദുബായില്‍ കളമൊരുങ്ങുന്നു. ഇതുവരെ നടത്തിയ പരിശോധനകളില്‍ ഹൃദയാഘാതമല്ല മരണ കാരണം എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മുങ്ങിമരണമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്.

ശ്രീദേവിയുടെ മരണ സര്‍ട്ടിഫിക്കറ്റിലും മരണ കാരണം ഹൃദയാഘാതം എന്നല്ല സൂചിപ്പിച്ചിട്ടുള്ളത്. കേസ് ഇപ്പോള്‍ പ്രോസിക്യൂട്ടറുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്ന് ഗള്‍ഫിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു...

ഇനിയും നൂലാമാലകള്‍

ഇനിയും നൂലാമാലകള്‍

നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കുകയുള്ളൂ. സെലിബ്രിറ്റിയുടെ കേസായതിനാല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ദുബായ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. ഒരു പക്ഷേ, മൃതദേഹം ഇന്ന് മുംബൈയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല.

അപകട മരണം

അപകട മരണം

ശ്രീദേവിയുടേത് അപകട മരണമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഇക്കാര്യമാണ് പറയുന്നത്. ബാത്ത് റൂമിലെ ബാത്ത് ടബ്ബില്‍ വീണ് മുങ്ങിമരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മദ്യത്തിന്റെ അംശം കണ്ടു

മദ്യത്തിന്റെ അംശം കണ്ടു

ശനിയാഴ്ച വൈകീട്ടാണ് ശ്രീദേവി മരിച്ചത്. തുടര്‍ന്ന് സ്വാഭാവിക മരണമാണെന്നാണ് വിവരങ്ങള്‍ വന്നത്. പക്ഷേ, രക്തപരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഫലങ്ങള്‍ ഇങ്ങനെ

ഫലങ്ങള്‍ ഇങ്ങനെ

ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ഇതിലാണ് അപകട സാഹചര്യത്തില്‍ സംഭവിച്ച മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നത്. ഹൃദയാഘാതം സംഭവിച്ചതാണെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍.

ഹൃദയാഘാതം എവിടെയുമില്ല

ഹൃദയാഘാതം എവിടെയുമില്ല

പുതിയ വിവരങ്ങളില്‍ ഒരിടത്തും ഹൃദയാഘാതം എന്ന് പറയുന്നില്ല. എല്ലാം അപകടകരമായി സംഭവിച്ച മുങ്ങിമരണം എന്നാണ് പറയുന്നത്. മരണ സര്‍ട്ടിഫിക്കറ്റിലും ഇക്കാര്യം തന്നെയാണ് പറയുന്നത്.

മൂന്ന് പേപ്പറുകള്‍ കൂടി

മൂന്ന് പേപ്പറുകള്‍ കൂടി

ഇനിയും മൂന്ന് പേപ്പറുകള്‍ കൂടി ശരിയാകാനുണ്ട്. ദുബായില്‍ ഏത് അസ്വാഭാവിക മരണത്തിലും ഇത്തരം നടപടിക്രമങ്ങള്‍ ഉണ്ടാകാറുണ്ട്. അതേ കാര്യങ്ങള്‍ തന്നെയാണ് ശ്രീദേവിയുടെ കാര്യത്തിലും.

പ്രോസിക്യൂട്ടറുടെ അന്വേഷണം

പ്രോസിക്യൂട്ടറുടെ അന്വേഷണം

പക്ഷേ, ദുബായ് സമയം 4.30നാണ് മരണ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നത്. തുടര്‍ന്ന് രേഖകള്‍ പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. പ്രോസിക്യൂട്ടറുടെ അന്വേഷണം നടക്കുകയാണ്. പ്രോസിക്യൂട്ടറുടെ അനുമതിയില്ലാതെ തുടര്‍നടപടികള്‍ നടക്കില്ല.

ബാലന്‍സ് നഷ്ടപ്പെട്ട്

ബാലന്‍സ് നഷ്ടപ്പെട്ട്

മദ്യത്തിന്റെ അംശം രക്തത്തില്‍ കണ്ടെത്തിയത് നിര്‍ണായകമായിട്ടുണ്ട്. മദ്യലഹരിയിലായിരുന്നോ നടി എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. മദ്യത്തിന്റെ ആലസ്യത്തില്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് ബാത്ത്ടബ്ബില്‍ വീണതാകാം എന്നതാണ് സംശയം.

എസ്പി നേതാവ് പറയുന്നു

എസ്പി നേതാവ് പറയുന്നു

ഇനിയും ചില രേഖകള്‍ കൂടി കിട്ടാനുണ്ട്. തുടര്‍ന്നാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന വാര്‍ത്ത പ്രചരിച്ചത്. പക്ഷേ അര്‍ധരാത്രി മുംബൈയിലെത്തിക്കുമെന്നാണ് എസ്പി നേതാവ് അമര്‍സിങ് പറയുന്നത്.

എംബാം ചെയ്യാന്‍ മാറ്റി

എംബാം ചെയ്യാന്‍ മാറ്റി

ഫോറന്‍സിക് പരിശോധന കഴിഞ്ഞ് രേഖകള്‍ പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയതിന് പിന്നാലെ മൃതദേഹം എംബാം ചെയ്യാന്‍ മാറ്റി. സംഭവത്തിന് പിന്നില്‍ കുറ്റകൃത്യം നടന്നിട്ടില്ല എന്ന് ദുബായ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എങ്ങനെ വീണു

എങ്ങനെ വീണു

പ്രോസിക്യൂട്ടറുടെ പരിശോധനയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് തോന്നിയാല്‍ നടപടിള്‍ ഇനിയും വൈകും. എങ്ങനെയാണ് മുങ്ങിമരണം സംഭവിച്ചത് എന്ന് ഇതുവരെ വ്യക്തമല്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വന്നാല്‍ മാത്രമേ നടപടികള്‍ വേഗത്തിലാകൂ.

ഉദ്യോഗസ്ഥര്‍ പറയുന്നു

ഉദ്യോഗസ്ഥര്‍ പറയുന്നു

സെലിബ്രിറ്റിയുടെ കേസായതിനാല്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. തിങ്കളാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എംബസി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതിന് സാധ്യത കുറവാണെന്നാണ് ദുബായ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളംശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളം

ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...

ഷുഹൈബ് വധത്തില്‍ ഒത്തുകളി; സഹോദരി സമരത്തിന്, ഉടക്കിട്ട് സര്‍ക്കാര്‍!! ഹൈക്കോടതിയിലേക്ക്ഷുഹൈബ് വധത്തില്‍ ഒത്തുകളി; സഹോദരി സമരത്തിന്, ഉടക്കിട്ട് സര്‍ക്കാര്‍!! ഹൈക്കോടതിയിലേക്ക്

English summary
Authorities say slim chances that the body will be released today: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X