കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിനില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നു

Google Oneindia Malayalam News

മനാമ: രാജ്യത്ത് പുതുതായി ഏതാണ്ട് 2000 ലധികം സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ ലൈവ് വീഡിയോ ദ്യശ്യങ്ങള്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നും ക്യത്യമായി പരിശോധിച്ച് വാഹനങ്ങളെയും വ്യക്തികളെയും തിരിച്ചറിയുന്ന രീതിയിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

മിനിറ്റുകള്‍ക്കകം ക്യാമറയുടെ ദ്യശ്യ പരിധിയിലൂടെ കടന്നുപോയ വ്യക്തികളുടെ മുഖം സ്‌കാന്‍ ചെയ്യുന്നതിലൂടെ അയാള്‍ ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട വ്യക്തിയാണെങ്കില്‍ അയാളുടെ സഞ്ചാര ദിശയെ ബന്ധപ്പെട്ട വകുപ്പിന് അറിയിച്ച് അയാളെ പിടികൂടാനും പുതിയ സംവിധാനം വഴിയൊരുക്കും.

cctv--camera

ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എല്‍.എസ്.എസ് ടെക്‌നോളജിയും ക്‌നൈഡര്‍ ഇലക്ട്രിക്കും സംയുക്തമായാണ് ഇതിനുള്ള സംവിധാനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് വിതരണം ചെയ്യുന്നത്. നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി ആദ്യ ഘട്ടത്തില്‍ 2000 ക്യാമറകളാണ് തങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കുന്നതെന്ന് എല്‍.എസ്.എസ് ടെക്‌നോളജി സെക്യൂരിറ്റി സിസ്റ്റംസ് ബിസിനസ് മാനേജര്‍ ഡെന്നിസ് കോശി പത്രലേഖകരോട് പറഞ്ഞു.

English summary
Bahrain to Install Security Cameras to scan faces in crowd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X