ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറു വര്‍ഷം: പാലസ്തീനിലും പുറത്തും പ്രതിഷേധം

  • Posted By:
Subscribe to Oneindia Malayalam

റാമല്ല: പാലസ്തീനിലെ ജനതയെ ആട്ടിയോടിച്ച് ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടന്‍ നടത്തിയ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് നൂറ് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ പാലസ്തീനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം.

ആഡംബര കാറും നികുതി വെട്ടിപ്പും... വിവാദങ്ങള്‍ക്ക് അമലയുടെ മറുപടി, ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല

പ്രതിഷേധവുമായി ആയിരങ്ങള്‍

പ്രതിഷേധവുമായി ആയിരങ്ങള്‍

അധിനിവിഷ്ട ഫലസ്തീന്റെ ഭരണതലസ്ഥാനമായ റാമല്ലയില്‍ ആയിരങ്ങളാണ് പ്രതിഷേധ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയത്. പ്രതിഷേധക്കാര്‍ റാമല്ലയിലെ ബ്രിട്ടീഷ് കള്‍ച്ചറല്‍ സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അധിനിവിഷ്ട കിഴക്കന്‍ ജറൂസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിനു മുന്നിലും നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായെത്തി.

 ബ്രിട്ടന്‍ മാപ്പുപറയണമെന്ന് അബ്ബാസ്

ബ്രിട്ടന്‍ മാപ്പുപറയണമെന്ന് അബ്ബാസ്

പാലസ്തീനികളോട് ചെയ്ത ക്രൂരതയ്ക്ക് ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഫലസ്തീനിനെ അംഗീകരിക്കുകയും ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് രാഷ്ട്രീയമായും ധാര്‍മികമായും സാമ്പത്തികമായും നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 പ്രതിഷേധവുമായി വിദ്യാര്‍ഥികളും

പ്രതിഷേധവുമായി വിദ്യാര്‍ഥികളും

ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ സെന്റിനറിയുടെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ പുതുതലമുറയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഒപ്പുകള്‍ ശേഖരിച്ചും നൂറുകണക്കിന് കത്തുകളെഴുതിയും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ കിഴക്കന്‍ ജറൂസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിലെത്തിച്ചു. അധിനിവേശത്തിന്റെ ക്രൂരതകള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു കത്തുകളോരോന്നും. ബാല്‍ഫറിന്റെ വാഗ്ദാനത്തിനെതിരേ ഒരു ലക്ഷം വിദ്യാര്‍ഥികളുടെ ഒപ്പുകളുമായാണ് തങ്ങളിവിടെ എത്തിയിരിക്കുന്നതെന്ന് കിഴക്കന്‍ ജറൂസലേം വിദ്യാര്‍ഥിയായ 17കാരി ഖദീജ ഖലഫ് പറഞ്ഞു. കഴിഞ്ഞ നൂറ് വര്‍ഷമായി ഫലസ്തീനികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചിട്ടില്ല. ഞങ്ങള്‍ കുട്ടികളുടെ ശബ്ദമെങ്കിലും ആരെങ്കിലും കേള്‍ക്കുമെന്നാണ് പ്രതീക്ഷ-ഖലഫ് പറഞ്ഞു.

 ബ്രിട്ടനില്‍ ആഘോഷം

ബ്രിട്ടനില്‍ ആഘോഷം

അതേസമയം, ബാല്‍ഫര്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഷോഷങ്ങളില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി തെരേസ മേയിന്റെ തീരുമാനത്തിനെതിരേയും പ്രതിഷേധം കനത്തു. പാലസ്തീനികളെ അപമാനിക്കുന്നതിന് തുല്യമാണ് പ്രധാനമന്ത്രിയുടെ നടപടിയെന്ന് പാലസ്തീനികളും മനുഷ്യാവകാശ പ്രവര്‍ത്തകരും കുറ്റപ്പെടുത്തി. ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് വിവിധ രാജ്യങ്ങളിലെ ബ്രിട്ടീഷ് എംബസികള്‍ നേരത്തേ വ്യക്തമാക്കിയതിന് വിരുദ്ധമായാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ നടപടി.

 ബാല്‍ഫര്‍ പ്രഖ്യാപനം

ബാല്‍ഫര്‍ പ്രഖ്യാപനം

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന അര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ 1917 നവംബര്‍ രണ്ടിനാണ് പാലസ്തീന്‍ പ്രദേശത്ത് നിന്ന് പാലസ്തീനികളെ പുറത്താക്കി അവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജൂതന്‍മാര്‍ക്ക് സ്വന്തമായി രാഷ്ട്രം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ സയണിസ്റ്റ് ഫെഡറേഷന്‍ നേതാവായിരുന്ന ലോര്‍ഡ് റോത്‌സ്‌ചൈല്‍ഡിനെഴുതിയ കത്തിലായിരുന്നു അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
People in various parts of the world have staged protests on the centenary of Britain's Balfour Declaration, which promised a homeland for Jewish people and paved the way for the occupation of Palestine

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്