കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇഫക്ട്? ഓവല്‍ ഓഫീസില്‍ ഒബാമയുടെ ദീപാവലി ആഘോഷം, ഇന്ത്യന്‍ സംസ്കാരം പിന്തുടരാന്‍ ആഹ്വാനം

ഒബാമയുടെ ദീപാവലി ആഘോഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകള്‍. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വിളക്കു കത്തിച്ചായിരുന്നു ഒബാമയുടെ ഇക്കൊല്ലത്തെ ദീപാവലി ആഘോഷം.

  • By Gowthamy
Google Oneindia Malayalam News

വാഷിങ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമെരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും നല്ല സുഹൃത്തുക്കളാണ്. ഒബാമയുടെ രീതികള്‍ മോദിയും മോദിയുടെ രീതികള്‍ ഒബാമയും മാതൃകയാക്കാറുണ്ട്. അപ്പോള്‍ ഇന്ത്യയുടെ ആഘോഷങ്ങളില്‍ അമെരിക്ക പങ്കാളികളാകാതിരുന്നാള്‍ മോശമല്ലേ.

ഒബാമയുടെ ദീപാവലി ആഘോഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകള്‍. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വിളക്കു കത്തിച്ചായിരുന്നു ഒബാമയുടെ ഇക്കൊല്ലത്തെ ദീപാവലി ആഘോഷം.

ആഘോഷം ഇന്ത്യന്‍ വംശജര്‍ക്കൊപ്പം

ആഘോഷം ഇന്ത്യന്‍ വംശജര്‍ക്കൊപ്പം

ഒബാമയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം വൈറ്റ് ഹൗസിലെ ഔദ്യോഗിക ഓഫീസില്‍ വച്ചായിരുന്നു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നിലവിളക്ക് കത്തിച്ചായിരുന്നു ആഘോഷങ്ങള്‍. ഇന്ത്യന്‍ വംശജരായ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പങ്കാളികളായി. ആഘോഷങ്ങളെ കുറിച്ച് ഒബാമ ഫേസ്ബുക്കിലും കുറിച്ചു.

പിന്‍ഗാമികളോടും ദീപാവലി ആഘോഷിക്കാന്‍ ആഹ്വാനം

പിന്‍ഗാമികളോടും ദീപാവലി ആഘോഷിക്കാന്‍ ആഹ്വാനം

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. അജ്ഞതയില്‍ നിന്ന് അറിവിലേക്കുള്ള യാത്ര. ഇതൊരു പാരമ്പര്യമാണ്- ഒബാമ പറയുന്നു. തന്റെ പിന്‍ഗാമികളും ഇത് പിന്തുടരണമെന്നാണ് ഒബാമ പറയുന്നത്. ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഒബാമ കുടുംബത്തോടെ ആശംസകള്‍ അറിയിച്ചു. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ഒബാമ ആശംസിച്ചു.

2009 മുതല്‍ ദീപാവലി ആഘോഷം

2009 മുതല്‍ ദീപാവലി ആഘോഷം

2009ല്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് ഒബാമ ദീപാവലി ആഘോഷിക്കുന്ന ആദ്യ അമെരിക്കന്‍ പ്രസിഡന്റ് ആയി. ഇതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ഒബാമ പറയുന്നത്.

https://youtu.be/DDAaWfk5DuE

കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത്

ഇന്ത്യ സന്ദര്‍ശന വേളയില്‍ ഒബാമയും ഭാര്യ മിഷേലും ദീപാവലി ആഘോഷിച്ചിരുന്നു. കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തായിരുന്നു ഒബാമയുടെ ആഘോഷം. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളെന്നാണ് ഒബാമ ഇതിനെക്കുറിച്ച് പറഞ്ഞത്.

ലൈക്കോട് ലൈക്ക്

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തെ കുറിച്ച് പ്രസിഡന്റ് ഫേസ്ബുക്ക് പേജിലാണ് ഒബാമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒബാമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. 45,777 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

അന്ധകാരത്തിനു മേല്‍ പ്രകാശത്തിന്റെ വിജയം

അന്ധകാരത്തിനു മേല്‍ പ്രകാശത്തിന്റെ വിജയം

ഒബാമയ്ക്ക് പുറമെ അമെരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും എല്ലാവര്‍ക്കും ദീപവലി ആശംസിച്ചു. ദീപാവലി വേളയില്‍ ലോകത്തുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന വിശ്വാസികള്‍ക്ക് ദീപാവലി ആശംസിക്കുന്നതായി ഹിലരി പറഞ്ഞു. അമെരിക്കയിലെ വലിയൊരു വിഭാഗം ഇന്ത്യക്കാരും ഹിലരിയുടെ ആരാധകരാണ്.

English summary
US President Barack Obama has celebrated Diwali by lighting the first-ever diya in the Oval Office of the White House and hoped that his successors would continue the tradition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X