വീട് തകര്‍ത്ത് ഉള്ളില്‍ക്കയറിയ കരടിയുടെ പിയാനോ വായനയുടെ സിസിടിവി ദൃശ്യം വൈറലാകുന്നു

  • Posted By:
Subscribe to Oneindia Malayalam

കൊളറാഡോ: കുട്ടികളുടെ കാര്‍ട്ടൂണ്‍ സിനിമകളിലും മറ്റും മാത്രമായി കണ്ടുശീലിച്ച കരടിയുടെ പിയാനോ വായന യാഥാര്‍ഥ്യമായതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ഒരു വീട്ടുകാര്‍. തങ്ങളുടെ വീട്ടില്‍ അജ്ഞാതന്‍ കയറി നാശംവരുത്തിവച്ചതിന്റെ വീഡിയോ കണ്ടപ്പോഴാണ് കള്ളന്‍ കരടിയാണെന്ന് തിരിച്ചറിഞ്ഞത്.

മെയ് 31ന് ഈസ്റ്റ് വെയിലില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ജൂണ്‍ ആറിന് ഇവര്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്‌പ്പോള്‍ മണിക്കൂറുകള്‍ക്കകം ലക്ഷണക്കന് പ്രേക്ഷകരാണ് വീഡിയോ കാണാനെത്തിയത്. സംഭവദിവസം വീട്ടുകാരെല്ലാം പുറത്തുപോയ സമയത്ത് ഭക്ഷണം തിരഞ്ഞ് സമീപത്തെ വനത്തില്‍ നിന്നും കരടി വീട്ടിലെത്തുകയായിരുന്നു.

bear

വീടിനകത്ത് വലിയ നാശനഷ്ടമാണ് കരടി വരുത്തിവെച്ചത്. ബെഡ്‌റൂമിലും അടുക്കളയിലും ഉള്‍പ്പെടെ എല്ലായിടത്തും കരടി കയറിയിട്ടുണ്ട്. ഫര്‍ണിച്ചറുകളും കര്‍ട്ടനുകളും നശിപ്പിച്ചു. ഇതിനിടെ ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണം കണ്ടെത്തികഴിക്കുകയും ചെയ്തു. ഒടുവിലാണ് പിയാനോ സീറ്റിലിരിക്കുന്ന ദൃശ്യം കാണുന്നത്. സംഭവം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Bear breaks into house in Colorado for food, plays piano instead
Please Wait while comments are loading...