Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സിന് പിന്നാലെ ബ്രിട്ടനും; പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും, ഇസ്രായേലിന് മുന്നില്‍ ഉപാധി

ലണ്ടന്‍: ഇസ്രായേലിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി വന്‍ ശക്തി രാജ്യങ്ങള്‍. പലസ്തീന്‍ രാഷ്ട്രത്തെ സെപ്തംബറില്‍ അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ച പിന്നാലെ ബ്രിട്ടനും സമാന നിലപാട് സ്വീകരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ ആണ് ഇന്ന് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പുതിയ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബറില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും പറയുന്നത്. ഗാസ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ചേരും. എല്ലാ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ പല നഗരങ്ങളിലും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

france uk to recognise palestine-

2023 ഒക്ടോബറിന് ശേഷം ഗാസയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. ഇപ്പോഴും തുടരുന്ന ആക്രമണം നിര്‍ത്തിവയ്ക്കണം എന്നാണ് ലോക നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇസ്രായേല്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല. മാത്രമല്ല, ഭക്ഷണം വാങ്ങാന്‍ എത്തിയ പലസ്തീന്‍കാരെയും ഇസ്രായേല്‍ ആക്രമിക്കുന്നു, ഗാസയില്‍ പട്ടിണി മരണം വര്‍ധിക്കുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് കൂടുതല്‍ രാജ്യങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കണം എങ്കില്‍ സ്വതന്ത്ര പലസ്തീന്‍ രാജ്യം നിലവില്‍ വരണം എന്ന് സൗദി അറേബ്യ വ്യക്തമാക്കി. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സൗദിയുമായി ചര്‍ച്ച നടന്നുവരവെയാണ് ഹമാസ് ഇസ്രായേലിനെ ആക്രിച്ചതും പശ്ചിമേഷ്യയിലെ രാഷ്ട്രീയം മാറി മറിഞ്ഞതും.

ഫ്രാന്‍സും ബ്രിട്ടനും മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍

ഇസ്രായേല്‍ വെടിനിര്‍ത്താന്‍ തയ്യാറാകണം എന്ന് ഫ്രാന്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സെപ്തംബറില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കുകയും ചെയ്തു. ഇസ്രായേലിനെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം. അതേസമയം, പലസ്തീനെ അംഗീകരിക്കരുത് എന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടു.

യുഎന്‍ പൊതുസഭയ്ക്ക് മുമ്പായി പലസ്തീന്‍ രാജ്യത്തെ ബ്രിട്ടന്‍ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഗാസയില്‍ ആക്രമണം നിര്‍ത്തണം, ഇപ്പോഴത്തെ ദുരിതം അവസാനിക്കാന്‍ ഇസ്രായേല്‍ നടപടി സ്വീകരിക്കണം, വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റം നടത്തരുത്, ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന നടപടികള്‍ ആരംഭിക്കണം എന്നീ ആവശ്യങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രായേലിന് മുമ്പാകെ വച്ചിട്ടുള്ളത്.

ഇസ്രായേല്‍ രാഷ്ട്രത്തോടൊപ്പം സ്വതന്ത്ര പലസ്തീന്‍ രാജ്യവും നിലവില്‍ വരണം എന്നാണ് ബ്രിട്ടന്റെ നിലപാട്. പശ്ചിമേഷ്യയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ദ്വിരാഷ്ട്ര സമവായമാണ് വേണ്ടത് എന്ന് ബ്രിട്ടന്‍ അഭിപ്രായപ്പെടുന്നു. ഫ്രാന്‍സിന് പിന്നാലെ ബ്രിട്ടനും സമാന നിലപാട് ആവര്‍ത്തിച്ചതോടെ യൂറോപ്യന്‍ മേഖലയില്‍ ഇസ്രായേലിന് പിന്തുണ കുറഞ്ഞുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+