സിക്കിം റോഡ് നിര്‍മാ​ണം: ചൈനയ്ക്കെതിരെ ഭൂട്ടാന്‍റെ പ്രതിഷേധം, ചൈനയുടെ നീക്കത്തിന് പിന്നില്‍...

  • Posted By:
Subscribe to Oneindia Malayalam

തിംഫു: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സിക്കിമിലെ ചൈനയുടെ റോഡ് നിര്‍മാണത്തിനെതിരെ ഭൂട്ടാന്‍. ഡോക് ലാമിലെ സോമ്പ്ലിരിയിലുള്ള ഭൂട്ടാന്‍ സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന നടത്തുന്ന റോഡ് നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കാനാണ് ഭൂട്ടാന്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുള്ളത്. സിക്കിമിലെ റോഡ് നിര്‍മാണത്തിന്‍റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അയല്‍രാജ്യമായ ഭൂട്ടാന്‍ ചൈനയ്ക്കെതിരെ രംഗത്തെത്തിയത്.

ചൈനയുടെ നയതന്ത്ര ദൗത്യത്തോട് പ്രതിഷേധം അറിയിച്ചതായി ഭൂട്ടാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെയാണ് സിക്കിമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് റോഡ് നിര്‍മാണം ആരംഭിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടികള്‍ക്ക് വിരുദ്ധമാണ് എ​ന്നാണ് ഭൂട്ടാന്‍ ഉന്നയിക്കുന്ന ആരോപണം. ഭൂട്ടാന്‍ അംബാസഡര്‍ ഇന്ത്യയോടാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ചൈന കടന്നുകയറുന്നു

ചൈന കടന്നുകയറുന്നു

ഭൂട്ടാനും ചൈനയുമായി തര്‍ക്കത്തിലുള്ള പ്രദേശമാണ് സിക്കിമിലെ ഡോക് ല. അതിര്‍ത്തി തര്‍ക്കത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കിടക്കുന്നുണ്ടെങ്കിലും മേഖലയില്‍ ഇതുവരെയും ഇരു രാജ്യങ്ങളും തമ്മില്‍ പറയത്തക്ക സമാധാന പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉടലെടുത്തിരുന്നില്ലെന്ന് ഭൂട്ടാന്‍ അംബാഡര്‍ വെസ്റ്റോപ്പ് നാംഗ്യേല്‍ പറഞ്ഞു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ചട്ടം.

 റോഡ് നിര്‍മാണത്തിനെതിരെ

റോഡ് നിര്‍മാണത്തിനെതിരെ

സിക്കിമില്‍ ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവരുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി ഭൂട്ടാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ റോഡ് നിര്‍മാണം തടയുന്നതിന് പിന്നില്‍ ഇന്ത്യയ്ക്ക് രഹസ്യ അജന്‍ഡയുണ്ടെന്ന ആരോപണമാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചത്. അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുമായി ഇടഞ്ഞ ചൈന ഭൂട്ടാനുമായും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ഭൂട്ടാന്‍ അതിര്‍ത്തി

ഭൂട്ടാന്‍ അതിര്‍ത്തി

ഇന്ത്യ- ചൈന അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാറിന്മേലാണ്. ഇതേ രീതിയില്‍ തന്നെയാണ് ഭൂട്ടാന്‍ -ചൈന അതിര്‍ത്തിയും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാലം വരെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉടലെടുത്തിരുന്നില്ല. ഇന്ത്യന്‍ സൈന്യം ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം തടഞ്ഞെന്ന് ആരോപിച്ചാണ് ചൈനീസ് സൈന്യം സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ബങ്കറുകളില്‍ രണ്ടെണ്ണം തകര്‍ത്തത്. ഇത് ഇന്ത്യ- ചൈനാ ബന്ധത്തില്‍ കനത്ത വിള്ളലാണുണ്ടാക്കിയത്. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെയാണ് ഭൂട്ടാനും ചൈനയ്ക്കെതിരെ രംഗത്തെത്തുന്നത്.

സിക്കിം- ചൈന അതിർത്തി

സിക്കിം- ചൈന അതിർത്തി

സിക്കിമിലെ ഇന്ത്യ- ചൈന അതിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉടമ്പടി വഴിയാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സിക്കിമിന്‍റെ അതിർത്തി സംബന്ധിച്ച പ്രശ്നങ്ങളൊന്നും തന്നെ ഉടലെടുത്തിരുന്നില്ല. തര്‍ക്കങ്ങളില്ലെന്ന് ഇന്ത്യ ആവർത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. സിക്കിമിൽ റോഡ് നിർമിക്കാനുള്ള ചൈനയുടെ നീക്കം പരമാധികാരത്തിന്‍റെ ഭാഗമാണെന്നും അല്ലാതെ ഇടപടലിനുള്ള അവകാശമില്ലെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദം.

ചൈനയുടെ വാദം പൊള്ള!!

ചൈനയുടെ വാദം പൊള്ള!!

സിക്കിമിൽ റോഡ് നിർമാണം തടഞ്ഞുകൊണ്ടുള്ള നീക്കം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള അനാവശ്യപ്രകോപനമാണെന്നും ഇന്ത്യയുടേയും ചൈനയുടേയും നേതാക്കന്മാർ തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാറിന്റേയും ഉഭയ സമ്മതങ്ങളുടേയും ലംഘനമാണ് ഇന്ത്യയുടെ ഭാഗത്തിനിന്നുണ്ടായിട്ടുള്ളതെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് അതിർത്തിയിലെ സമാധാന അന്തരീക്ഷത്തിന ് കളങ്കമേൽപ്പിക്കുമെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനാണ് ചൈന ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം അവകാശങ്ങളെയും താൽപ്പര്യങ്ങളെയും പ്രതിരോധിക്കാനും ചൈന ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

നാഥുലാ ചുരം അടച്ചിടുമെന്ന് ഭീഷണി

നാഥുലാ ചുരം അടച്ചിടുമെന്ന് ഭീഷണി

അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ നയതന്ത്രപ്രതിഷേധവുമായി രംഗത്തെത്തിയ ചൈന സിക്കിം പ്രദേശത്ത് ഇന്ത്യൻ സൈന്യം അതിർത്തി കടന്നുവെന്നും ഉടൻ സൈന്യത്തെ പിൻവലിയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത് . സൈന്യം പിന്‍മാറിയില്ലെങ്കില്‍ നാഥുലാ ചുരം അടച്ചിടുമെന്നും ചൈന ഭീഷണി മുഴക്കുന്നു. തങ്ങളുടെ പ്രദേശത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനുള്ളതെല്ലാം ചെയ്യുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കടന്നുകയറ്റത്തിന്‍റെ ഫലമായാണ് നാഥുലാ ചുരം അടച്ചിടുകയും കൈലാസ- മാനസസരോവർ യാത്രക്കാരെ രണ്ട് തവണ തടഞ്ഞതെന്നുമാണ് ചൈനയുടെ വാദം. ഇന്ത്യയ്ക്കെതിരെ നയതന്ത്ര പ്രതിരോധം ഏർപ്പെടുത്തിയ ചൈന ചൈനീസ് ഭൂപ്രദേശത്ത് അതിക്രമിച്ച് കടന്ന ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. ചൈനീസ് വിദേശ കാര്യമന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 ഇന്ത്യന്‍ സൈന്യത്തിനെതിരെ

ഇന്ത്യന്‍ സൈന്യത്തിനെതിരെ

സിക്കിമില്‍ റോഡ് നിർമിക്കുന്നതിൽ ഇന്ത്യൻ സൈന്യം തങ്ങളെ വിലക്കിയെന്നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആർമിയുടെ ആരോപണം. ഇന്ത്യ- ചൈനാ അതിര്‍ത്തിയിലുള്ള സിക്കിമിന്‍റെ ഭാഗം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ഭൂപ്രദേശമാണെന്നാണ് ചൈനീസ് സൈന്യത്തിന്‍റെ വാദം. ഇത് സംബന്ധിച്ച തർക്കമാണ് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. ഇന്ത്യ ചൈനയുടെ പരമാധികാരത്തെ മാനിച്ചില്ലെന്നും ചൈന ആരോപിക്കുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിക്കിമിലെ ഡോംഗാലാംഗ് പ്രദേശത്ത് നടക്കുന്ന റോഡ് നിർമാണം ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓഫ് ആകച്വൽ കണ്‍ട്രോൾ കടന്നതോടെയാണ് ഇന്ത്യൻ സൈന്യം തടഞ്ഞത്.

തീര്‍ത്ഥാടനത്തെ ബാധിച്ചു

തീര്‍ത്ഥാടനത്തെ ബാധിച്ചു

ചൈനയും ഇന്ത്യും തമ്മിലുള്ള കരാറിന്മേർ ഉപയോഗിച്ചുവരുന്ന രണ്ടാമത്തെ പാതയാണ് നാഥുലാ ചുരം വഴിയുള്ളത്. നേരത്തെ 1981 മുതൽ 2015വരെ ലിപു ചുരം വഴി നടന്നുകൊണ്ടിരുന്ന കൈലാസ- മാനസസരോവർ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയമായിരുന്നു നേതൃത്വം നൽകിയിരുന്നത്. ഇത് ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉത്തരാഖണ്ഡിലെ കുമാവോൺ പ്രദേശം, ടിബറ്റിലെ തലക്കോട്ട് എന്നീ പ്രദേശം വഴിയാണ് നടന്നുകൊണ്ടിരുന്നത്. ബസിൽ 1,500 കിലോമീറ്റർ ദൂരമുള്ള റൂട്ടാണ് കൈലാസയാത്രയ്ക്ക് നാഥുല ചുരം വഴിയുള്ളത്.

തീര്‍ത്ഥാടകരെ തടഞ്ഞു

തീര്‍ത്ഥാടകരെ തടഞ്ഞു

നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞുവച്ചതിനുള്ള യഥാര്‍ത്ഥ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല

English summary
Bhutan today formally lodged protest with China over the construction of a road towards its Army camp in Zomplri area of Doklam and asked Beijing to restore status quo by stopping the work immediately.
Please Wait while comments are loading...