കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷിഗണിലും വിസ്കോൺസിലും ലീഡ് ചെയ്ത് ബൈഡൻ; അരിസോണയിൽ ഇഞ്ചോടിഞ്ച് പോരാട്ടം,സർവ്വേ

Google Oneindia Malayalam News

വാഷിങ്ടൺ; അമേരിക്കൻ തിരഞ്ഞെടുപ്പിൽ മിഷിഗണിലും വിസ്കോണിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് മുന്നേറ്റം പ്രവചിച്ച് സിഎൻഎൻ സർവ്വേ.അതേസമയം അരിസോണയിലും നോർത്ത് കരോലിനയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. 2016 ൽ ഈ നാല് സംസ്ഥാനങ്ങളിലും ട്രംപായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഏതിലെങ്കിലും തിരിച്ചടി നേരിട്ടാൽ തിരഞ്ഞെടുപ്പിൽ ട്രംപിനെ സംബന്ധിച്ച് കാര്യങ്ങൾ എളുപ്പമായേക്കില്ല.

ഇതുവരെ വോട്ട് രേഖപ്പെടുത്തിയവരുടെ പിന്തുണ ബൈഡനാണെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇനിയും വോട്ട് രേഖപ്പെടുത്തേണ്ടവരുടെ പിന്തുണ ട്രംപിനെ ലഭിച്ചേക്കുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഇത് തിരഞ്ഞെടുപ്പിൽ നിർണായകമായേക്കും.

 joe-160424

സർവ്വേ പ്രകാരം അരിസോണയിൽ ബൈഡന് 50 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അതേസമയം ട്രംപിന്46 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. വിസ്കോണിലും ബൈഡനാണ് പിന്തുണ കൂടുതൽ. ഇവിടെ 52ശതമാനം പേർ ബൈഡനെ പിന്തുണയ്ക്കുമ്പോൾ 44 ശതമാനം പേരുടെ പിന്തുണ ട്രംപിനാണ്.

നോർത്ത് കരോലിനയിൽ ബൈഡന് 51 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. ഇവിടെ 45 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. മിഷിഗണിൽ ട്രംപിനെക്കാൾ ഏറെ മുന്നിലാണ് ബൈഡൻ. ഇവിടെ 53 ശതമാനം പേരുടേയും പിന്തുണ ബൈഡനാണ്.അതേസമയംട്രംപിനാകട്ടെ 41 ശതമാനം പേരുടെ പിന്തുണ മാത്രമേയുള്ളു.

കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള നേതാക്കളുടെ കഴിവാണ് സർവ്വേക്ക് വിധേയമായത്. കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ നാല് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ബൈഡനാണ് ലഭിച്ചത്. അതേസമയം നോർത്ത് കരോലിനയിലേയും അരിസോണയിലേയും ജനങ്ങളിൽ കൂടുതൽ പേരും സാമ്പത്തിക പ്രതിസന്ധികൈകാര്യംചെയ്യുന്നതിൽ ട്രംപിനെയാണ് കൂടുതൽ വിശ്വസിക്കുന്നത്.

English summary
Biden leads Michigan and Wisconsin; In-fighting in Arizona, Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X