കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിന് ഇനി കമ്യൂണിസ്റ്റ് വനിതാ പ്രസിഡന്റ്... ബിധ്യ ദേവി ഭണ്ഡാരി

Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാള്‍ ഹിന്ദു രാഷ്ട്രമാണെന്ന് അവകാശപ്പെടുന്നവര്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ അത്തരക്കാര്‍ അധികവും ഇന്ത്യയില്‍ ആണെന്ന് മാത്രം. നേപ്പാളിപ്പോള്‍ ജനാധിപത്യ രാഷ്ട്രമാണ്. അവിടെ ഭരിയ്ക്കുന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരും.

പുതിയൊരു ചരിത്രമാണ് ഇപ്പോള്‍ നേപ്പാളില്‍ കുറിയ്ക്കപ്പെടുന്നത്. രാജ്യത്തിന് ആദ്യമായി ഒരു വനിത പ്രസിഡന്റ് ഉണ്ടായിരിയ്ക്കുന്നു- ബിധ്യ ദേവി ഭണ്ഡാരി.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ ആണ് ബിധ്യ ദേവി ഭണ്ഡാരി. അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തകയും ആണ്.

Bindhya Devi Bhandari

രാജഭരണ കാലത്ത് ബിധ്യ ദേവി അടക്കമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒളിവിലായിരുന്നു. ബിധ്യയുടെ ഭര്‍ത്താവ് മദന്‍ ഭണ്ഡാരി ദുരൂഹ സാഹചര്യത്തില്‍ ഒരു കാറപകടത്തിലാണ് മരിച്ചത്. ഇതിന് ശേഷമാണ് ബിധ്യ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായത്.

രാജഭരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ബിധ്യ നേപ്പാള്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 മുതല്‍ 2011 വരെ ആയിരുന്നു ഇത്.

English summary
Nepal's parliament has elected women's rights campaigner Bidhya Devi Bhandari as its first female president, in a move hailed as a milestone. She is the second person to hold the mainly ceremonial role.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X