കടല്‍ത്തീരത്ത് ഭീമാകാരനായ ജീവി...!! കടലിന് നിറം മാറ്റം..!! ഭീതിയില്‍ ജനങ്ങള്‍...!! വീഡിയോ..

  • By: അനാമിക
Subscribe to Oneindia Malayalam

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയിലെ ജനങ്ങള്‍ ഭീതിയിലാണ്. ഹുലുങ് കടല്‍ത്തീരത്ത് വന്നടിഞ്ഞ ഭീമാകാരനായ ജീവിയാണ് ഇന്തോനേഷ്യയിലെ ജനങ്ങളില്‍ ഭയം നിറച്ചിരിക്കുന്നത്. അസാധാരണ വലുപ്പമുള്ള ഈ ജന്തു ഏതെന്ന് തിരിച്ചറിയാനായിട്ടില്ല. മാത്രമല്ല ജീവി വന്നടിഞ്ഞതോടെ കടലിന്റെ നിറത്തിന് പോലും മാറ്റമുണ്ടായത്രേ.

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

കടൽത്തീരത്ത് ഭീകരജീവി

മെയ് പത്തിനാണ് ഇന്തോനേഷ്യയിലെ ഹുലുങ് കടല്‍ത്തീരത്ത് ഭീമാകാര ജീവി അടിഞ്ഞത്. ആനയുടെ ഇരട്ടി വലുപ്പമുണ്ട് ഈ ജീവിയുടെ ശരീരത്തിന്. ഗ്രാമവാസികളാണ് ജീവിയുടെ ജഡം ആദ്യം കണ്ടത്.

കൗതുകവും പരിഭ്രാന്തിയും

അപൂര്‍വ്വ ജീവിയുടെ ജഡം ഒരേസമയം കൗതുകവും പരിഭ്രാന്തിയും ഉണര്‍ത്തിയിരിക്കുകയാണ്. 22 മീറ്റര്‍ നീളവും ഏകദേശം 35 ടണ്‍ ഭാരവും ഈ ജീവിക്കുണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ ഇത് എന്ത് ജീവിയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

തിരിച്ചറിയാനായില്ല

സാധാരണക്കാരും ശാസ്ത്രജ്ഞരും അടക്കം നിരവധി പേരാണ് ഹുലുങ് കടല്‍ത്തീരത്ത് ഈ അപൂര്‍വ്വ ജീവിയെ കാണാന്‍ എത്തിയത്. പക്ഷേ ആര്‍ക്കും ഇത്തരമൊരു ജീവിയെക്കുറിച്ച് അറിവില്ലായിരുന്നു.

കണവ ഇനത്തിൽപ്പെട്ടത്

അസാധാരണമായ വലുപ്പമുള്ള കണവ ഇനത്തില്‍പ്പെട്ട ജീവിയാകാം ഇതെന്നാണ് ജന്തു ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. അതല്ലെങ്കില്‍ തിമിംഗലത്തിന്റെ ജഡം അഴുകിയത് ആകാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

വെള്ളം നിറം മാറി

ഈ ജീവി വന്നടിഞ്ഞതോടെ കടലിന്റെ നിറവും മാറിയെന്നും പറയപ്പെടുന്നു. കടല്‍വെള്ളത്തിന്റെ നിറം ചുവപ്പായി മാറിയെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. ജീവിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

ജീവിയെ തിരിച്ചറിയുക പ്രയാസം

അതേസമയം ജന്തുവിന്റെ രക്തമാണ് വെള്ളത്തില്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജഡം അഴുകിയതിനാല്‍ ഏത് ജീവിയുടേതാണ് എന്ന് കണ്ടെത്തുക പ്രയാസകരമായിരിക്കുമെന്നും ജന്തു ശാസ്ത്രജ്ഞര്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ പരക്കുന്ന വീഡിയോ

English summary
Mysterious Creature Washes Ashore In Indonesia, Turns Water Red
Please Wait while comments are loading...