കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4,000ലിറ്റര്‍ വെള്ളം 60സെക്കന്റ് കൊണ്ട് കുടിച്ചു വറ്റിക്കുന്ന റോഡ്!!ഇനി വെള്ളപ്പൊക്കത്തെ പേടിക്കേണ്ട

  • By Sruthi K M
Google Oneindia Malayalam News

വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമായി പുതിയ പദ്ധതി അവതരിപ്പിച്ചു. എത്ര ലിറ്റര്‍ വെള്ളം ഒഴിച്ചാലും വെള്ളക്കെട്ടുണ്ടാകില്ല. സെക്കന്റുകള്‍ കൊണ്ട് വെള്ളം റോഡില്‍ നിന്നും അപ്രത്യക്ഷമാകും. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നുണ്ടാകും. എന്നാല്‍, ഇങ്ങനെയും റോഡുകള്‍ നിര്‍മ്മിക്കാമെന്നാണ് പറയുന്നത്.

4,000 ലിറ്റര്‍ വെള്ളം വെറും ഒരു മിനിട്ടു കൊണ്ട് കുടിച്ചു വറ്റിക്കാന്‍ റോഡിന് സാധിക്കുമെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള റോഡുകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ വെള്ളപ്പൊക്കം, വെള്ളക്കെട്ടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഒരു പ്രത്യേക രീതിയില്‍ നിര്‍മ്മിച്ചെടുക്കുന്ന കോണ്‍ക്രീറ്റ് കൊണ്ടാണ് റോഡുകള്‍ ഉണ്ടാക്കേണ്ടത്. ഇങ്ങനെ നിര്‍മ്മിക്കുന്ന റോഡുകള്‍ എത്ര ലിറ്റര്‍ വെള്ളം വേണമെങ്കിലും സെക്കന്റുകള്‍ കൊണ്ട് വറ്റിച്ചെടുക്കും.

road

കോണ്‍ക്രീറ്റിലെ വലിയ ചരലുകള്‍ വഴി താഴേക്ക് പോകുന്ന വെള്ളം അടിത്തട്ടിലുള്ള ഇഷ്ടിക കഷ്ണങ്ങളിലേക്ക് ഇറങ്ങുന്നു. പിന്നീട് ഇവയുമായി ബന്ധിപ്പിച്ചിട്ടുള്ള ഓടകളിലേക്ക് വെള്ളം ഒഴുകി പോകും. ഇത്തരത്തിലാണ് റോഡിന്റെ രൂപകല്‍പ്പന.

ലാഫാര്‍ജ് തര്‍മാക് ആണ് ഈ കോണ്‍ക്രീറ്റ് വികസിപ്പിച്ചെടുത്തത്. ഇങ്ങനെ വെള്ളം വറ്റിച്ചെടുക്കുന്ന റോഡിന്റെ ഒരു വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

English summary
Concrete is rarely the most fascinating of subjects, but a strange 'thirsty' version of the material has turned it into something rather compelling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X