കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുത്ത വര്‍ഗക്കാരനെ മക്കളുടെ മുന്നിലിട്ട് വെടിവച്ചു പോലീസ്; വീണ്ടും പ്രക്ഷോഭത്തില്‍ മുങ്ങി അമേരിക്ക

Google Oneindia Malayalam News

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ വീണ്ടും പ്രക്ഷോഭം. വിസ്‌കോന്‍സിലെ കെനോഷ നഗരത്തിലാണ് വെള്ളക്കാരനായ പോലീസുകാരന്‍ കറുത്തവര്‍ഗക്കാരനെ മക്കളുടെ മുന്നില്‍ വച്ച് വെടിവച്ചത്. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഞായറാഴ്ച വൈകീട്ട് നടന്ന സംഭവത്തില്‍ ഇപ്പോഴും പ്രതിഷേധം അലയടിക്കുകയാണ്.

W

29കാരനായ ജേക്കബ് ബ്ലേക്ക് ആണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തിനെ പിന്‍ഭാഗത്താണ് വെടിയേറ്റത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കൗണ്ടിയിലെ കോടതി പരിസരത്ത് ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. കെനോഷ കൗണ്ടി ഓഫീസര്‍മാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പികള്‍ എറിഞ്ഞു. പിന്നീട് അവര്‍ പടക്കം പൊട്ടിച്ചു. ഇതോടെ കാര്യങ്ങള്‍ കൈവിടുമെന്ന് കണ്ട പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

Recommended Video

cmsvideo
Donald Trump to pay Rs 33 lakh to pornstar Stormy Daniels, here's the reason why

ഇതിനിടെ തെരുവിളക്കുകള്‍ സമരക്കാര്‍ തകര്‍ത്തു. ചില കെട്ടിടങ്ങള്‍ക്ക് തീവച്ചു. മണിക്കൂറുകളോളം നഗരത്തില്‍ യുദ്ധസമാനമായ സാഹചര്യമായിരുന്നു. നീതിയില്ലാതെ സമാധാനമില്ല എന്ന മുദ്രാവാക്യമാണ് ജനങ്ങള്‍ വിളിച്ചത്. ജേക്കബ് ബ്ലേക്കിന്റെ പേരെഴുതിയ ബാനറും അവര്‍ ഉയര്‍ത്തിയിരുന്നു. ബ്ലേക്കിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തെ മില്‍വോക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ട്.

കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...

മൂന്ന് മാസം മുമ്പ് ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്ന അമേരിക്കയിലെ വെള്ളക്കാരനായ പോലീസുകാരന്റെ നടപടി ലോകം മൊത്തം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നു എന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ വാക്കുകളാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യമായി മാറിയത്. സംഭവം നടന്ന മിന്നിപോളിസില്‍ തുടങ്ങിയ പ്രതിഷേധം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കും പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കുംഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കും

English summary
Black Man Shot Multiple Times by White Police, Protests erupt Wisconsin in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X