Get Updates
Get notified of breaking news, exclusive insights, and must-see stories!

എങ്ങനെ ബലാത്സംഗം ചെയ്യാം,പഠിപ്പിക്കുന്നത് 13 വയസുള്ള കുട്ടികളെ, ഇതൊക്കെയാണത്രേ രസം!

ബലാത്സംഗം ചെയ്യുന്നത് എങ്ങനെയെന്ന് പഠിപ്പിക്കലാണ് പുതിയ മാര്‍ഗം. അതും പതിമൂന്ന് വയസുവരെയുള്ള കുട്ടികളെ.

അബൂജ: യുവാക്കളുടെ ആകര്‍ഷിക്കുന്നതിനായി ബോക്കോഹറാം തീവ്രവാദികള്‍ പുതിയ വഴി കണ്ടെത്തിയിരിക്കുന്നു. ബലാത്സംഗം ചെയ്യുന്നത് എങ്ങനെയെന്ന് പഠിപ്പിക്കലാണ് പുതിയ മാര്‍ഗം. അതും പതിമൂന്ന് വയസുവരെയുള്ള കുട്ടികളെ. അടിമകളാക്കി കൊണ്ടുവരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ഒരു രസമാണെന്നാണ് കുട്ടികള്‍ക്ക് മുതിര്‍ന്ന തീവ്രവാദികള്‍ പറഞ്ഞു കൊടുക്കുന്നത്.

അടിമകളാക്കി കൊണ്ടുവരുന്ന സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുമ്പോള്‍ അവസാനം വിജയിക്കുകയാണെന്നും ഇവര്‍ പഠിപ്പിക്കുന്നു. രണ്ട് ദിവസം നീണ്ട ക്ലാസിലാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ മാനഭംഗപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ തങ്ങളെ കീഴക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പഠിപ്പിക്കുന്നു.

 ഐസിസിന്റെ വഴിയേ

ഐസിസിന്റെ വഴിയേ

നൈജീരിയന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് അംഗബലം കുറഞ്ഞതോടെയാണ് ബോക്കോ ഹറാം തീവ്രവാദികള്‍ യുവാക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പുതിയ വഴിയുമായി എത്തിയിരിക്കുന്നത്. ഐസിസുമായി സഖ്യമുണ്ടാക്കുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുന്ന ബോക്കോഹറാം ഐസിസിന്റെ വഴിയിലേക്ക് കടക്കുന്നതായാണ് സൂചനകള്‍.

സഹകരിച്ചില്ലെങ്കില്‍ തോക്കു കൊണ്ട് ഭീഷണി

സഹകരിച്ചില്ലെങ്കില്‍ തോക്കു കൊണ്ട് ഭീഷണി

കുട്ടികളെ തട്ടിക്കൊണ്ട് പോയാണ് ബോക്കോഹറാം എണ്ണം വര്‍ധിപ്പിക്കുന്നത്. ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോയ അഹ്മദ് എന്ന 15കാരന്‍ പഠിപ്പിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറയുന്നുണ്ട്. സ്ത്രീകളെ തുടര്‍ച്ചയായി ആക്രമിക്കണമെന്നും അവരെ അടിമകളാക്കണമെന്നുമാണ് പഠിപ്പിക്കുന്നത്. ലൈംഗികമായി സ്ത്രീകളെ എങ്ങനെ കീഴടക്കണമെന്നും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ കീഴടക്കാന്‍ അവസരം നല്‍കരുതെന്നും പഠിപ്പിക്കുന്നു. ഇങ്ങനെ ബലാത്സംഗം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നിലവിളിക്കുമെന്നും സഹായത്തിനായി അഭ്യര്‍ഥിക്കുമെന്നും പറയുന്നു. എന്നാല്‍ അവര്‍ സഹകരിച്ചില്ലെങ്കില്‍ മര്‍ദിച്ച് അവശരാക്കണമെന്നും തോക്കു കാട്ടി ഭീഷണിപ്പെടുത്തണമെന്നും പറയുന്നുണ്ട്. വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ വളരെ രസം തോന്നുമെന്നും പഠിപ്പിക്കുന്നു.

തോക്കു കാട്ടി ഭീഷണി

തോക്കു കാട്ടി ഭീഷണി

ബോക്കോഹറാം തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഇത്തരത്തിലെ പീഡനങ്ങളെ കുറിച്ച് തുറന്ന് പറയുന്നുണ്ട്. തന്നെക്കാള്‍ പ്രായയമുള്ള ആണ്‍കുട്ടി വളരെ നിസാരമായി തന്നെ മാനഭംഗപ്പെടുത്തിയെന്ന് പെണ്‍കുട്ടി പറയുന്നു. തോക്ക് കൈവശമുണ്ടായിരുന്നതിനാല്‍ അവനെ എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു.

 സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്നു

സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്നു

സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിന് പുറമെ ഇവരെ മറയാക്കിയാണ് ബോക്കോ ഹറാം ആക്രമണം നടത്തുന്നതെന്നും സൈന്യം വ്യക്തമാക്കുന്നു. സ്ത്രീകളെ മറയാക്കുന്നതിനാല്‍ ഇവരെ തിരിച്ച് ആക്രമിക്കാന്‍ സൈന്യത്തിനും കഴിയുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 2014ല്‍ 200 പെണ്‍കുട്ടികളെയാണ് ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. ഇവരില്‍ 21 പേരെ വിട്ടയച്ചിരുന്നു. ഇവരെ വീണ്ടെടുക്കാന്‍ കഴിയാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

1240 അറസ്റ്റ്

1240 അറസ്റ്റ്

15000 പേരെയാണ് ബോക്കോഹറാം തീവ്രവാദികള്‍ ഇതുവരെ തട്ടിക്കൊണ്ട് പോയത്. ബോക്കോഹറാം തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1240 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+