കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ബോക്കോ ഹറാമിന്റെ ക്രൂരത, 48 പേരെ കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

ചാഡ്(നൈജീരിയ): ബോക്കോ ഹറാം തീവ്രവാദികളെ മനുഷ്യരെന്ന് വിളിക്കാന്‍ പറ്റില്ലെന്ന് അവര്‍ വീണ്ടും തെളിയിക്കുകയാണ്. ആരും ചെയ്യാന്‍ മടിക്കാത്ത ക്രൂരകൃത്യങ്ങളുമായി അവര്‍ മുന്നേറുമ്പോഴും ലോകം നോക്കി നില്‍ക്കുകയാണ്.

നൈജീരിയയില്‍ 48 പേരെ ബോക്കോ ഹറാം തീവ്രവാദികള്‍ കൊന്നുവെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. അതിക്രൂരമായിരുന്നു ഈ കൂട്ടക്കൊല.

Boko Haram

മീന്‍ വില്‍പനക്കാരായ 48 പേരാണ് ബോക്കോ ഹറാമിന്റെ ക്രൂരതക്ക് ഇരയായത്. വില്‍പനക്കുള്ള മീന്‍ വാങ്ങിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. എന്തിന്റെ പേരിലാണ് കൂട്ടക്കൊല നടത്തിയത് എന്ന് വ്യക്തമല്ല.

മത്സ്യ വില്‍പനക്കാരുടെ സംഘടനാ നേതാവാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. നൈജീരിയന്‍ അതിര്‍ത്തിയായ ചാഡിലേക്കുള്ള യാത്രമാധ്യേ ആയിരുന്നു ആക്രമണം. ഡോഗോണ്‍ ഫിലിയില്‍വച്ചാണ് തീവ്രവാദികള്‍ ഇവരെ തടഞ്ഞത്. ചിലരെ കഴുത്ത് മുറിച്ചാണ് കൊന്നത്. ചിലരെ അടുത്തുള്ള തടാകത്തില്‍ മുക്കിക്കൊന്നു.

പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരാണ് ബോക്കോ ഹറാം എന്ന സംഘടന. ഇസ്ലാമിക നിയമം നടപ്പാക്കണം എന്നാണ് ഇവരുടെ ആവശ്യം.

നൈജീരിയയിലെ സ്‌കൂളില്‍ നിന്നും ഇവര്‍ 300 കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടുന്നു എന്നതായിരുന്നു കാരണം. ഇവരില്‍ ചിലര്‍ രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവരെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. പെണ്‍കുട്ടിളെ ലൈംഗിക അടിമകളാക്കി വില്‍ക്കുമെന്നായിരുന്നു ആദ്യം ഭീഷണി. പിന്നീട് ഈ പെണ്‍കുട്ടികളുടെ വിവാഹം നടത്തി എന്ന വാദവുമായി ബോക്കോ ഹറാം രംഗത്ത് വന്നു.

English summary
Boko Haram kills 48 in northeast Nigeria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X