ഐസിസ് വീഡിയോ സത്യമായിരുന്നു!!! ബംഗ്ലാദേശില്‍ ഈദ് ഗാഹിനിടെ സ്‌ഫോടനം
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഈദ് ഗാഹിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ നാല് പേരാണ് മരിച്ചത്.
രാജ്യത്ത് ഏറ്റവും വലിയ ഈദ് നമസ്‌കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ പ്രവേശന കവാടത്തില്‍ വ്യാഴ്യാഴ്ച രാവിലെയായിരുന്നു സ്‌ഫോടനം. ധാക്കയില്‍ നിന്ന് നൂറ് കീലോമീറ്റര്‍ അകലെ കിഷോര്‍ഗഞ്ചിലാണ് സംഭവം.
എന്നാല്‍ ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ധാക്ക ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഐസിസ് ബംഗ്ലാദേശില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റംസാന്‍ ദിനമായ ഇന്ന് ബംഗ്ലേശില്‍ ഏറ്റവും വലിയ ഈദ് ഗാഹ് നടക്കുന്ന പള്ളിയുടെ കവാടത്തില്‍ സ്‌ഫോടനം നടന്നിട്ടുള്ളത്. എന്നാല്‍ സ്‌ഫോടനത്തിന് രാഷ്ട്രീയ അജന്‍ഡ മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയ ബംഗ്ലാദേശ് സര്‍ക്കാര്‍ ഐസിസിന്റെ പങ്ക് നിരാകരിച്ചു..

ജൂലൈ ഒന്നിന് വൈകിട്ട് ധാക്കയിലെ നയതന്ത്ര കേന്ദ്രത്തിന് സമീപത്തെ ഹോളി ആര്‍ട്ടിന്‍ റസ്‌റ്റോറന്റിലുണ്ടായ ആക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസും അല്‍ഖ്വയ്ദയും രംഗത്തെത്തിയെങ്കിലും ഇരു തീവ്രവാദ സംഘടനകളുടേയും അവകാശവാദം തള്ളിക്കളഞ്ഞ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ ജമാഅത്തുല്‍ മുജാഹിദ്ദീനാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയായിരുന്നു












Click it and Unblock the Notifications