Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദന അസഹ്യമായി, ടിവി അവതാരക ആത്മഹത്യ ചെയ്തു

ലണ്ടന്‍: ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ വേദന സഹിക്കാനാവാത്തതിനെ തുടര്‍ന്ന് തന്റെ മകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ലോക പ്രശസ്ത ബോക്‌സിംഗ് താരം ജി വാട്ടിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ആഴ്ചയാണ് ജം വാട്ടിന്റെ മകളും ടി വി അവതാരകയുമായ മിഷേല്‍ വാട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മിഷേല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പിതാവായ ജിം ഇപ്പോള്‍ പറയുന്നത്.

38കാരിയായ മിഷേല്‍ വാട്ടിന്റെ അപ്രതീക്ഷിത മരണം വളരെയധികം ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മിഷേല്‍ നട്ടെല്ലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. കടുത്ത തലവേദന കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു മിഷേല്‍. ശസ്ത്രക്രിയയ്ക്ക് ശേഷം മിഷേല്‍ കടുത്ത വേദന അനുഭവിക്കുകയായിരുന്നു എന്ന് ജിം പറയുന്നു. വേദന സഹിക്കാനാകാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു.

michellewatt

മുന്‍ ബോക്‌സിംഗ് ലോകചാമ്പ്യനായ ജിം വാട്ടിന് 20 വര്‍ഷം മുമ്പ് നടന്ന ഒരു കാറപടത്തില്‍ മകന്‍ ജിം ജൂനിയറിനെ നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മകള്‍ ഭക്ഷണം കഴിക്കാനും വിഷമിച്ചിരുന്നതായി ജിം സണ്‍ ദിനപ്പത്രത്തിനോട് പറഞ്ഞു. എസ് ടിവിയുടെ ദ അവര്‍, 60 മിനിറ്റ് മേക്കോവര്‍ തുടങ്ങിയ പരിപാടികളുടെ അവതാരകയായിരുന്നു മിഷേല്‍ വാട്ട്. ഭര്‍ത്താവും ഒരു കുട്ടിയുമുണ്ട്. മിഷല്‍ സ്റ്റര്‍ല്‍ലിംഗ് ഷയറിലെ വസതിയിലാണ് മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+