കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തളര്‍ന്നു കിടക്കുന്നവര്‍ക്ക് തിരിച്ചുവരാം; തലച്ചോര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ

കംപ്യൂട്ടര്‍ ചിപ്പ് ഉപയോഗിച്ചുള്ള ആദ്യ തലച്ചോര്‍ മാറ്റല്‍ ശസ്ത്രക്രിയ ഇംഗ്ലണ്ടില്‍ നടത്തി. വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന 58 കാരിയുടെ തലച്ചോറില്‍ ഇലക്ട്രോ കോര്‍ട്ടിക്കോഗ്രാഫ് എന്ന ഉപകരണം ഘടിപ്പി

  • By Nimisha
Google Oneindia Malayalam News

ഇംഗ്ലണ്ട് : വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്നവര്‍ക്ക് തലച്ചോര്‍ മാറ്റല്‍ ശസ്ത്രക്രിയ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കി വൈദ്യശാസ്ത്രം. കംപ്യൂട്ടര്‍ ചിപ്പാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. വൈദ്യശാസ്ത്രത്തിലെ തന്നെ പുത്തന്‍ ഏടാണ് കമ്പ്യൂട്ടര്‍ ചിപ്പ് ഉപയോഗിച്ച് തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇലക്ട്രോ കോര്‍ട്ടിക്കോഗ്രാഫ് എന്ന ഉപകരണമാണ് ഇത് സാധ്യമാക്കുന്നത്. നാം നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ പോലെ തന്നെ നമ്മുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തലച്ചോറും പ്രവര്‍ത്തിക്കുന്നത്. പറഞ്ഞു വരുന്നത്ഏ കദേശം സമാനമായ പ്രവര്‍ത്തനങ്ങളാണ് രണ്ടും ചെയ്യുന്നത്. ഇത്തരത്തില്‍ കന്പ്യൂട്ടര്‍ ചിപ്പുപയോഗിച്ചുള്ള ആദ്യ തലച്ചോര്‍ മാറ്റിവെക്കല്‍ ഇംഗ്ലണ്ടില്‍ നടത്തി.

എന്നാല്‍ മനുഷ്യ ശരീരത്തില്‍ സന്ദേശ വാഹകരായി പ്രവര്‍ത്തിക്കുന്ന നാഡീവ്യൂഹങ്ങള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ നമ്മള്‍ തളര്‍ന്നു പോകും. ഇത് നമ്മെ വീല്‍ചെയറിലേക്ക് നയിക്കും. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള തലച്ചോര്‍ മാറ്റല്‍ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക മുന്‍പായി രോഗികള്‍ക്ക് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരിശീലനം നല്‍കും. പിന്നീട് രോഗികള്‍ക്ക് തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും.

Brain

ഇംഗ്ലണ്ടിലാണ് കംപ്യൂട്ടര്‍ ചിപ്പ് ഉപയോഗിച്ചുള്ള ആദ്യ തലച്ചോര്‍ മാറ്റല്‍ ശസ്ത്രക്രിയ നടത്തിയത്. വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന 58 കാരിയുടെ തലച്ചോറില്‍ ഇലക്ട്രോ കോര്‍ട്ടിക്കോഗ്രാഫ് എന്ന ഉപകരണം ഘടിപ്പിച്ചു. അനുബന്ധ ഉപകരണങ്ങള്‍ നെഞ്ചിലും കൈയിലുമായി ഘടിപ്പിച്ചു. നിരന്തര പരിശീലനം നല്‍കിയതിനാല്‍ എളുപ്പത്തില്‍ തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പഴയ കാര്യങ്ങളൊക്കെ ഓര്‍ത്തെടുത്ത് സംസാരിച്ച ഇവര്‍ വീല്‍ചെയര്‍ സ്വന്തമായി പ്രവര്‍ത്തിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ്.

English summary
A paralysed woman, who is "almost completely locked in," has become the first person to use a fully implanted brain-computer interface at home in day-to-day life without constant doctor supervision.The patient, who is 58 years old and wishes to remain anonymous.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X