കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീലില്‍ വിവാഹ മാമാങ്കം... ഇത് ആഘോഷമല്ല, പണമില്ലാത്തതുകൊണ്ട് മാത്രം

  • By Soorya Chandran
Google Oneindia Malayalam News

റിയോ ഡി ജനീറോ: കാശില്ലാത്തവര്‍ക്ക് സമൂഹ വിവാഹം നടത്തിക്കൊടുക്കുന്ന പരിപാടി നമ്മുടെ നാട്ടിലെ ചില പണക്കാരും സന്നദ്ധ സംഘടനകളും നടത്താറുണ്ട്. വിവാഹം എന്ന ഏര്‍പ്പാട് നമ്മുടെ നാട്ടില്‍ വലിയ പണച്ചെലവുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല ഈ സമൂഹ വിവാഹം നടക്കാറുള്ളത്.

വാര്‍ത്ത ബ്രസീലില്‍ നിന്നാണ്. രണ്ടായിരത്തോളം പേര്‍ ഒരു വേദിയില്‍ വിവാഹിതരായി. ബ്രസീലിനെ സംബന്ധിച്ച് ഇത് ഒരു റെക്കോര്‍ഡ് ആണ്. എന്നാല്‍ റെക്കോര്‍ഡ് കുറിക്കാന്‍ വേണ്ടി ഒരുക്കിയ സമൂഹവിവാഹമായിരുന്നില്ല ഇത് എന്നതാണ് രസകരം.

Mass Marriage

കയ്യില്‍ പണമില്ലാത്തവര്‍ക്കും വിവാഹം കഴിക്കേണ്ടേ... ഈ ചോദ്യമാണ് റിയോ ഡി ജനീറോ നരഗാധികൃതരെ സൗജന്യ സമൂഹവിവാഹം എന്നതിനെക്കുറിച്ച് ചിന്തിപ്പിച്ചത്. അങ്ങനെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

കുടുംബത്തിന്റെ മാസവരുമാനം ആയിരം ഡോളറില്‍(62,000രൂപ) താഴെയുള്ളവര്‍ക്ക് മാത്രമേ ഈ സമൂഹ വിവാഹത്തില്‍ പങ്കാളികളാവാന്‍ പറ്റൂ. കുടുംബത്തിന്റെ മാസ വരുമാനം ഇത്രയും ഉണ്ടെങ്കില്‍ അവര്‍ നമ്മുടെ നാട്ടിലെ സമ്പന്നരാണ്. എന്നാല്‍ ഇത്രയും വരുമാനമുള്ളവര്‍ക്കും ബ്രസീലില്‍ ഒരു കല്യാണം നടത്താന്‍ സാധിക്കില്ലെന്നതാണ് സമൂഹ വിവാഹം നല്‍കുന്ന സൂചന.

ഒരു റോമന്‍ കത്തോലിക്ക ബിഷപ്പും ഒരു ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ പാസ്റ്ററും ദമ്പതിമാരെ ആശീര്‍വദിച്ചു. വധൂവരന്‍മാരും ബന്ധുക്കളും ഒക്കെയായി 12,000 ല്‍ അധികം ആളുകളാണ് സമൂഹ വിവാഹത്തില്‍ പങ്കാളികളായത്.

'ദിയ ദൊ സിം' എന്നാണ് ബ്രീസിലയന്‍ ഭാഷയില്‍ ഈ സമൂഹ വിവാഹ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ഐ ഡു ഡേ എന്ന് ഇംഗ്ലീഷില്‍ പറയും. ചരിത്ര പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിനുടത്തുള്ള മാരാക്കാനാസിഞ്ഞോ അറീനയില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

പലരും കാശില്ലാത്തതുകൊണ്ട് മാത്രം വിവാഹം കഴിക്കാതിരിക്കുകയായിരുന്നു എന്നതാണ് രസകരം. പള്ളിക്കും ഹാളിനും സദ്യക്കും ഒക്കെയായി നമ്മുടെ നാട്ടിലെ പോലെ തന്നെയാണ് ബ്രസീലിലും വിവാഹച്ചെലവ്. പലരും ഇതുമൂലം ലിവ് ഇന്‍ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു.

English summary
Brazil mass wedding: Low-income couples marry in Rio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X