കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക നിയമം ലംഘിച്ച് പ്രണയസല്ലാപം... 11 പേര്‍ക്ക് പരസ്യമായി ചാട്ടവാറുകൊണ്ട് അടി

Google Oneindia Malayalam News

ബണ്ട അച്ചെ(ഇന്തോനേഷ്യ): ഇസ്ലാമിക നിയമം ലംഘിച്ച് പ്രേമ സല്ലാപം നടത്തിയതിന് ഇന്തോനേഷ്യയില്‍ വീണ്ടും പരസ്യ ശിക്ഷ. ഇന്തോനേഷ്യയിലെ അച്ചെ പ്രവിശ്യയില്‍ ആണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഇത്തരത്തിലുള്ള ഒരു ശിക്ഷാവിധി നടപ്പിലാക്കിയത്.

ഗള്‍ഫില്‍ ഞെട്ടിക്കുന്ന നീക്കം... വൈരം മറന്ന് സൗദിയുമായി ചര്‍ച്ചയ്ക്ക് ഇറാന്‍! മന്ത്രിക്ക് വിലക്ക്ഗള്‍ഫില്‍ ഞെട്ടിക്കുന്ന നീക്കം... വൈരം മറന്ന് സൗദിയുമായി ചര്‍ച്ചയ്ക്ക് ഇറാന്‍! മന്ത്രിക്ക് വിലക്ക്

ഇന്തോനേഷ്യയില്‍ ഇസ്ലാമിക ശരിയത്ത് നിയമം നടപ്പിലാക്കുന്ന ഏക പ്രവിശ്യയാണ് അച്ചെ. അതുകൊണ്ട് തന്നെ കടുത്ത ശിക്ഷാവിധികളും ആണുള്ളത്. ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗ്ഗാനുരാഗം, വിവാഹേതര ബന്ധം എന്നിവയ്‌ക്കൊക്കെ ഇത്തരത്തില്‍ പരസ്യമായ ശിക്ഷാവിധികളാണ് നടപ്പിലാക്കുന്നത്.

Banda Aceh

ആറ് പുരുഷന്‍മാരേയും അഞ്ച് സ്ത്രീകളേയും ആണ് ഇത്തവണ പരസ്യമായി ചാട്ടവാറടി നല്‍കി ശിക്ഷിച്ചത്. എട്ട് മുതല്‍ 32 വരെ അടികളായിരുന്നു ഓരോരുത്തര്‍ക്കും ഉള്ള ശിക്ഷ. കൗമാരക്കാരും ഇരുപതുകളിലുള്ളവരും ആയിരുന്നു ഇത്തവണ ശിക്ഷ ഏറ്റുവാങ്ങിയവരില്‍ അധികവും.

വൈകാരികമായി അന്തരീക്ഷം ആയിരുന്നു ശിക്ഷ നടപ്പിലാക്കുമ്പോള്‍ ഉണ്ടായിരുന്നത്. പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ഒരു ബുദ്ധമത വിശ്വാസിയും ഉണ്ടായിരുന്നു. സ്ത്രീയ്‌ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. ഇരുപതില്‍ അധികം ചാട്ടവാറടികളാണ് ഇയാള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

അച്ചെയിലെ 98 ശതമാനം ജനങ്ങളും മുസ്ലീം വിഭാഗത്തില്‍ പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇവിടെ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രാദേശികമായി വലിയ എതിര്‍പ്പുകള്‍ ഉണ്ടാവാറില്ല. ഇസ്ലാം മതവിശ്വാസികള്‍ അല്ലാത്തവരും പലപ്പോഴും ഇതേ നിയമം തന്നെ പിന്തുടരാറാണ് പതിവെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Breaks local Sharia Law: 11 People Flogged in Indonesia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X