Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോറിസ് ജോണ്‍സന്‍ ആശുപത്രി വിട്ടു... പക്ഷേ ഓഫീസിലേക്കില്ല, നന്ദി അവരോട് മാത്രം, ജീവന്‍ രക്ഷിച്ചു!!

ലണ്ടന്‍: ബ്രിട്ടന് ആശങ്ക സമ്മാനിച്ച നിമിഷങ്ങള്‍ മാറുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ആശുപത്രി വിട്ടു. രാജ്യം മുഴുവന്‍ അദ്ദേഹത്തെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. മൂന്ന് ദിവസത്തിലധികം അദ്ദേഹം ഐസിയുവിലായിരുന്നു. ശ്വാസ തടസ്സങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അതേസമയം ആശുപത്രി വിട്ടെങ്കിലും ഉടന്‍ തന്നെ ജോണ്‍സന്‍ ജോലിയില്‍ പ്രവേശിപ്പിക്കില്ല. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ അദ്ദേഹം തിരിച്ചെത്തൂ എന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച് പത്ത് ദിവസം കഴിഞ്ഞാണ് ജോണ്‍സന്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് മാറാന്‍ നിര്‍ദേശിച്ചത്.

1

മൂന്ന് ദിവസം ഐസിയുവില്‍ കഴിഞ്ഞ ശേഷം, ബോറിസ് ജോണ്‍സനെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ജോണ്‍സന്‍ സിനികള്‍ കാണാന്‍ തുടങ്ങിയതായും കാമുകിയുടെ കത്തുകള്‍ വായിക്കാന്‍ തുടങ്ങിയെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ വിശ്രമത്തിലായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു. ജോണ്‍സന്റെ മെഡിക്കല്‍ ടീം അദ്ദേഹത്തോട് വിശ്രമിക്കാനാണ് നിര്‍ദേശിച്ചത്. ഉടന്‍ തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സെന്റ് തോമസ് ഹോസ്പിറ്റലിലെ സ്റ്റാഫുകള്‍ക്ക് ജോണ്‍സന്‍ പ്രത്യേകം നന്ദി പറഞ്ഞു.

തന്റെ ജീവന്‍ രക്ഷിച്ചത് ആരോഗ്യ പ്രവര്‍ത്തകരാണെന്നും, ആശുപത്രിയിലെ ജീവനക്കാരോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ജോണ്‍സന്‍ പറഞ്ഞു. ബ്രിട്ടനിലെ മരണനിരക്ക് പതിനായിരത്തോട് അടുക്കുന്ന സന്ദര്‍ഭത്തിലാണ് ജോണ്‍സന്‍ ആശുപത്രി വിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 917 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ജോണ്‍സന്റെ കാമുകി കാരി സൈമണ്ട്‌സ് ഗര്‍ഭിണിയാണ്. ഇവര്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എല്ലാവരും അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേര്‍ന്ന് കൊണ്ടും പിന്തുണ അറിയിച്ചും മെസേജുകള്‍ അയച്ചിരുന്നു. ഇന്ന് അദ്ദേഹം ആശുപത്രി വിട്ടു. ഞാന്‍ വളരെയധികം ഭാഗ്യവതിയാണെന്നും കാരി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ എന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയവര്‍ക്കൊപ്പമാണ് ഞാന്‍. പ്രിയപ്പെട്ടവര്‍ക്ക് രോഗം ബാധിച്ചവരെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും കാരി പറഞ്ഞു.

അതേസമയം കാരി സിമണ്ട്‌സും ബോറിസ് ജോണ്‍സന് രോഗം സ്ഥിരീകരിച്ചതോടെ സെല്‍ഫ് ഐസൊലേഷനിലാണ്. ജനങ്ങളോട് ഈസ്റ്റര്‍ ദിനത്തില്‍ വീട്ടിലിരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതാണ് കാരണം. ബ്രിട്ടനിലായിരിക്കും ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് സര്‍ക്കാരിന്റെ സയന്റിഫിക് അഡൈ്വസര്‍ സര്‍ ജെറമി ഫരാര്‍ പറഞ്ഞു. യൂറോപ്പില്‍ ഏറ്റവുമധികം കൊറോണ ബാധിക്കുക ബ്രിട്ടനെയാണ്. ജനങ്ങളെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നത് ഗുണം ചെയ്യും. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+