• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസ് ജോണ്‍സന്‍ എന്ന വന്മരം വീണു; ഇനി ആര്? അടുത്ത സ്റ്റീഫന്‍ നെടുമ്പള്ളിമാരാവാന്‍ ഇവര്‍!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ പ്രതീക്ഷിച്ചത് പോലെ ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി പദം രാജിവെച്ചിരിക്കുകയാണ്. ഇനി എന്ത് എന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവ ചര്‍ച്ചയാണ്. എന്നാല്‍ ആരെന്ന കാര്യത്തില്‍ കുറച്ച് സമയം എടുക്കും വ്യക്തത വരാന്‍. തുടര്‍ രാജികളായിരുന്നു ബോറിസ് ജോണ്‍സന്‍ പടിയിറങ്ങാന്‍ കാരണം.

നാല്‍പ്പതിലധികം രാജികള്‍, ബ്രിട്ടനില്‍ സര്‍ക്കാര്‍ വീഴുന്നു, ബോറിസ് ജോണ്‍സന്‍ രാജി വെക്കുംനാല്‍പ്പതിലധികം രാജികള്‍, ബ്രിട്ടനില്‍ സര്‍ക്കാര്‍ വീഴുന്നു, ബോറിസ് ജോണ്‍സന്‍ രാജി വെക്കും

ലൂസിഫര്‍ എന്ന ചിത്രത്തില്‍ പറയും പോലെ, ബോറിസ് ജോണ്‍സന്‍ എന്ന വന്മരം വീണു, ഇനി ആര് എന്നതാണ് ചോദ്യം. ആരായാലും അത് കണ്ടെത്തുക കുറച്ച് കടുപ്പമായിരിക്കും. ഒന്നാമത് അധികാര വടംവലി ഉറപ്പാണ്. ഇവരെയെല്ലാം ആര്‍ക്ക് ഒന്നിച്ച് നിര്‍ത്താന്‍ ആര്‍ക്ക് സാധിക്കുമെന്നതാണ് ചോദ്യം. ആര്‍ക്കൊക്കെയാണ് അതില്‍ സാധ്യതയുള്ളതെന്ന് പരിശോധിക്കാം.

1

അടുത്ത പ്രധാനമന്ത്രിയാവാന്‍ ഏറ്റവും സാധ്യതയുള്ള നേതാവ് റിഷി സുനാക്കാനാണ്. ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. റിഷി പ്രധാനമന്ത്രിയായാല്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാവും അദ്ദേഹം. മികച്ചൊരു ബിസിനസ് കരിയര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇന്‍ഫോസിസ് ഉടമ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് റിഷി. കാലിഫോര്‍ണിയയില്‍ വെച്ചാണ് ഭാര്യ അക്ഷതയെ കണ്ടുമുട്ടുന്നത്. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്.

2

ഡൊമിനിക് റാബാണ് സാധ്യതയുള്ള മറ്റൊരാള്‍. നിലവില്‍ ഉപപ്രധാനമന്ത്രിയാണ് അദ്ദേഹം. പ്രധാനമന്ത്രിയാവാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. പക്ഷേ കാവല്‍ പ്രധാനമന്ത്രിയാവാന്‍ താല്‍പര്യമുണ്ട്. ബെന്‍ വാലസ്, പെന്നി മോര്‍ഡോന്‍ഡ് എന്നിവരും ഇതില്‍ വരും. വാലസ് പ്രതിരോധ സെക്രട്ടറിയാണ്. യുക്രൈന്‍ യുദ്ധത്തിന്റെ സമയത്ത് അദ്ദേഹം ജനപ്രീതി ഉയര്‍ത്തിയിരുന്നു. വാണിജ്യ നയമന്ത്രിയാണ് പെന്നി. ആദ്യത്തെ വനിത പ്രതിരോധ സെക്രട്ടറിയുമായിരുന്നു അവര്‍. ഇവര്‍ക്ക് പ്രധാനമന്ത്രി പദം കിട്ടാനും സാധ്യതയുണ്ട്.

3

ലിസ് ട്രസ്-ബോറിസ് ജോണ്‍സന്‍ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അഴിമതി ആരോപണങ്ങളുടെ സമയത്തെല്ലാം ഒപ്പം നിന്നവരാണ് അവര്‍. യുക്രൈന്‍ വിഷയത്തില്‍ റഷ്യക്കെതിരെ കടുത്ത ആരോപണങ്ങള്‍ ട്രസ് ഉയര്‍ത്തിയിരുന്നു. ടോറി പാര്‍ട്ടിയില്‍ നിന്ന് വന്‍ ജനപ്രീതിയും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കിടയില്‍ പിന്തുണയും നേടിയ നേതാവാണ് ട്രസ്. അവര്‍ക്ക് വന്‍ സാധ്യതയുണ്ട്.

4

ജെറമി ഹണ്ടാണ് മറ്റൊരാള്‍. 2019ലെ പൊതുതിരഞ്ഞെടുപ്പിലെ റണ്ണറപ്പാണ് അദ്ദേഹം. മോഡറേറ്റായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. വളരെ ശാന്തനായിട്ടുള്ള നേതാവാണ് അദ്ദേഹം. അഗ്രസീവായിട്ടുള്ള ബോറിസ് ജോണ്‍സനേക്കാള്‍ പലര്‍ക്കും ഹണ്ടിനെയാണ് താല്‍പര്യം. നിലവില്‍ പാര്‍ലമെന്റിന്റെ ആരോഗ്യ-സോഷ്യല്‍ കെയര്‍ സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷനാണ് അദ്ദേഹം. കൊവിഡ് വിഷയത്തില്‍ ജോണ്‍സനെതിരെ അന്വേഷണവും അദ്ദേഹം നയിക്കുന്നുണ്ട്.

5

സാജിദ് ജാവിദ് ആണ് ജനപ്രീതിയുള്ള മറ്റൊരാള്‍. ബോറിസ് ജോണ്‍സനെ ആദ്യം കൈവിട്ടത് സാജിദാണ്. ജോണ്‍സന്റെ വിശ്വാസ്യതയെ തന്നെ ജാവിദ് ചോദ്യം ചെയ്തിരുന്നു. 2019ല്‍ ജോണ്‍സനോട് നേതൃത്വത്തിന്റെ കാര്യത്തില്‍ പരാജയപ്പെട്ട സാജിദ് വീണ്ടും അത്തരമൊരു നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. നദീം സഹാവി, ടോം ടുഗന്‍ദഡ്, സുവേല ബ്രാവര്‍മാന്‍ എന്നിവരും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരാണ്.

6

നദീം സഹാവി കോടീശ്വരനായ ബിസിനസുകാരനായിരുന്നു. സദാം ഹുസൈന്റെ കാലത്ത് ഇയാളുടെ കുടുംബം ഇറാഖ് വിട്ടതാണ്. ബ്രിട്ടന്റെ വാക്‌സിന്‍ എത്തിക്കല്‍ തീരുമാനം വിജയകരമായി നടപ്പാക്കിയത് സഹാവിയാണ്. വിദ്യാഭ്യാസ സെക്രട്ടറിയുമായി അദ്ദേഹം നിയമിക്കപ്പെട്ടു. എന്നാല്‍ പെട്ടെന്നാണ് മന്ത്രിമാര്‍ക്കൊപ്പം ചേര്‍ന്ന് ജോണ്‍സനെ പുറത്താക്കാന്‍ സഹാവി ശ്രമിച്ചത്. ടോം ടുഗന്‍ദട്ട് മുന്‍ ബ്രിട്ടീഷ് സൈനികനാണ്. ജോണ്‍സന് ശേഷം സ്ഥാനാര്‍ത്ഥിയാവാന്‍ ടുഗന്‍തട്ടിന് താല്‍പര്യമുണ്ട്. ബ്രാവര്‍മാനും അതുപോലെ താല്‍പര്യമുണ്ട്.

ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടന്‍ ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടന്‍ ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...

English summary
british politics: after boris johnson these are the leaders who eyeing pm birth in britain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X