കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കനത്ത തിരിച്ചടി: രണ്ട് മന്ത്രിമാർ രാജിവെച്ചു

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കനത്ത തിരിച്ചടി നല്‍കി കൊണ്ട് സർക്കാറിലെ രണ്ട് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി സ്വീകരിക്കുന്ന നിലപാടുകളില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് മന്ത്രിമാരുടെ രാജി. ധനകാര്യമന്ത്രി റിഷി സുനക്, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി വിവാദങ്ങള്‍ വേട്ടയാടുന്ന ബോറിസ് ജോണ്‍സണ് മന്ത്രിമാരുടെ രാജിയില്‍ വിശദീകരണം നല്‍കുക എന്നുള്ളതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധി.

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമോ? ഇനി പൊലീസ് കാത്തിരിപ്പ് ആ തീരുമാനത്തിനായിവിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമോ? ഇനി പൊലീസ് കാത്തിരിപ്പ് ആ തീരുമാനത്തിനായി

ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതിനെ തുടർന്ന് വലിയ വിമർശനങ്ങളായിരുന്നു ബോറിസ് ജോണ്‍സണ് നേരെ ഉയർന്നത്. ക്രിസ് പിഞ്ചര്‍ അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനാണെന്നിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ നടപടി. ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം ഇതുവരെ അണഞ്ഞിട്ടില്ല.

boris-johnson

ഈ സാഹചര്യത്തിലാണ് ഭരണ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് മന്ത്രി മാരുടെ രാജി. ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് ജാവേദ് ട്വീറ്റിലുടെ വ്യക്തമാക്കി. നല്ല മനസാക്ഷിയോടെ ഇനി ഈ സർക്കാരിൽ തുടരാൻ കഴിയില്ലെന്ന് വളരെ ഖേദത്തോടെ അറിയിക്കുന്നുവെന്നാണ് ജാവേദ് തന്റെ ട്വീറ്റില്‍ പറയുന്നത്. "ഞാൻ സഹജമായി ഒരു ടീം കളിക്കാരനാണ്, പക്ഷേ ബ്രിട്ടീഷ് ജനത അവരുടെ സർക്കാരിൽ നിന്ന് സത്യസന്ധത പ്രതീക്ഷിക്കുന്നു."- എന്നും അദ്ദേഹം കുറിച്ചു.

ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍

സർക്കാർ ശരിയായും കാര്യക്ഷമമായും ഗൗരവത്തോടെയും പ്രവർത്തിക്കുമെന്നാണ് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നാണ് റിഷി സുനക അഭിപ്രായപ്പെട്ടത്. "ഇത് എന്റെ അവസാന മന്ത്രിസ്ഥാനമായിരിക്കാമെന്ന് ഞാൻ തിരിച്ചറിയുന്നു, എന്നാൽ ചില മാനദണ്ഡങ്ങൾക്കായി പോരാടുന്നത് അതിനേക്കാള്‍ മൂല്യവത്താണെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാലാണ് ഞാൻ രാജിവെക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പിഞ്ചറിനെ സർക്കാരിന്റെ ഭാഗമാക്കിയത് തെറ്റാണോ എന്ന ചോദ്യത്തിന്, "അത് ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു, അതിന് ഞാൻ മാപ്പ് ചോദിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ അത് വലിയ തെറ്റായ കാര്യമായിരുന്നു. "- എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അതേസമയം ഫെബ്രുവരിയിൽ പിഞ്ചറിനെ പുതിയ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആരോപണങ്ങളൊന്നും ജോൺസൺ അറിഞ്ഞിരുന്നില്ലെന്നാണ് ചില മന്ത്രിമാർ ആദ്യം പറഞ്ഞത്.
എന്നാല്‍ "പരിഹരിക്കപ്പെട്ട അല്ലെങ്കിൽ ഒരു ഔപചാരിക പരാതിയിലേക്ക് പുരോഗമിക്കാത്ത" ലൈംഗിക ദുരാരോപണങ്ങളെക്കുറിച്ച് ജോൺസന് അറിയാമായിരുന്നുവെന്നാണ് ഒരു വക്താവ് വ്യക്തമാക്കിയത്.

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

English summary
British Prime Minister Boris Johnson suffered a heavy blow: two ministers resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X