അന്യഗ്രഹ ജീവികൾ ആക്രമിക്കും, ഭൂമികുലുക്കവും സുനാമിയും, 2022നെ കുറിച്ച് ബാബ വാൻഗയുടെ പ്രവചനങ്ങൾ
കൊവിഡും ഒമൈക്രോണ്‍ പോലുളള പുതിയ വകഭേദങ്ങളും ഉയര്‍ത്തുന്ന ഭീഷണിക്കിടെ ലോകം വീണ്ടും ഒരു പുതിയ വര്‍ഷത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. 2022ല്‍ എങ്കിലും നല്ല ദിവസങ്ങളായിരിക്കണേ എന്നുളള പ്രതീക്ഷയിലാണ് എല്ലാവരും.
എന്നാല്‍ ബാബ വാന്‍ഗ എന്ന ബള്‍ഗേറിയന്‍ സ്വദേശിനിയായ അതീന്ദ്രീയ ജാലക്കാരി 2022നെ കുറിച്ച് മുന്‍കൂട്ടി നടത്തിയ പ്രവചനങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും.

അന്ധയായിരുന്നു ബാബ വാന്‍ഗ. ബള്‍ഗേറിയക്കാരിയായ ബാബ വാന്‍ഗ 1996ല്‍ മരണപ്പെട്ടു. മരിക്കുന്നതിന് മുന്‍പ് ഇവര്‍ നിരവധി പ്രവചനങ്ങള്‍ ലോകത്തെ കുറിച്ച് നടത്തിയതായാണ് പറയപ്പെടുന്നത്. 5079 വരെ ലോകത്ത് എന്തൊക്കെ നടക്കും എന്നത് സംബന്ധിച്ചാണ് ബാബ വാന്‍ഗയുടെ പ്രവചനങ്ങള്‍. 5079ല്‍ ലോകം അവസാനിക്കും എന്നാണ് ബാബ വാന്‍ഗ വിശ്വസിച്ചിരുന്നത്. ഇവരുടെ അനുയായികള്‍ അവകാശപ്പെടുന്നത് ഇവര്‍ നടത്തിയ പല പ്രവചനങ്ങളും സത്യമായി എന്നാണ്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഡയാന രാജകുമാരിയുടെ മരണവും 2004 തായ്‌ലന്റിലുണ്ടായ സുനാമിയും ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡണ്ട് ആകുന്നതും ബാബ വാന്‍ഗ പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ബാള്‍ക്കനിലെ നോത്രദാമസ് എന്നാണ് ഇവര്‍ക്ക് അനുയായികളിട്ടിരിക്കുന്ന പേര്. ബ്രക്‌സിറ്റും 9/11 ഭീകരാക്രമണവും ബാബ വാന്‍ഗ പ്രവചിച്ചതായി അവകാശ വാദങ്ങളുണ്ട്.

വന്‍ഗേലിയ ഗുഷ്‌തെരോവ എന്നാണ് ബാബ വാന്‍ഗയുടെ യഥാര്‍ത്ഥത്തിലുളള പേര്. 1911ലാണ് ബാബ വാന്‍ഗ ജനിച്ചത്. പന്ത്രണ്ടാം വയസ്സില്‍ ഒരു കൊടുങ്കാറ്റിലാണ് ഇവര്‍ക്ക് കാഴ്ച നഷ്ടമാകുന്നത്. ഇതോടെയാണ് ദൈവം തനിക്ക് ഭാവി കാണുന്നതിനുളള കഴിവ് നല്‍കിയത് എന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എല്ലാ പുതുവര്‍ഷത്തിലും ബാബ വാന്‍ഗയുടെ പ്രവചനങ്ങള്‍ പ്രചരിക്കാറുണ്ട്. 2022നെ കുറിച്ച് ബാബ വാന്‍ഗ നടത്തിയ ചില പ്രവചനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

2022ല്‍ ഇന്ത്യയില്‍ കടുത്ത വരള്‍ച്ച ഉണ്ടാകും എന്നാണ് ബാബ വാന്‍ഗയുടെ പ്രവചനങ്ങളിലൊന്ന്. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമത്രേ. കൃഷിയിടങ്ങളില്‍ വ്യാപകമായ വെട്ടുകിളി ആക്രമണം ഉണ്ടാകും. കടുത്ത വരള്‍ച്ചയിലേക്ക് രാജ്യം വീഴും എന്ന് ബാബ വാന്‍ഗ പ്രവചിച്ചതായി പറയുന്നു. ലോകത്തെ പ്രധാന നഗരങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം ഉണ്ടാകും. നദികള്‍ മലിനമാക്കപ്പെട്ടതിനാല്‍ വെള്ളത്തിന് വേണ്ടി ഏറ്റുമുട്ടലുകളുണ്ടാകുമെന്നും ബാബ വാന്‍ഗ പ്രവചിച്ചിട്ടുണ്ടത്രേ.

2022ല്‍ പല ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും വന്‍ വെള്ളപ്പൊക്കങ്ങളുണ്ടാകും എന്നും ബാബ വാന്‍ഗയുടെ പ്രവചനത്തിലുണ്ട്. മാത്രമല്ല ഈ വര്‍ഷം ഭൂമികുലുക്കങ്ങളും സുനാമിയുമുണ്ടാകും. നൂറ് കണക്കിന് ആളുകള്‍ സുനാമിയില്‍ മരണപ്പെടും എന്നും വാന്‍ഗ പ്രവചിച്ചിരിക്കുന്നു. ലോകം കൊവിഡിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ പുതിയൊരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്നും അതിന്റെ തുടക്കം സ്വീഡനില്‍ നിന്നാകുമെന്നും ബാബ വാന്‍ഗ പ്രവചിച്ചതായി പറയപ്പെടുന്നു.

2022ല്‍ പൂര്‍ണമായും വെര്‍ച്യല്‍ റിയാലിറ്റിയുടെതായിരിക്കും എന്നും ആളുകള്‍ മുഴുവന്‍ സമയവും സ്‌ക്രീനുകള്‍ക്ക് മുന്നിലായിരിക്കുമെന്നും ബാബ വാന്‍ഗയുടെ പ്രവചനത്തിലുണ്ടത്രേ. തീര്‍ന്നിട്ടില്ല, ഭൂമിയില്‍ ഈ വര്‍ഷം അന്യഗ്രഹ ജീവികളുടെ ആക്രമണം ഉണ്ടാകുമെന്നും ബാബ വാന്‍ഗ പ്രവചിച്ചിട്ടുണ്ട്. ഭൂമിയിലെ ജീവനെക്കുറിച്ച് അറിയാന്‍ അന്യഗ്രഹ ജീവികള്‍ ഒമ്വാമ്വാ എന്ന പേരിലുളള ഒരു ക്ഷുദ്ര ഗ്രഹത്തെ ഇങ്ങോട്ട് അയക്കും എന്നാണ് പ്രവചനം