ഫ്ളൈ ദുബായ് യാത്ര വിമാനത്തിന് നേരെ ഇറാഖില്‍ വെടിവയ്പ്പ്, ഐസിസ്?
ബാഗ്ദാദ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ ഫ്ളൈ ദുബായ് വിമാനത്തിന് നേരെ വെടിവയ്പ്പ്.ദുബായ് ഏവിയേന്റെ ഫ്ളൈ ദുബായ് യാത്ര വിമാനത്തിന് നേരെയാണ് ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ വച്ച് വെടിവയ്പ്പ് ഉണ്ടായത്. ചൊവ്വാഴ്ചയാണ് വിമാനക്കമ്പനി ഇക്കാര്യം പറഞ്ഞത്. വെടിവയ്പ്പില്‍ രണ്ട് യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റു.
ലാന്‍ഡിംഗിനിടെയാണ് വിമാത്തിന് നേരെ വെടിവയ്പ്പുണ്ടായത്. മൂന്നോ നാലോ വെടിയുണ്ടകളാണ് വിമാനത്തില്‍ തറച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. എന്നാല്‍ എവിടെ നിന്നാണ് വെടിവയ്പ്പുണ്ടായതെന്ന് വ്യക്തമല്ല. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ശക്തിയാര്‍ജ്ജിച്ച രാജ്യമാണ് ഇറാഖ്.

വിമാനത്തിന് നേരെ വെടിവയ്പ്പുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഫ്ളൈ ദുബായ്, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഷാര്‍ജയിലെ എയര്‍ അറേബ്യ, അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസ് എന്നിവ ഇറാഖിലേയ്ക്കുള്ള സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. വിമാനത്തിന് നേരെ വെടിവയ്്പ്പുണ്ടായതിനെത്തുടര്ന്ന് ഇറാഖിലെ വ്യോമഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ചയോടെയാണ് പല സര്‍വീസുകളും പുനസ്ഥാപിച്ചത്. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications